സന്താനലബ്ധിയ്ക്ക് 'എംജിആര്‍' ശരണം

രണ്ട് വര്‍ഷത്തിനുള്ളില്‍ ക്ഷേത്രത്തിന്റെ മാഹാത്മ്യം നാടെങ്ങും പരന്നു. ഉപജീവനത്തിനായി പത്രവിതരണം നടത്തുന്ന കലൈവാന്‍ എന്ന വൃദ്ധന് എംജിആറിനോട് ആരാധനയല്ല മറിച്ച് ഭക്തിയാണുള്ളത്. അതിനാലാണ് തന്റെ കാണപ്പെട്ടദൈവമായി എംജി ആറിനെ അദ്ദേഹം പ്രതിഷ്ഠിച്ചത്. ക്ഷേത്രത്തിന്റെ പരിപാലനങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നത് അദ്ദേഹത്തിന്റെ ഭാര്യായായ ശാന്തിയാണ്.
ക്ഷേത്രത്തില്‍ എത്തുന്ന ഭക്തരെല്ലാം സാധാരണക്കാരായ ആളുകളാണ്. എംജിആറിന്റെ ചിത്രങ്ങളിലെ ഭക്തിഗാനങ്ങള്‍ തന്നെയാണ് ക്ഷേത്രത്തില്‍ ഉപയോഗിയ്ക്കുന്നത്. എല്ലാ വര്‍ഷവും ആഗസ്റ്റ് 15 ന് ഇവിടെ വലിയ ആഘോഷങ്ങള്‍ നടത്താറുണ്ട്. എംജിആര്‍ മരിച്ച ഡിസംബര്‍ മാസത്തില്‍ ഈ ക്ഷേത്രത്തിലെ ഭക്തര്‍ വ്രതം ആരംഭിയ്ക്കും. ശബരിമലയിലേതിന് തുല്യമായി 40 ദിവസത്തിലധികം വ്രതം എടുത്തശേഷം ജനവരി 15 ന് ക്ഷേത്രത്തില്‍ ഉത്സവം നടത്തും.
എംജിആര്‍ ചിത്രങ്ങളും അദ്ദേഹം പകര്‍ന്നു നല്‍കിയ നല്ലപാഠങ്ങളും ഇന്നും ജീവിതത്തിന് കരുത്തേകാറുണ്ടെന്ന് അദ്ദേഹത്തിന്റെ ഭക്തര്‍ പറയുന്നു. തന്റെ വീട് വിറ്റ് പണം കൊണ്ടാണ് കലൈവാനന്‍ എന്ന വൃദ്ധന്‍ ഈക്ഷേത്രം കെട്ടിപ്പടുത്തത്. മറ്റ് ദൈവങ്ങളിലൊന്നും വിശ്വാസമില്ലെന്നും എംജിആര്‍ ആണ് തന്റെ കാണപ്പെട്ട ദൈവമെന്നും കലൈവാനന്‍ പറഞ്ഞു.












Click it and Unblock the Notifications