കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഉറ'യിലും അഴിമതി?; 1000 മെഷീനുകള്‍ കാണാനില്ല

Google Oneindia Malayalam News

ദില്ലി: എയ്ഡ്‌സ് തടയുന്നതിനും ലൈംഗിക സുരക്ഷയ്ക്കും വേണ്ടി കോടികള്‍ മുടക്കി സ്ഥാപിച്ച കോണ്ടം വെന്‍ഡിംഗ് മെഷീനുകള്‍ കാണാനില്ല എന്ന് റിപ്പോര്‍ട്ട്. ആകെ സ്ഥാപിച്ച 22000 മെഷീനുകളില്‍ പതിനായിരത്തിലധികം മെഷീനുകളാണ് കാണാതെ പോയിരിക്കുന്നത്. കണ്ടെത്താനായ 1130 മെഷീനുകളാവട്ടെ, പ്രവര്‍ത്തിക്കുന്നുമില്ല.

നാഷണല്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനാണ് 21 കോടിയോളം രൂപ ചെലവില്‍ പൊതുസ്ഥലങ്ങളില്‍ കോണ്ടം വെന്‍ഡിംഗ് മെഷീനുകള്‍ സ്ഥാപിച്ചത്. ഗര്‍ഭനിരോധന ഉറകള്‍ ജനങ്ങള്‍ക്ക് എളുപ്പത്തില്‍ കിട്ടുന്നതിന് വേണ്ടിയായിരുന്നു ഇത്. ഈ മെഷീനുകളാണ് കാണാതെ പോകുകയോ പ്രവൃത്തിക്കാതിരിക്കുകയോ വഴി കോടികളുടെ നഷ്ടമുണ്ടാക്കിയിരിക്കുന്നത് എന്നാണ് സി എ ജി പാര്‍ലിമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

condom

ആദ്യ ഘട്ടത്തില്‍ സ്ഥാപിച്ച വെന്‍ഡിംഗ് മെഷീനുകളില്‍ മോഷണം ചെറുക്കുന്നതിനുള്ള ഉപകരണങ്ങള്‍ പിടിപ്പിക്കാത്തതിനാല്‍ ഇവ കണ്ടെത്താമെന്ന പ്രതീക്ഷ വെണ്ടെന്നാണ് അറിയുന്നത്. രണ്ടാം ഘട്ടത്തില്‍ സ്ഥാപിച്ചതില്‍ ആയിരത്തോളം മെഷീനുകള്‍ പ്രവര്‍ത്തന രഹിതമായപ്പോള്‍ 161 എണ്ണമാണ് കാണാതായത്. ഫണ്ട് അനുവദിക്കുകയും എന്നാല്‍ പദ്ധതിക്ക് പിന്നീട് എന്ത് സംഭവിച്ചു എന്ന് തിരക്കാതെ വരികയും ചെയ്യുന്നതാണ് ഇതിന് പിന്നിലെന്നാണ് സി എ ജി കുറ്റപ്പെടുത്തുന്നത്.

പ്രതിദിനം ആറുമുതല്‍ 12 വരെ ഗര്‍ഭനിരോധന ഉറകള്‍ ഓരോ മെഷീനില്‍ നിന്നും ചെലവാകും എന്നായിരുന്നു നാഷണല്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ കണക്ക്. എന്നാല്‍ പദ്ധതി പരാജയമായതോടെ ഈ കണക്കും വെള്ളത്തിലായി. മൂന്ന് വര്‍ഷമാണ് ഓരോ മെഷീന്റെയും കാലയളവ്. എന്നാല്‍ കൃത്യമായി പരിപാലനം നടത്തിയാല്‍ ഇത് ഏഴ് വര്‍ഷം വരെയാകുമെന്നായിരുന്നു പദ്ധതിക്കാലത്ത് പറഞ്ഞിരുന്നത്.

English summary
The Comptroller and Auditor General (CAG) has rapped the Union Health ministry for investing Rs 21 crore in the installation of the Condom Vending Machines (CVMs), out of which 10,000 were found to be missing.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X