ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പുഴ മുനിസിപ്പാലിറ്റി വിഷയം; കോൺഗ്രസ് പ്രതിസന്ധിയിൽ, ചെയർമാൻ രാജിവച്ചാൽ രാജിവയ‌്ക്കുമെന്ന ഭീഷണിയുമായി അഞ്ച് കോൺഗ്രസ് കൗൺസിലർമാർ രംഗത്ത‌്!

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: ആലപ്പുഴ നഗരസഭാ ചെയർമാൻ തോമസ് ജോസഫ് രാജിവച്ചാൽ രാജിവയ‌്ക്കുമെന്ന ഭീഷണിയുമായി അഞ്ച് കോൺഗ്രസ് കൗൺസിലർമാർ രംഗത്ത‌്. നിലവിലെ ചെയർമാൻ തോമസ് ജോസഫിനെ രാജിവയ‌്പ്പിച്ച‌് ഇടഞ്ഞ‌് നിൽക്കുന്ന ഇല്ലിക്കൽ കുഞ്ഞുമോന് ചെയർമാൻ സ്ഥാനം നൽകി പ്രശ‌്നം പരിഹരിക്കാനുള്ള കോൺഗ്രസ‌് നീക്കം ഇതോടെ പാളി.

വയനാട് ലോക്‌സഭാമണ്ഡലം: എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മറ്റിയായി, സമാധാനവും സൗഹൃദവുമുള്ളത് ഇടതുമുന്നണിയിലെന്ന് എംപി വീരേന്ദ്രകുമാര്‍

തനിക്കൊപ്പം നിൽക്കുന്ന കൗൺസിലർമാരെ രംഗത്തിറക്കാൻ രഹസ്യനീക്കം നടത്തിയശേഷമാണ് നഗരസഭാ ചെയർമാൻ തോമസ് ജോസഫ് ഡിസിസിയെ രാജിസന്നദ്ധത അറിയിച്ചത്. തോമസ് ജോസഫ് അനുകൂലികൾ രഹസ്യയോഗം ചേർന്ന് നീക്കങ്ങൾക്ക് രൂപംനൽകി.സ്ഥാനങ്ങൾ വീതം വയ‌്ക്കുന്നതിലെ തർക്കം മാസങ്ങളായി നഗരസഭാ ഭരണം നിശ്ചലമാക്കിയിരിക്കുകയാണ്.

Alappuzha map

ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ ബി മെഹബൂബ് രാജിവയ‌്ക്കാൻ തയ്യാറാകാതിരുന്നതിനെ തുടർന്ന് മെഹബൂബിനെതിരെ കോൺഗ്രസ‌്‌തന്നെ അവിശ്വാസ നോട്ടീസ് നൽകി. തുടർന്ന് മെഹബൂബ് കൗൺസിലർ സ്ഥാനം രാജി‌വച്ചു. ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ മൂന്നാം സ്ഥാനത്താക്കിയാണ‌് സ്വതന്ത്രനായി മത്സരിച്ച മെഹബൂബ‌് തെരഞ്ഞെടുക്കപ്പെട്ടത‌്.

ചെയർമാൻ സ്ഥാനം പങ്കുവയ‌്ക്കാൻ തോമസ് ജോസഫ് തയ്യാറാകാതെ വന്നതോടെ ഇല്ലിക്കൽ കുഞ്ഞുമോൻ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ‌് സ്ഥാനവും കോൺഗ്രസ് പാർലിമെന്ററി പാർടി ലീഡർ സ്ഥാനവും രാജിവച്ചു. ചെയർമാൻ സ്ഥാനം നൽകിയില്ലങ്കിൽ കോൺഗ്രസ് പ്രാഥമികാംഗത്വമടക്കം രാജിവയ‌്ക്കുമെന്ന് കുഞ്ഞുമോൻ ഭീഷണി മുഴക്കിയിരുന്നു. കെപിസിസി പ്രസിഡന്റ ഇടപെട്ട‌് നിലവിലെ ചെയർമാനെ രാജിവയ‌്പ്പിക്കാൻ ധാരണയായിരുന്നു.

English summary
Congress troubling for Alappuzha municipality issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X