• search
 • Live TV
ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ചെങ്ങന്നൂരില്‍ സജി ചെറിയാന്‍ നിലംതൊടില്ല: എം മുരളിക്ക് 5000 വരെ ഭൂരിപക്ഷം ലഭിക്കുമെന്ന് യുഡിഎഫ്

ആലപ്പുഴ: 2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് കനത്ത തിരിച്ചടി നേരിടേണ്ടി വന്ന ജില്ലകളില്‍ ഒന്നായിരുന്നു ആലപ്പുഴ. ആകെയുണ്ടായ 9 മണ്ഡലങ്ങളില്‍ രമേശ് ചെന്നിത്തല മത്സരിച്ച ഹരിപ്പാട് മാത്രമായിരുന്നു അവര്‍ക്ക് വിജയിക്കാന്‍ സാധിച്ചത്. പിന്നീട് ഉപതിരഞ്ഞെടുപ്പില്‍ ഷാനി മോള്‍ ഉസ്മാനിലൂടെ അരൂര്‍ കൂടി പിടിക്കാന്‍ കഴിഞ്ഞതോടെയാണ് ജില്ലയില്‍ യുഡിഎഫ് അംഗബംലം രണ്ട് ആയത്. എന്നാല്‍ ഇക്കുറി ജില്ലയില്‍ നിന്ന് അഞ്ചിലേറെ എംഎല്‍എമാര്‍ ഉറപ്പാണെന്നാണ് യുഡിഎഫ് അവകാശപ്പെടുന്നത്. ചെങ്ങന്നൂര്‍ ഉള്‍പ്പടേയുള്ള മണ്ഡലത്തില്‍ അട്ടിമറി വിജയം ഉണ്ടാവുമെന്നും യുഡിഎഫ് അവകാശപ്പെടുന്നു.

ബംഗാളിൽ വീട് കയറി പ്രചാരണം നടത്തി അമിത് ഷാ- ചിത്രങ്ങൾ

ഹരിപ്പാടും അരൂരും

ഹരിപ്പാടും അരൂരും

ഹരിപ്പാടും അരൂരും നിലനിര്‍ത്താന്‍ മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് കഴിയും. ഇതിന് പുറമെ അമ്പലപ്പുഴയിലും ആലപ്പുഴയിലും വിജയം ഉറപ്പാണ്. ചേര്‍ത്തലയിലും കായംകുളത്തും മികച്ച മുന്നേറ്റം കാഴ്ചവെച്ചിട്ടുണ്ട്. കായംകുളത്ത് ആദ്യഘട്ടത്തില്‍ അരിത ബാബു പിന്നില്‍ പോയെങ്കിലും അവസാന നിമിഷത്തില്‍ മുന്നേറിയത് ഗുണം ചെയ്യുമെന്നും യുഡിഎഫ് പ്രതീക്ഷിക്കുന്നു.

ചെങ്ങന്നൂരിലെ ഭൂരിപക്ഷം

ചെങ്ങന്നൂരിലെ ഭൂരിപക്ഷം

ചെങ്ങന്നൂരില്‍ മൂവായിരം മുതല്‍ 5000 വരെ വോട്ട് നേടി വിജയിക്കുമെന്നാണ് വിലയിരുത്തല്‍. 2016 ലെ തിരഞ്ഞെടുപ്പില്‍ 8031 വോട്ടിനായിരുന്നു എല്‍ഡിഎഫിലെ കെകെ രാമചന്ദ്രന്‍ വിജയിച്ചത്. ഇദ്ദേഹത്തിന്‍റെ നിര്യാണത്തെ തുടര്‍ന്ന് 2018 ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ സജി ചെറിയാനിലൂടെ സിപിഎം ഭൂരിപക്ഷം കുത്തനെ ഉയര്‍ത്തി.

ഉപതിരഞ്ഞെടുപ്പില്‍

ഉപതിരഞ്ഞെടുപ്പില്‍

കോണ്‍ഗ്രസിലെ ഡി വിജയകുമാറിനെതിരെ 20956 വോട്ടിന്‍റെ ഭൂരിപക്ഷമായിരുന്നു സിപിഎമ്മിന്‍റെ അന്നത്തെ ജില്ലാ സെക്രട്ടറി കൂടിയായ സജി ചെറിയാന്‍ നേടിയത്. സജി ചെറിയാന് 67303 വോട്ടുകള്‍ ലഭിച്ചപ്പോള്‍ 46347 വോട്ടുകള്‍ മാത്രമായിരുന്നു ഡി വിജയകുമാറിന് നേടാന്‍ സാധിച്ചത്. ബിജെപിക്ക് വേണ്ടി മത്സരിച്ച പിഎസ് ശ്രീധരന്‍ പിള്ള അന്ന് 35270 വോട്ടുകള്‍ നേടിയിരുന്നു.

മത്സരം ശക്തം

മത്സരം ശക്തം

എന്നാല്‍ ഇത്തവണ ശക്തമായ മത്സരം നടന്നെന്നും മണ്ഡലം പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് യുഡിഎഫ് അവകാശപ്പെടുന്നത്. എന്നാല്‍ ബിജെപി നിലപാട് എല്‍ഡിഎഫിന് അനുകൂലമാവുമോ എന്നത് മാത്രമാണ് ആശങ്ക. തദ്ദേശ തിരഞ്ഞെടുപ്പില്‍ ചെന്നിത്തല, തിരുവൻവണ്ടൂർ പഞ്ചായത്തുകളിൽ ബിജെപിയെ അധികാരത്തിൽ നിന്ന അകറ്റാന്‍ എല്‍ഡിഎഫിന് യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ഡീലുണ്ടോ

ഡീലുണ്ടോ

എന്നാല്‍ ഈ വാഗ്ദാനം സ്വീകരിക്കാന്‍ എല്‍ഡിഎഫ് തയ്യാറായില്ല. ഇതിന്‍റെ പ്രത്യുപകാരം നിയമസഭ തിരഞ്ഞെടുപ്പില്‍ ഉണ്ടാകുമോയെന്നാണ് യുഡിഎഫ് കേന്ദ്രങ്ങല്‍ ഉറ്റുനോക്കുന്നത്. പിന്തുണ സ്വീകരിക്കാതെയുള്ളു ഈ 'ബിജെപി അനുകൂല നിലപാടിന്' പിന്നില്‍ സജി ചെറിയാനാണെന്നാണ് യുഡിഎഫിന്‍റെ ആരോപണം.

എ ക്ലാസ് മണ്ഡലം

എ ക്ലാസ് മണ്ഡലം

ആര്‍എസ്എസ് നേതാവ് ബാലശങ്കര്‍ പറഞ്ഞ ഡീല്‍ ആരോപണവും ഈ പശ്ചാത്തലത്തില്‍ ശ്രദ്ധേയമാണ്. എന്നാല്‍ ബിജെപി നേതാക്കള്‍ ഈ വാദം പൂര്‍ണ്ണമായും തള്ളുകയാണ്. പാര്‍ട്ടി ജയസാധ്യത കാണുന്ന എ ക്ലാസ് മണ്ഡലമാണ് ചെങ്ങന്നൂര്‍. ജില്ലാ പ്രസിഡന്‍റ് തന്നെയാണ് സ്ഥാനാര്‍ത്ഥിയെന്നതിനാല്‍ മത്സരം ശക്തമാണെന്നുമാണ് ബിജെപി അവകാശപ്പെടുന്നത്.

cmsvideo
  എം എ ബേബിക്ക് പറയാനുള്ളതെന്ത്? | Oneindia Malayalam
  വിജയം ഉറപ്പ്

  വിജയം ഉറപ്പ്


  മണ്ഡലത്തിൽ സജി ചെറിയാൻ നേതൃത്വം നൽകുന്ന സാമൂഹിക പ്രവർത്തനം നിക്ഷ്പക്ഷ വോട്ടുകളില്‍ സ്വാധീനം ചെലുത്തിയേക്കാമെന്ന് യുഡിഎഫ് കണക്ക് കൂട്ടുന്നുണ്ട്. എന്നാല്‍ മൂവായിരത്തില്‍ കുറഞ്ഞ വോട്ടിനെങ്കിലും വിജയിക്കാന്‍ കഴിയുമെന്നാണ് തിരഞ്ഞെടുപ്പിന് പിന്നാലെയുള്ള കണക്കുകള്‍ പരിശോധിച്ച് യുഡിഎഫ് അവകാശപ്പെടുന്നത്.

  പ്രിയ നായിക ശ്രദ്ധ കപൂർ, ബീച്ച് ചിത്രങ്ങൾ കാണാം

  English summary
  kerala assembly election 2021: M Murali will get a majority of up to 5,000 votes In Chengannur: UDF
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X