ബെംഗളൂരുവിലും കോവിഡ് വര്‍ധിക്കുന്നു; ആശുപത്രികള്‍, കിടക്കകള്‍, റെംഡെസിവിർ ലഭ്യത എല്ലാം അറിയാം
ബെംഗളൂരു: രാജ്യത്ത് ഉടനീളം എന്ന പോലെ കോവിഡിന്റെ രണ്ടാം തരംഗം ബെംഗ്ലൂരു നഗരത്തില്‍ അതിശക്തമായി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. പുതുതായി സ്ഥിരീകരിക്കുപ്പെടുന്ന കേസുകളില്‍ ബഹുഭൂരിപക്ഷത്തിനും രോഗലക്ഷണങ്ങള്‍ പ്രകടമല്ല എന്നതാണ് സ്ഥിതി കൂടുതല്‍ വഷളാക്കുന്നത്. രോഗികളുടെ എണ്ണം വര്‍ധിച്ച് വരുന്നതിന് അനുസരിച്ച് ആശുപത്രികളില്‍ കിടക്കകളും ഓക്സിജനും സജ്ജീകരിക്കാനുള്ള ശ്രമം സര്‍ക്കാര്‍ തുടരുകയാണ്. കിടക്കള്‍ ലഭ്യമാക്കണമെന്ന പ്രത്യേക നിര്‍ദേശം സര്‍ക്കാര്‍ ഇതിനോടകം തന്നെ സ്വകാര്യ ആശുപത്രികള്‍ക്കടക്കം നല്‍കിയിട്ടുണ്ട്.
ഓക്സിജന്‍ സിലിണ്ടര്‍ ലഭ്യത അറിയാന്‍ ബന്ധപ്പെടാം

ആശുപത്രികളെ ഡെഡിക്കേറ്റഡ് കോവിഡ് കേന്ദ്രങ്ങളായി പ്രഖ്യാപിച്ചും കൂടുതൽ കിടക്കകൾ ലഭ്യമാക്കിയും താൽക്കാലിക കോവിഡ് സൗകര്യങ്ങൾ തുറക്കുന്നതിലൂടെയും സംസ്ഥാന സർക്കാര്‍ മികച്ച ആരോഗ്യസേവനം നഗരത്തില്‍ ലഭ്യമാക്കിക്കൊണ്ടിരിക്കുകയാണ്. ബിബിഎംപിയുടെ സൈറ്റ് ( bbmpgov.com/chbms) വഴി ആശുപത്രികളിലെ ബെഡ്, ഒക്സിജന്‍ സ്റ്റാറ്റസ് അറിയാന്‍ സാധിക്കും. സർക്കാർ ആശുപത്രികൾ, മെഡിക്കൽ കോളേജുകൾ, കോവിഡ് കെയർ സെന്ററുകൾ (സിസിസി), സ്വകാര്യ ആശുപത്രികൾ എന്നിവയിൽ കിടക്ക ലഭ്യത സംബന്ധിച്ച വിശദാംശങ്ങളാണ് ഈ സൈറ്റില്‍ നിന്നും ലഭ്യമാവുക.
ബെംഗളൂരു നഗര ജില്ലകളിലെ ആശുപത്രികളുടെ വിവരങ്ങള്‍

കോവിഡ് -19 മായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കുന്നതിനായി ബ്രുഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) 1912 നമ്പറില്‍ ഒരു ഹെൽപ്പ് ലൈൻ സ്ഥാപിച്ചിട്ടുണ്ട്. കൊവിഡുമായി ബന്ധപ്പെട്ട പൊതുവായ വിവരങ്ങൾ നൽകുന്നതിനുപുറമെ ബെഡ്ഡുകള്‍ അനുവദിക്കൽ, ആശുപത്രി സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവ ഈ ഹെല്‍പ്പ് ലൈനിലൂടെ ലഭ്യമാവും.
കോവിഡ് -19 ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ആൻറിവൈറൽ മരുന്നാണ് റെംഡെസിവിർ. ആവശ്യകത വര്‍ധിച്ചതോടെ മരുന്ന് കരിഞ്ചന്തയില്‍ ഉള്‍പ്പടെ വില്ക്കപ്പെടുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മരുന്ന് നല്‍കുന്നതിന് കര്‍ശന നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബെംഗളൂരു നഗരത്തില്‍ റെംഡെസിവിർ കുത്തിവെപ്പ് ലഭ്യമാവുന്ന ആശുപത്രികളുടെ പട്ടിക ചുവടെ ചേര്‍ക്കുന്നു.










ഹോട്ട് ലുക്കിൽ സനിഹ യാദവ്, പുതിയ ചിത്രങ്ങളേറ്റെടുത്ത് ആരാധകർ
-
ബെംഗളൂരുവിൽ 2 ബിഎച്ച്കെയ്ക്ക് വാടക 70,000 രൂപ:നല്ല റോഡ് പോലുമില്ലെന്ന് യുവാവ്..ചർച്ച -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം -
ഇന്ത്യയിൽ വിവാഹേതര ബന്ധങ്ങളിൽ വൻ വർദ്ധനവ്; ഡേറ്റിങ് ആപ്പുകളിൽ മാത്രം ലക്ഷകണക്കിന് ആളുകൾ -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത്












Click it and Unblock the Notifications