കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നമ്മ മെട്രോ ഇനി ഓരോ ആറുമിനിറ്റിലും

  • By Pratheeksha
Google Oneindia Malayalam News

ബെംഗളൂരു: ബെംഗളൂരുവില്‍ മെട്രോ ട്രെയിന്‍ ഇനി ഓരോ ആറുമിനിറ്റിലും സര്‍വ്വീസ് നടത്തുമെന്ന് ബെംഗളൂരു മെട്രോ റെയില്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു. തിരക്കു വര്‍ദ്ധിക്കുന്ന സമയങ്ങളില്‍ ട്രെയിനുകള്‍ തമ്മിലുള്ള ഇടവേളകള്‍ കുറയ്ക്കാനാണ് തീരുമാനം.

രാവിലെ 7.46 മുതല്‍ 9.10 വരെയും വൈകിട്ട് അഞ്ചു മുതല്‍ 7.45 വരെയും ആറുമിനിറ്റ് ഇടവിട്ട് ട്രെയിനുകള്‍ സര്‍വ്വീസ് നടത്തും. നേരത്തെ പത്തു മുതല്‍ 15 മിനിറ്റുവരെ ഇടവിട്ടായിരുന്നു ട്രെയിനുകള്‍ സര്‍വ്വീസ് നടത്തിയിരുന്നത്. യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവാണ് സര്‍വ്വീസുകള്‍ തമ്മിലുള്ള ഇടവേളകള്‍ ആറു മിനിറ്റാക്കി കുറയ്ക്കാന്‍ കാരണം.

 ഹൈദരാബാദ് ടെക്കി യുഎസില്‍ റൂംമേറ്റിന്റെ കുത്തേറ്റു മരിച്ചു ഹൈദരാബാദ് ടെക്കി യുഎസില്‍ റൂംമേറ്റിന്റെ കുത്തേറ്റു മരിച്ചു

metro-20-

കഴിഞ്ഞ 15 ദിവസമായി യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവു കാരണം ട്രെയിനുകള്‍ തമ്മിലുളള ഇടവേള ഏഴു മിനിറ്റാക്കി കുറച്ചാണ് സര്‍വ്വീസ്
നടത്തിക്കൊണ്ടിരുന്നത്. ബെംഗളൂരുവില്‍ ഒരു ദിവസം ഒരു ലക്ഷത്തിലധികം പേര്‍ മെട്രോ ട്രെയിന്‍ ഉപയോഗപ്പെടുത്തുന്നതായാണ് കണക്ക്.

ഗുജറാത്ത് കത്തുന്നു; ദളിത് പ്രക്ഷോഭം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്...ഗുജറാത്ത് കത്തുന്നു; ദളിത് പ്രക്ഷോഭം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്...

English summary
Namma Metro is all set to increase the frequency of trains from eight minutes to six minutes during morning and evening peak hours from Wednesday, July 20.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X