കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തത്തയെ പിടിച്ചുകൊടുക്കാമോ, ടെക്കി 10000 രൂപ തരും!

Google Oneindia Malayalam News

ബെംഗളൂരു: കാണാതായ പട്ടിക്കുട്ടികളെ കണ്ടെത്തിത്തന്നാല്‍ പാരിതോഷികം തരാം എന്ന പരസ്യം ബെഗളൂരുവില്‍ പുതുമയുള്ള കാര്യമല്ല. എന്നാല്‍ കാണാതായ തത്തയ്ക്ക് വേണ്ടിയുള്ള പരസ്യം അങ്ങനെയല്ല. തത്തയെ പിടിച്ചുതരുന്നവര്‍ക്ക് 10000 രൂപ സമ്മാനം തരാം എന്നാണ് ടെക്കിയുടെ വാഗ്ദാനം. വെറുമൊരു തത്തയാണ് കഥയിലെ നായകനെന്ന് കരുതരുതേ, മണിമണി പോലെ സംസാരിക്കും ഈ തത്ത.

എല്‍ ജി രാജേന്ദ്ര പ്രസാദ് എന്ന സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറാണ് തന്റെ കാണാതായ തത്തയ്ക്ക് വേണ്ടി തിരച്ചില്‍ തുടങ്ങിയിരിക്കുന്നത്. പ്രമുഖ ഐ ടി കമ്പനിയില്‍ നിന്നും രാജിവെച്ച ഇയാള്‍ സ്വന്തമായി കമ്പനി തുടങ്ങാന്‍ പദ്ധതിയിടുകയാണ്. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ മാത്രമല്ല, പക്ഷിസ്‌നേഹി കൂടിയാണ് രാജേന്ദ്ര പ്രസാദ്. 22 ദിവസം മാത്രം പ്രായമുള്ളപ്പോഴാണ് ഈ ആഫ്രിക്കന്‍ േ്രഗ പാരറ്റ് ഇയാളുടെ കൈവശം എത്തിയത്.

parrot

ബേബി എന്നാണ് ഇയാള്‍ തത്തയെ വിളിച്ചിരുന്നതത്രെ. വിളിക്കുക മാത്രമല്ല, സ്വന്തം കുഞ്ഞിനെപ്പോലെയാണ് താന്‍ തത്തയെ നോക്കിയിരുന്നത് എന്നും ഇയാള്‍ പറഞ്ഞു. കുട്ടികളെപ്പോലെയാണ് ഭക്ഷണവും മറ്റും കൊടുത്തിരുന്നത്. തിന്നാന്‍ മടിച്ചാല്‍ കൈ കൊണ്ട് വാരിക്കൊടുക്കും. എന്റെ കൈയിലാണ് അത് വളര്‍ന്നത്. ഇപ്പോള്‍ അത് വീട്ടില്‍ ഇല്ലാതെ സങ്കടമാണ്. അത് ഭക്ഷണം കഴിച്ചോ എന്നാണെന്റെ പ്രയാസം.

പുതുതായി ജോലിക്കെത്തിയ പെണ്‍കുട്ടി അബദ്ധത്തില്‍ വാതില്‍ തുറന്നപ്പോള്‍ തത്ത പറന്നുപോകുകയായിരുന്നു. താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ബുദ്ധിശാലിയായ പക്ഷിയാണ് ഇതെന്നും രാജേന്ദ്ര പ്രസാദ് പറയുന്നു. ഹലോ ഹൗ ആര്‍ യു, ബേബി, കം, ജാക്കി തുടങ്ങിയ വാക്കുകളും തത്ത മനോഹരമായി പറയുമായിരുന്നു. അതിനെ കണ്ടുപിടിച്ചു തരുന്നവര്‍ക്ക് 10000 രൂപ വരെ കൊടുക്കാന്‍ ഞാന്‍ തയ്യാറാണ്.

English summary
Techie offers Rs 10K for his lost talking parrot in Bangalore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X