കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആധാര്‍ ബന്ധിപ്പിക്കല്‍: നിങ്ങള്‍ മറക്കരുത് ഈ തിയ്യതികള്‍, പണികിട്ടുന്നത് ആദായനികുതിയ്ക്ക്!

സാമൂഹിക ക്ഷേമ പദ്ധതികള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയ്യതി ഡിസംബര്‍ 31 ലേയ്ക്ക് നീട്ടിയിരുന്നു

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ ആധാര്‍ കാര്‍ഡ് സുപ്രധാന രേഖയായി മാറിയതോടെ വിവിധ സര്‍ക്കാര്‍സേവനങ്ങള്‍ക്കും ബാങ്കിംഗ് സേവനങ്ങള്‍ക്കും ഒഴിവാക്കാനാവാത്ത രേഖയായി മാറിക്കഴിഞ്ഞിട്ടുണ്ട്. ബാങ്കിംഗ് സേവനങ്ങള്‍, മൊബൈല്‍ കണക്ഷന്‍, ആദായനികുതി എന്നീ സേവനങ്ങള്‍ക്ക് ഇതിനകം തന്നെ ആധാര്‍ നിര്‍ബന്ധ രേഖയാക്കി മാറ്റിയിട്ടുണ്ട്. ഇതിന് പുറമേ സര്‍ക്കാരിന്‍റെ സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കും 12 അക്ക ആധാര്‍ നമ്പര്‍ സുപ്രധാന തിരിച്ചറിയല്‍ രേഖയായിക്കഴിഞ്ഞിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പ് തടയുന്നതിന്‍റെ ഭാഗമായാണ് ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യസ്ഥാപനങ്ങളുമായുള്ള ഇടപാടുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ആധാര്‍ കാര്‍‍ഡ് നിര്‍ബന്ധമാക്കിയത്.

സര്‍ക്കാര്‍ സാമൂഹിക ക്ഷേമ പദ്ധതികള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള അവസാന തിയ്യതി കഴിഞ്ഞ ദിവസമാണ് കേന്ദ്രസര്‍ക്കാര്‍ 2017 ഡിസംബര്‍ 31 വരെ നീട്ടി നല്‍കിയത്. എന്നാല്‍ ഇതിനകം ആധാര്‍ കാര്‍ഡിന് അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂവെന്ന് സര്‍ക്കാര്‍ ഇത് സംബന്ധിച്ച് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

 സാമൂഹിക സുരക്ഷാ പദ്ധതികള്‍

സാമൂഹിക സുരക്ഷാ പദ്ധതികള്‍

ഗ്യാസ് സബ്സ്സിഡി, സര്‍ക്കാരില്‍ നിന്നുള്ള സ്കോളര്‍ഷിപ്പ്, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ എന്നീ സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്കാണ് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുള്ളത്. ഇതിനായി ആധാര്‍ വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിനായി 2017 ഡിസംബര്‍ 31നാണ് അവസാന തിയ്യതിയായി നിശ്ചയിച്ചിട്ടുള്ളത്.35 മന്ത്രാലയങ്ങള്‍ക്ക് കീഴിലുള്ള 135 സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കാണ് നിലവില്‍ ആധാര്‍ ബാധകമായിട്ടുള്ളത്. ഇതില്‍ പാവപ്പെട്ട സ്ത്രീകള്‍ക്കുള്ള പാചകവാതകം, മണ്ണെണ്ണ, കീടനാശിനി, തൊഴിലുറപ്പ് പദ്ധതി എന്നിവയാണ്.

 സര്‍ക്കാര്‍ പദ്ധതികള്‍ക്ക്

സര്‍ക്കാര്‍ പദ്ധതികള്‍ക്ക്

സര്‍ക്കാരില്‍ നിന്നുള്ള ആനുകൂല്യങ്ങളായ പെൻഷൻ സ്‌കോളർഷിപ്പുകൾ പെൻഷൻ സ്‌കീമുകൾ, സർക്കാർ സ്‌കോളർഷിപ്പുകൾ, ഹൗസിങ്ങ് സബ്‌സിഡികൾ, ഭിന്നശേഷിയുള്ളവർക്കുള്ള ആനുകൂല്യങ്ങൾ, ദേശീയ തൊഴിൽ നൈപുണ്യ വികസന പദ്ധതി നൽകുന്ന ആനുകൂല്യങ്ങൾ, വിദ്യാഭ്യാസ പദ്ധതികളിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങൾ, എന്നിവക്കെല്ലാം ആധാർ കാർഡ് അനിവാര്യമാണ്.

മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കല്‍

മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കല്‍

2017 ഫെബ്രുവരിയില്‍ സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവ് പ്രകാരം ഒരു വര്‍ഷത്തിനുള്ളില്‍ ആധാറും മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചിരിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നോട്ടീസില്‍ ചൂണ്ടിക്കാണിക്കുന്നത്. ഉത്തരവ് പുറത്തുവന്ന് ഒരു വര്‍ഷത്തിനുള്ളില്‍ വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയിരിക്കണമെന്നും അല്ലാത്ത പക്ഷം ഒരു വര്‍ഷത്തിന് ശേഷം സിം കാര്‍ഡ‍് അസാധുവാക്കുമെന്നും കേന്ദ്രം ചൂണ്ടിക്കാണിക്കുന്നു. ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത എല്ലാ മൊബൈല്‍ നമ്പറുകളും അസാധുവാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വീണ്ടും അറിയിച്ചതോടെ നടപടി ക്രമങ്ങളെക്കുറിച്ച് പലര്‍ക്കും ആശങ്കയുണ്ട്. ആധാറുമായി ബന്ധിപ്പിക്കാത്ത മൊബൈല്‍ നമ്പറുകള്‍ 2018 ഫെബ്രുവരിയ്ക്ക് ശേഷം അസാധുവാക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ സെപ്തംബര്‍ ഒമ്പതിന് അറിയിച്ചത്.

 ആധാര്‍- പാന്‍ ലിങ്കിംഗ്

ആധാര്‍- പാന്‍ ലിങ്കിംഗ്

ആദായനികുതി സമര്‍പ്പിക്കുന്നതിന് ആധാറും പാന്‍ ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണെന്ന് ആദായനികുതി നിയമഭേഗതിയില്‍ ഉള്‍പ്പെടുത്തിയതോടെയാണ് നികുതി ദായകര്‍ക്ക് ഈ ആധാര്‍- പാന്‍ ബന്ധിപ്പിക്കല്‍ തലവേദനയായത്. ആഗസ്റ്റ് 31 നുള്ളില്‍ ആധാര്‍- പാന്‍ ബന്ധിപ്പിക്കല്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു ആദ്യം സിബിഡിടി നിര്‍ദേശിച്ചിരുന്നതെങ്കിലും പിന്നീട് ഇത് ഡിസംബര്‍ 31 വരെ നീട്ടി നല്‍കിയിരുന്നു. ഇക്കാലയളവിനുള്ളില്‍ ആധാറും പാന്‍കാര്‍ഡും ബന്ധിപ്പിച്ചില്ലെങ്കില്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് സിബിഡിടി മുന്നറിയിപ്പ് നല്‍കുന്നത്.

 ലൈസന്‍സിനും ആധാര്‍

ലൈസന്‍സിനും ആധാര്‍

ഒരേ പേരില്‍ ഒന്നിലധികം ലൈസന്‍സുകള്‍ നല്‍കുന്നത് തടയുന്നതിനും ഗതാഗത- ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്ക് ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്കും, വ്യാജ ലൈസന്‍സ് ഉണ്ടാകുന്നത് തടയുന്നതിനും ഈ നീക്കം സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രസര്‍ക്കാര്‍. ലൈസന്‍സ് അനുവദിക്കുന്നത് സംസ്ഥാനങ്ങളുടെ പരിധിയില്‍പ്പെടുന്നതിനാല്‍ കേന്ദ്രത്തിന്‍റെ തീരുമാനം അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്ന് വിലയിരുത്തുന്നുണ്ട്. ആധാര്‍ ഡ്രൈവിംഗ് ലൈസന്‍സുമായി ബന്ധിപ്പിക്കുന്ന നടപടികള്‍ പൂര്‍ത്തിയായാല്‍ വിവിധ ആര്‍ടിഒ ഓഫീസുകളില്‍ നിന്ന് വ്യത്യസ്ത ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കുന്ന പ്രവണതകള്‍ക്ക് അവസാനിപ്പിക്കാനാവും.

 ലൈസന്‍സിനും ആധാര്‍

ലൈസന്‍സിനും ആധാര്‍

ഒരേ പേരില്‍ ഒന്നിലധികം ലൈസന്‍സുകള്‍ നല്‍കുന്നത് തടയുന്നതിനും ഗതാഗത- ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്ക് ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്കും, വ്യാജ ലൈസന്‍സ് ഉണ്ടാകുന്നത് തടയുന്നതിനും ഈ നീക്കം സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രസര്‍ക്കാര്‍. ലൈസന്‍സ് അനുവദിക്കുന്നത് സംസ്ഥാനങ്ങളുടെ പരിധിയില്‍പ്പെടുന്നതിനാല്‍ കേന്ദ്രത്തിന്‍റെ തീരുമാനം അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്ന് വിലയിരുത്തുന്നുണ്ട്. ആധാര്‍ ഡ്രൈവിംഗ് ലൈസന്‍സുമായി ബന്ധിപ്പിക്കുന്ന നടപടികള്‍ പൂര്‍ത്തിയായാല്‍ വിവിധ ആര്‍ടിഒ ഓഫീസുകളില്‍ നിന്ന് വ്യത്യസ്ത ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കുന്ന പ്രവണതകള്‍ക്ക് അവസാനിപ്പിക്കാനാവും.

 പ്രവാസി വിവാഹത്തിനും ആധാര്‍

പ്രവാസി വിവാഹത്തിനും ആധാര്‍


പുരുഷന്മാര്‍ ഭാര്യമാരെ ഉപേക്ഷിക്കുന്ന പ്രവണതയും ഗാര്‍‍ഹിക പീഢനവും ഇല്ലാതാക്കുന്നതിന്‍റെ ഭാഗമായാണ് ഈ നീക്കം. രാജ്യത്തെ വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട ഇന്‍റര്‍--മിനിസിറ്റീരിയല്‍ കമ്മറ്റിയാണ് വിദേശകാര്യ മന്ത്രാലത്തിന് മുമ്പാകെ ഈ ശുപാര്‍ശ വെച്ചിട്ടുള്ളത്. ഇന്ത്യയില്‍ വിവാഹിതരാകുന്ന ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകളായ പ്രവാസികളുടെ ഭാര്യമാര്‍ ഭര്‍ടത്താവില്‍ നിന്നോ മറ്റുള്ളവനരില്‍ നിന്നോ അനുഭവിക്കേണ്ടി വരുന്ന സ്ത്രീധനപീഡനം, വൈവാഹിക പ്രശ്നങ്ങള്‍, ഗാര്‍ഹിക പീഡനം എന്നിവയില്‍ നിന്ന് സ്ത്രീകളെ രക്ഷിക്കുന്നതിന് വേണ്ടിയാണ് പ്രത്യേക കമ്മറ്റി വിദേശതകാര്യ മന്ത്രാലയത്തിന് പ്രവാസികളുടെ വിവാഹ രജിസ്ട്രേഷന് ആധാര്‍ നിര്‍ബന്ധമാക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുള്ളത്.

English summary
The government has made it mandatory to link Aadhaar cards with bank accounts, permanent account numbers (PAN), income tax return (ITR), social security schemes and even mobile phones.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X