എയര്‍ടെല്‍ ബ്രോഡ്ബാന്‍ഡില്‍ കിടിലന്‍ ഓഫര്‍: ബ്രോഡ്ബാന്‍ഡ് ബിഗ് ബൈറ്റ് ഓഫര്‍ ശരിയ്ക്കും ലോട്ടറി!!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കള്‍ക്ക് 1000 ജിബി ഹൈസ്പീഡ് ഡാറ്റയുമായി എയര്‍ടെല്‍. എയര്‍ടെല്‍ ബ്രോഡ്ബാന്‍ഡ് ബിഗ് ബൈറ്റ് ഓഫര്‍ എന്ന പേരില്‍ പരിമിത കാലത്തേയ്ക്കാണ് ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കള്‍ക്കുള്ള ഓഫര്‍. റിലയന്‍സ് ജിയോയുടെ കടന്നുവരവോടെ ടെലികോം രംഗത്തെ മത്സരം വര്‍ധിച്ചതോടെയാണ് ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കളെ കയ്യിലെടുക്കാനുള്ള എയര്‍ടെല്ലിന്‍റെ ശ്രമം. 599, 1999 എന്നീ മന്ത്ലി റെന്‍റല്‍ ഓഫറുകളില്‍ 500-1000 ജിബി ബോണസ് ഡാറ്റയാണ് എയര്‍ടെല്‍ നല്‍കുന്നതെന്ന് എയര്‍ടെല്‍ വെബ്സൈറ്റിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

8 എംബിപി​എസ് മുതല്‍ 100 എംബിപിഎസ് സ്പീഡില്‍ 2018 മാര്‍ച്ച് വരെയാണ് ബ്രോഡ് ബാന്‍ഡ് ഉപയോക്താക്കള്‍ക്ക് പ്രസ്തുത ഓഫര്‍ ലഭിക്കുക. എന്നാല്‍ ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് മാത്രമായിരിക്കും ഓഫര്‍ ലഭിക്കുകയെന്നും വെബ്സൈറ്റില്‍ പറയുന്നു. ഇതിന് പുറമേ 2017 ജൂലൈ 12ന് ശേഷം ഡിഎസ്എല്‍ സേവനം ഉപയോഗപ്പെടുത്തുന്നവര്‍ക്കാണ് എയര്‍ടെല്ലിന്‍റെ ബിഗ് ബൈറ്റ് ഓഫര്‍ ലഭിക്കുക.

airtel.in എന്ന ബ്രോഡ്ബാന്‍ഡ് പേജ് സന്ദര്‍ശിച്ച് എയര്‍ടെല്ലിന്‍റെ 1000 ജിബി ബോണസ് ഓഫര്‍ ലഭിക്കാന്‍ യോഗ്യതയുണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള സംവിധാനവും ലഭ്യമാണ്. വെബ്സൈറ്റില്‍ ബേസ് പ്ലാന്‍ സെലക്ട് ചെയ്ത് മൊബൈല്‍ നമ്പറും അഡ്രസും നല്‍കിയ ശേഷം പുതിയ ബ്രോഡ്ബാന്‍ഡ് കണക്ഷന് അപേക്ഷിക്കാം. അല്ലാത്ത പക്ഷം എയര്‍ടെല്ലിന്‍റെ കസ്റ്റമര്‍ കെയറിനെ സമീപിച്ചാലും പുതിയ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ എടുക്കാന്‍ സാധിക്കും.

airtel

ഇതിനെല്ലാം പുറമേ എയര്‍ടെല്‍ ഉപയോഗിച്ച് തീരാത്ത ഡാറ്റ സൂക്ഷിക്കുന്നതിനുള്ള ഒരു സംവിധാനവും അടുത്തിടെ ആരംഭിച്ചിരുന്നു. അണ്‍ യൂസ്ഡ് ബിഗ് ബൈറ്റ്സ് ഡാറ്റ എന്ന പേരില്‍ എയര്‍ടെല്‍ ആരംഭിച്ച പദ്ധതിയില്‍ ഓരോ മാസവും ഉപയോഗിക്കാന്‍ കഴിയാതെ വരുന്ന ഡാറ്റ 2018 മാര്‍ച്ച് 31 നുള്ളില്‍ ഉപയോഗിച്ച് തീര്‍ക്കാന്‍ ഉപയോക്താക്കള്‍ക്ക് അവസരം നല്‍കുന്നതാണ്. ഒരു പ്ലാനില്‍ 60 ജിബി ഉപയോഗിച്ച് കഴിഞ്ഞ ശേഷം മാത്രമായിരിക്കും ഈ ഓഫര്‍ ലഭിക്കുക എന്ന് മാത്രമാണ് ഇത് സംബന്ധിച്ചുള്ള ചട്ടം. റിലയന്‍സ് ജിയോ ഫൈബര്‍ എന്ന പേരില്‍ ബ്രോഡ്ബാന്‍ഡ് അവതരിപ്പിക്കാനിരിക്കെയാണ് എയര്‍ടെല്‍ പുത്തന്‍ ഓഫറുകളുമായി രംഗത്തെത്തുന്നത്.

English summary
Bharti Airtel is offering 1,000 GB of high speed data to its broadband customers in a limited-period scheme, amid heightened competition in the telecom sector, triggered by Reliance Jio's aggressive offering.
Please Wait while comments are loading...