ബിഗ് ബാസ്കറ്റിനെ വിഴുങ്ങാൻ ആമസോണ്‍: സത്യാവസ്ഥ ഇതാണ്, കമ്പനി പറയുന്നു

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഇന്ത്യൻ ഗ്രോസറി വെബ്സൈറ്റ് ബിഗ്ബാസ്കറ്റിനെ വാങ്ങാനുള്ള ശ്രമങ്ങളുമായി ആമസോൺ. ഇന്ത്യന്‍ വിപണിയില്‍ വളർച്ച പ്രാപിക്കുന്ന ബിഗ് ബാസ്കറ്റിനെ സ്വന്തമാക്കുന്നതിനുള്ള ആദ്യഘട്ട ചര്‍ച്ചകൾ അമേരിക്കൻ ഇ കൊമേഴ്സ് കമ്പനിയായ ആമസോൺ നടത്തിക്കഴിഞ്ഞു.

ഇന്ത്യയിലെ 25 നഗരങ്ങളിലായി പ്രവര്‍ത്തിച്ചുവരുന്ന ബിഗ് ബാസ്കറ്റ് വെബ്സൈറ്റ് നടത്തുന്നത് സൂപ്പർ മാർക്കറ്റ് ഗ്രോസറി സപ്ലൈസ് പ്രൈവറ്റ് ലിമിറ്റഡാണ്. എന്നാൽ ആമസോണ്‍ ബിഗ് ബാസ്കറ്റിനെ വാങ്ങാനുള്ള ചര്‍ച നടത്തിയെന്ന വാര്‍ത്ത ബിഗ് ബാസ്കറ്റ് വക്താവ് നിഷേധിച്ചു. എന്നാൽ വിഷയത്തില്‍ ആമസോണിന്‍റെ പ്രതികരണം പുറത്തുവന്നിട്ടില്ല.

കോഴിക്കോട് ടിപ്പർ ലോറിയിടിച്ച് അദ്ധ്യാപികയായ അമ്മയും മകളും മരിച്ചു; നാട്ടുകാർ റോഡ് ഉപരോധിക്കുന്നു...

 amazon-

ഇന്ത്യയിൽ പ്രാദേശിക തലത്തിൽ എതിരാളികളായി നില്‍ക്കുന്ന കമ്പനികളുമായി മത്സരിക്കാൻ ആമസോൺ സിഇഒ ജെഫ് ബോസ് അ‍ഞ്ച് ബില്യൺ ഡോളറാണ് ചെലവിടാനിരിക്കുന്നത്. ഇന്ത്യയില്‍ ആധിപത്യമുറപ്പിച്ചിരുന്ന രണ്ട് ഇ കൊമേഴ്സ് വെബ്സൈറ്റുകളായ ഫ്ലിപ്കാർട്ട് ലിമിറ്റഡ്, സ്നാപ്പ് ഡീൽ എന്നീ കമ്പനികളുമായി ലയിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.

ആമസോൺ തങ്ങളുടെ ഭക്ഷ്യ, ഗ്രോസറി ശൃംഖല വ്യാപിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ബിഗ് ബാസ്ക്റ്റിൽ കണ്ണുവച്ചിരിക്കുന്നതെന്നും ചില റിപ്പോർട്ടുകളുണ്ട്. ഈ വർഷം സിയാറ്റിലിൽ ആമസോണ്‍ ഡ്രൈവ് ഇന്‍ ഗ്രോസറി കേന്ദ്രങ്ങള്‍ സിയാറ്റിലിൽ ആരംഭിച്ചിരുന്നു. ഇതിനെല്ലാം പുറമേ ആമസോൺ സര്‍ക്കാരിന്‍റെ ഭക്ഷ്യ വിതരണത്തില്‍ പങ്കാളിയാവുന്നതിന് അനുമതി തേടുകയും ചെയ്തിരുന്നു. ഓൺലൈൻ ഭക്ഷ്യ റീട്ടെയിലിംഗ് മേഖലയിൽ ആമസോണ്‍ 500 കോടി ഡോളർ നിക്ഷേപിക്കാനാണ് നീക്കം നടത്തുന്നതെന്ന് ഒരു കേന്ദ്രമന്ത്രി മാര്‍ച്ചിൽ വ്യക്തമാക്കിയിരുന്നു.

English summary
Amazon in talks to buy Indian online grocer BigBasket
Please Wait while comments are loading...