കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാരത് ക്യൂ ആര്‍ കോഡെത്തി; ഇനി ഇടപാടെല്ലാം ക്യൂ ആര്‍ കോഡില്‍ മാത്രം!!

Google Oneindia Malayalam News

ദില്ലി: ഡിജിറ്റല്‍ പണമിടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നാഷണല്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) ഭാരത് ക്യൂആര്‍ കോഡ് പുറത്തിറങ്ങി. റിസര്‍വ്വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ആര്‍ ഗാന്ധിയാണ് പേയ്‌മെന്റ് കോര്‍പ്പറേഷന്‍ വികസിപ്പിച്ചെടുത്ത ഭാരത് ക്യൂ ആര്‍ കോഡ് പുറത്തിറക്കിയത്. ലോകത്തെ ആദ്യത്തെ ഇന്റര്‍ഓപ്പറബിള്‍ പേയ്മെന്റെ സെല്യൂഷന്‍ എന്ന ഖ്യാതിയും ക്യൂ ആര്‍ കോഡ് കരസ്ഥമാക്കിക്കഴിഞ്ഞു.

ക്രെഡിറ്റ്/ഡബിറ്റ് കാര്‍ഡ് ഉപയോഗിച്ച് സ്വയ്പ്പ് ചെയ്യുന്നതിനു പകരം ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ വാങ്ങുന്നത് എളുപ്പമാക്കാന്‍ വേണ്ടിയാണ് ക്യൂആര്‍ കോഡ് വികസിപ്പിച്ചെടുത്തത്. ഇതു വഴി ഡിജിറ്റല്‍ പണമിടപാടുകള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാനും സാധിയ്ക്കും.

ഭാരത് ക്യൂ ആര്‍ എങ്ങനെ

ഭാരത് ക്യൂ ആര്‍ എങ്ങനെ

മാസ്റ്റര്‍കാര്‍ഡ്, റുപേ, വിസ കാര്‍ഡ് എന്നിവ ചേര്‍ന്നതാണ് ഭാരത് ക്യൂആര്‍ കോഡ്. നിരവധി ക്യൂആര്‍ കോഡുകള്‍ക്ക് പകരം ഇനിമുതല്‍ ഭാരത് ക്യൂആര്‍ കോഡ് മാത്രം കാണിച്ചാല്‍ മതിയാകും. ഇതോടെ വ്യാപാരികള്‍ പണമിടപാടുകള്‍ നടത്തുമ്പോള്‍ ഫോണ്‍ നമ്പര്‍, ഐഡി കാര്‍ഡുകള്‍, ഇവയില്ലാതെ ഈ ഭാരത് ക്യൂആര്‍ കോഡു മാത്രം ഉപയോഗിച്ച് പണമിടപാടുകള്‍ നടത്താന്‍ സാധിയ്ക്കും.

പണമിടപാട് എങ്ങനെ

പണമിടപാട് എങ്ങനെ

കടകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ക്യൂആര്‍ കോഡുകള്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് സ്‌കാര്‍ ചെയ്താല്‍ വ്യാപാരികള്‍ക്ക് ഉപയോക്താക്കളുടെ അക്കൗണ്ടില്‍ നിന്നും പണമടയ്ക്കാന്‍ സാധിക്കും. അക്കൗണ്ടുള്ള ബാങ്കിന്റെ ആപ്പ് നിങ്ങളുടെ ഫോണില്‍ ഉണ്ടായിരിക്കണം എന്നു മാത്രമാണ് നിബന്ധന.

ബാങ്കുകള്‍ ഏതെല്ലാം

ബാങ്കുകള്‍ ഏതെല്ലാം

ആക്സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, സിറ്റി യൂണിയന്‍ ബാങ്ക്, ഡിസിബി ബാങ്ക്, ഐസിഐസിഐ, പഞ്ചാബ് നാഷണല്‍ ബാങ്ക്, വിജയ ബാങ്ക്, എസ് ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകള്‍ ക്യൂആര്‍ കോഡുമായി പ്രവര്‍ത്തിക്കാന്‍ തയ്യാറാണ്.

ക്വിക് റെസ്പോണ്ട്

ക്വിക് റെസ്പോണ്ട്

ഒരു പ്രത്യേക രീതിയിലുളള ദ്വിമാന മാട്രിക്സ് ബാര്‍ കോഡുകളാണ് ക്യൂ ആര്‍ കോഡുകള്‍ അഥവ ക്വിക് റെസ്പോണ്ടുകള്‍. പരമ്പരാഗത ബാര്‍കോഡുകളേക്കാള്‍ നൂറു മടങ്ങ് വിവരങ്ങള്‍ സൂക്ഷിക്കാന്‍ ക്യൂആര്‍ കോഡുകള്‍ക്കാകും എന്നതാണ് ഇതിനെ വേറിട്ടുനിര്‍ത്തുന്നത്.

എന്താണ് ക്യൂ ആര്‍ റീഡര്‍ ആപ്ലിക്കേഷന്‍

എന്താണ് ക്യൂ ആര്‍ റീഡര്‍ ആപ്ലിക്കേഷന്‍

ക്യൂആര്‍ റീഡര്‍ ആപ്ലിക്കേഷന്‍ നിങ്ങളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തതിനു ശേഷം ഫോണുകളില്‍ ക്യൂ ആര്‍ കോഡിന്റെ ഫോട്ടോ എടുത്താല്‍ ഉടന്‍ തന്നെ അതിലുളള ഡാറ്റ ഉപയോക്താക്കളുടെ സ്മാര്‍ട്ട് ഫോണിലെത്തും. ഇത് ചിലപ്പോള്‍ ഒരു വെബ്സൈറ്റിലേക്കുളള ലിങ്കോ വീഡിയയോ ആകാം.

English summary
RBI's Deputy Governor R Gandhi on Monday launched BharatQR code in Mumbai, an interoperable and low cost payment acceptance solution, developed by National Payments Corporation of India (NPCI), MasterCard, and Visa.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X