ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡില്‍ വൈറസ് : പണികിട്ടിയത് പാസ് വേര്‍‍ഡ് മാറ്റാത്ത ഉപയോക്താക്കള്‍ക്ക്!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡില്‍ വൈറസ് ആക്രമണം. വൈറസ് ആക്രമണമുണ്ടായതോടെ ഉപയോക്താക്കളോട് പാസ് വേര്‍ഡ് മാറ്റാന്‍ ബിഎസ്എ​ന്‍എല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനകം രണ്ടായിരത്തോളം ബ്രോഡ്ബാന്‍ഡ് മോഡങ്ങളെ വൈറസ് ആക്രമണം ബാധിച്ചിട്ടുണ്ട്. ഇതോടെ അഡ്മിന്‍ എന്ന പാസ് വേര്‍ഡ് മാറ്റാനാണ് ബിഎസ്എന്‍എല്ലില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് ലഭിച്ചിട്ടുള്ള നിര്‍ദേശം. ഈ ആഴ്ച ആദ്യമായിരുന്നു മാല്‍വെയര്‍ ആക്രമണമുണ്ടായതെന്നാണ് ബി​എസ്എന്‍എല്‍ നല്‍കുന്ന വിവരം.

പഴയ പാസ് വേര്‍ഡ് മാറ്റാതെ ഉപയോഗിക്കുന്ന മോഡങ്ങളാണ് വൈറസ് ആക്രമണത്തിന് ഇരയായതെന്നാണ് ബിഎസ്എന്‍എല്ലിന്‍റെ കണ്ടെത്തല്‍. മോഡം വാങ്ങുമ്പോള്‍ ലഭിക്കുന്ന അഡ്മിന്‍ എന്ന പാസ് വേര്‍ഡ് മാറ്റാതെ ഉപയോഗിച്ചിരുന്നവര്‍ക്കാണ് ഇതോടെ വൈറസ് ആക്രമണം തിരിച്ചടിയായിട്ടുള്ളത്. എന്നാല്‍ ബി​എസ്എന്‍എല്‍ നെറ്റ് വര്‍ക്കുകളും സെര്‍വറുകളും സുരക്ഷിതമാണെന്ന് ബിഎസ്എന്‍എല്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അഡ്മിന്‍ എന്ന ഡിഫോള്‍ട്ട് പാസ് വേര്‍ഡ് ഉപയോഗിച്ചിട്ടുള്ള ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാന്‍ കഴിയുന്നില്ലെന്ന പ്രശ്നമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

wnacry-
English summary
State-owned telecom operator BSNL on Thursday said it has advised broadband users to change the default system password after a section of its broadband system was hit by a malware attack earlier this week.
Please Wait while comments are loading...