കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഡിപി വളർച്ച താഴേക്ക്; കാരണം നോട്ട് നിരോധനവും ജിഎസ്ടിയും, തുറന്നടിച്ച് മൻമോഹൻ സിങ്

നോട്ട് നിരോധനം അനാവശ്യ സാഹസമായിരുന്നെന്ന് മന്‍മോഹന്‍ സിങ്

  • By Ankitha
Google Oneindia Malayalam News

ദില്ലി: നോട്ട് നിരോധനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് മുൻപ്രധാനമന്ത്രി മൻമോഹൻ സിങ്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം നോട്ട് നിരോധനം തന്നെയാണെന്നും മൻമോഹൻ സിങ് ആരോപിച്ചു.

manmohan singh

 ഷേക്സ്പിയറിനെ കൂട്ടു പിടിച്ച് ഉൻ; ഡോട്ടര്‍ഡ് പ്രയോഗം തരംഗമായി; തിരിച്ചടിച്ച് ട്രംപ് ഷേക്സ്പിയറിനെ കൂട്ടു പിടിച്ച് ഉൻ; ഡോട്ടര്‍ഡ് പ്രയോഗം തരംഗമായി; തിരിച്ചടിച്ച് ട്രംപ്

ചില ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ മാത്രമാണ് നോട്ട് നിരോധനം വിജയിച്ചിട്ടുള്ളത്. അല്ലാതെ ഒരു പരിഷ്കൃത രാജ്യത്തും നോട്ട് നിരോധനം വിജയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മൊഹാലിയിൽ ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസ് ലീഡർഷിപ്പ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

നോട്ട് നിരോധനം അവശ്യമില്ലായിരുന്നു

നോട്ട് നിരോധനം അവശ്യമില്ലായിരുന്നു

രാജ്യത്ത് നിന്ന് ഉയർന്ന മൂല്യമുള്ള 1000, 500 രൂപയുടെ നോട്ടുകൾ നിരോധിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്ന് മൻമോഹൻ സിങ്. സങ്കേതികമായും സാമ്പത്തികമായും ഇത്തരത്തിലൊരു സാഹസം ആവശ്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സമ്പദ് വ്യവസ്ഥയിൽ വൻ തിരിച്ചടി

സമ്പദ് വ്യവസ്ഥയിൽ വൻ തിരിച്ചടി

മാസങ്ങൾക്കു മുൻപ് തന്നെ സമ്പദ് വ്യവസ്ഥയിലെ തിരിച്ചടി താൻ പ്രതീക്ഷിച്ചിരുന്നുവെന്നും മൻമോഹൻ സിങ് പറഞ്ഞു. ജിഡിപി വളർച്ചയിൽ ഇടിവുണ്ടായതിന് കാരണം നോട്ട് നിരോധനവും ജിഎസ്ടിയും മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.

 ജിഡിപിയുടെ വളർച്ച

ജിഡിപിയുടെ വളർച്ച

രാജ്യത്ത് വികസന പ്രശ്നങ്ങൾ പരിഹരിക്കണമെങ്കിൽ ജിഡിപി വളർച്ച് നിരക്ക് ഉയരണം. ഏഴ് മുതൽ എട്ട് ശതമാനം വരെയെങ്കിലും ഉയർന്നാൽ മാത്രമേ രാജ്യത്തിൽ ഇപ്പോഴുള്ള പ്രശ്നം പരിഹരിക്കാൻ സാധിക്കുകയുള്ളു

 വളർച്ച നിരക്ക് കുറയുന്നു

വളർച്ച നിരക്ക് കുറയുന്നു

കഴിഞ്ഞ വർഷം മുതൽ ജിഡിപി വളർച്ച നിരക്ക് താഴ്ന്നു വരുകയാണ്.2017 ആദ്യപാദത്തിൽ ജിഡിപി വളർച്ചാ നിരക്ക് 5.7 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേപാദത്തിൽ 7.9 ശതമാനമായിരുന്നു വളർച്ച നിരക്ക്.

 നോട്ട് നിരോധനം പരിഷ്കൃത രാജ്യത്ത്

നോട്ട് നിരോധനം പരിഷ്കൃത രാജ്യത്ത്

വിനിമയത്തിലിരിക്കുന്ന നോട്ടുകൾ നിരോധിക്കുന്നത് ഒരു പരിഷ്കൃതരാജ്യത്തിന് നല്ലതല്ലെന്നാണ് സിങിന്റെ വാദം. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ ഒഴിച്ച് നോട്ട് നിരോധനം ഒരു പരിഷ്കൃത രാജ്യത്തും വിജയിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സഹസിക പ്രവർത്തി

സഹസിക പ്രവർത്തി

ഒറ്റ രാത്രികൊണ്ട് രാജ്യത്തിൽ വിനിമയത്തിലിരിക്കുന്ന നോട്ട് നിരോധിച്ചത് തികച്ചും സഹസികമായ പ്രവർത്തിയാണ്. ഇത്തരത്തിലുള്ള പ്രവർത്തിയുടെ ആവശ്യം രാജ്യത്ത് ഇപ്പോൾ ഉണ്ടായിരുന്നില്ലെന്നും മൻമോഹൻ സിങ് പറഞ്ഞു

English summary
Former Prime Minister Manmohan Singh on Friday said the demonetisation drive was an unnecessary adventure, and was the reason for the economy’s current downhill path, PTI reported. The Congress leader said demonetisation had not been successful in any civilised country, except some Latin American nations.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X