വെറും 3ക്ലിക്കില്‍ വിദേശത്തുനിന്നും ഇന്ത്യയിലേക്ക് പണം അയക്കാനുള്ള സംവിധാനവുമായി ഐസിഐസിഐ ബാങ്ക്

Subscribe to Oneindia Malayalam

കൊച്ചി: വിദേശ ഇന്ത്യക്കാര്‍ക്ക് സന്തോഷവാര്‍ത്ത. വെറും മൂന്ന് ക്ലിക്കില്‍ എളുപ്പത്തില്‍ വിദേശത്തുനിന്നും ഇന്ത്യയിലേക്ക് പണം അയക്കാനുള്ള സംവിധാനം ഐസിഐസിഐ ബാങ്ക് അവതരിപ്പിച്ചു. എളുപ്പത്തില്‍ പണം അയക്കാന്‍ സാധിക്കുന്ന 'മണി 2 ഇന്ത്യ' എന്ന സേവനമാണ് ബാങ്ക് അവതരിപ്പിച്ചത്. പണമയക്കാന്‍ മാത്രമല്ല, ടെലിഫോണ്‍,ഇന്‍ുറന്‍സ് ബില്ലുകള്‍,മൊബൈല്‍ റീചാര്‍ജ് തുടങ്ങിയ ആവശ്യങ്ങള്‍ക്കും ഈ സേവനം ഉപയോഗപ്പെടുത്താം.

അതിവേഗ പണം കൈമാറ്റത്തിനായി 'മണി 2 ഇന്ത്യ' എന്ന വെബ്‌സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനും ഐസിഐസിഐ ബാങ്ക് അവതരിപ്പിച്ചു. ഏത് ബാങ്ക് ഇടപാടുകാര്‍ക്കും ഈ വെബ്‌സൈറ്റിന്റെയും മൊബൈല്‍ ആപ്ലിക്കേഷന്റെയും സേവനം ഉപയോഗപ്പെടുത്താം. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് വെറും മൂന്നു ക്ലിക്കില്‍ വിദേശത്തു നിന്നും ഇന്ത്യയിലേക്ക് പണമയക്കാം. മൊബൈല്‍ ആപ്പില്‍ ലോഗിന്‍ ചെയ്യാന്‍ ബയോമെട്രിക് ഒതന്റിക്കേഷന്‍ ഓപ്ഷന്‍ ലഭ്യമാക്കിയിട്ടുണ്ട്. അതോടൊപ്പം പണമിടപാടും കാണാനാകും.

600x450

ഐസിഐസിഐ ബാങ്കിന്റെ പുതിയ വെബ്‌സൈറ്റില്‍ നിന്ന് രാജ്യത്തെ നൂറിലധികം എന്‍ട്രികളിലേക്ക് വിദേശത്തുനിന്നും നേരിട്ട് പണം അയക്കാം.

English summary
ICICI bank introduces new mobile app allowing users to send money to India by just 3 clicks
Please Wait while comments are loading...