റിലയന്‍സ് ജിയോയ്ക്കും എയര്‍ടെല്ലിനും കിടിലന്‍ പണി: ഐഡിയയില്‍ 93 രൂപയ്ക്ക് ഡാറ്റയും വോയ്സ് കോളും!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ടെലികോം വിപണിയിലെ മത്സരം ശക്തമാകുന്നതിനിടെ പുതുവര്‍ഷത്തില്‍ പുതിയ ഓഫറുമായി ഐഡിയ. റിലയന്‍സ് ജിയോയ്ക്കും ഭാരതി ​എയര്‍ടെല്ലിനും പിന്നാലെയാണ് 93 രൂപയ്ക്ക് പുതിയ ഓഫറുമായി ഐഡിയ വിപണിയിലെത്തിയിട്ടുള്ളത്. ബണ്ടില്‍ഡ് വോയ്സ് കോളും ഡാറ്റാ പ്ലാനും ഉള്‍പ്പെടുന്നതാണ് ഐഡിയയുടെ പുതിയ ഓഫര്‍. ഡാറ്റയേക്കാള്‍ വോയ്സ് കോള്‍ ആവശ്യമായി വരുന്ന ഐഡിയ പ്രീ പെയ്ഡ് ഉപയോക്താക്കളെ ലക്ഷ്യം വെച്ചാണ് കമ്പനി പുതിയ ഓഫര്‍
പുറത്തിറക്കിയിട്ടുള്ളത്.

റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെല്ലും നിശ്ചയിച്ചിട്ടുള്ളതുപോലെ കുറഞ്ഞ കാലയളവിലേയ്ക്ക് മാത്രമുള്ളതാണ് ഈ ഓഫറും. റിലയന്‍സ് ജിയോയില്‍ 98 രൂപയുടെ പ്ലാനിന്റെ കാലാവധി 14 ദിവസവും എയര്‍ടെല്ലിന്റെ 93 ദിവസത്തെ ഓഫര്‍ പത്ത് ദിവസത്തേയ്ക്കും ലഭിക്കുന്നതാണ്. ഓഫര്‍ കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഐഡിയ ആപ്പില്‍ നിന്നോ ഐഡിയ ഓദ്യോഗിക വെബ്സൈറ്റില്‍ നിന്നോ റീചാര്‍ജ് ചെയ്യാനും കമ്പനി ആവശ്യപ്പെടുന്നു.

 അണ്‍ലിമിറ്റഡ് വോയ്സ് കോള്‍

അണ്‍ലിമിറ്റഡ് വോയ്സ് കോള്‍

അണ്‍ലിമിറ്റഡ് ലോക്കല്‍- എസ്ടിഡി വോയ്സ് കോളുകള്‍ക്ക് പുറമേ പത്ത് ദിവസത്തേയ്ക്ക് ഒരു ജിബി ഡാറ്റയും ലഭിക്കുമെന്നാണ് ഐഡിയയുടെ ഔദ്യോഗിക വെബ്സൈറ്റ് വ്യക്തമാക്കുന്നത്. പ്രതിദിനം 250 മിനിറ്റും ഒരാഴ്ചത്തേയ്ക്ക് 1000 മിനിറ്റുമാണ് കോള്‍ ചെയ്യാന്‍ സാധിക്കുക. എന്നാല്‍ മറ്റ് ഓഫറുകളുമായി താരതമ്യം ചെയ്യുമ്പോള്‍ എസ്എംഎസ് ലഭ്യമല്ല എന്നതാണ് ഈ ഓഫറിലെ ഏക ന്യൂനത. ഓഫര്‍ പരിധിയ്ക്ക് ശേഷം ഉപയോക്താക്കളില്‍ നിന്ന് സെക്കന്‍റിന് ഒരു പൈസ വീതം ഈടാക്കും.

 93 രൂപയ്ക്ക് 1 ജിബി ഡാറ്റ

93 രൂപയ്ക്ക് 1 ജിബി ഡാറ്റ

എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് പ്രതിദിനം 250 മിനിറ്റ് സൗജന്യ കോളുകളും ആഴ്ചയില്‍ 1000 സൗജന്യ മിനിറ്റുകളും ഈ ഓഫറില്‍ ലഭിക്കും. ഓഫര്‍ പരിധി അവസാനിക്കുന്നതോടെ മിനിറ്റിന് 30 പൈസ വീതം ഈടാക്കുമെന്നും എയര്‍ടെല്‍ പറയുന്നു. എന്നാല്‍ 300ല്‍ അധികം നമ്പറുകളിലേയ്ക്ക് ഈ നമ്പറില്‍ നിന്ന് വിളിക്കാന്‍ സാധിക്കില്ല. റിലയന്‍സ് ജിയോയും 98 രൂപയുടെ ഓഫര്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. അണ്‍ലിമിറ്റഡ് ലോക്കല്‍- എസ്ടിഡി കോളുകള്‍ക്ക് പുറമേ 140 എസ്എംഎസുകളാണ് ഈ ഓഫറില്‍ പ്രതിദിനം ലഭിക്കുക. 2.1ജിബി ഡാറ്റയാണ് 14 ദിവസത്തേയ്ക്കുള്ള ഈ ഓഫറില്‍ ലഭിക്കുന്നത്.

 റിലയന്‍സ് ജിയോയില്‍ 98 രൂപയുടെ ഓഫര്‍

റിലയന്‍സ് ജിയോയില്‍ 98 രൂപയുടെ ഓഫര്‍


റിലയന്‍സ് ജിയോയില്‍ 98 രൂപയുടെ ഓഫറിലാണ് 2.1 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്സ് കോളും ലഭിക്കുന്നത്. ഓഫര്‍ കാലാവധിക്കുള്ളില്‍ 140 എസ്എംഎസുകളും ലഭിക്കുന്ന ഈ ഓഫറില്‍ ജിയോ ആപ്പുകളുടെ അണ്‍ലിമിറ്റ‍‍ഡ് സേവനങ്ങളും ലഭിക്കും. 14 ദിവസമാണ് ഓഫര്‍ കാലാവധി. അത്യാകര്‍ഷക ഡാറ്റാ ഓഫറുകളുമായാണ് റിലയന്‍സ് ജിയോ ന്യൂ ഇയര്‍ 2018 എന്ന പേരില്‍ പുതിയ പ്രീ പെയ്ഡ് പ്ലാനുകള്‍ പുറത്തിറക്കിയിട്ടുള്ളത്. 199 രൂപ, 299 രൂപ എന്നീ നിരക്കുകളിലാണ് റിലയന്‍സ് ജിയോയുടെ രണ്ട് പുതിയ പ്ലാനുകള്‍. 28 ദിവസമാണ് രണ്ട് പ്ലാനുകളുടേയും കാലാവധി. 199 രൂപയുടെ പ്രീപെയ്ഡ് ഓഫറില്‍ പ്രതിദിനം 1.2 ജിബി ഡാറ്റയും സൗജന്യ വോയ്സ് കോളുകളും അണ്‍ലിമിറ്റഡ് എസ്എംഎസുകളുമാണ് ലഭിക്കുക. ഇതിന് പുറമേ പ്രീമിയം ജിയോ ആപ്പ് സേവനങ്ങളും ലഭിക്കും. 28 ദിവസമാണ് ഓഫര്‍ കാലാവധി.

ന്യു ഇയര്‍പ്ലാനുകള്‍

ന്യു ഇയര്‍പ്ലാനുകള്‍


199 രൂപയുടെ പ്ലാനില്‍ പ്രതിദിനം ഒരു ജിബി ഡാറ്റയ്ക്ക് പുറമേ അണ്‍ലിമിറ്റഡ് ലോക്കല്‍- എസ്ടിഡി വോയ്സ് കോളുകളും പ്രതിമാസം 2800 എസ്എംഎസുകളും ലഭിക്കും. റോമിംഗിലും ബാധകമായിട്ടുള്ളതാണ് ഈ ഓഫര്‍. 28ദിവസത്തെ ഓഫറില്‍ പ്രതിദിനം രണ്ട് ജിബി ഡാറ്റയാണ് ലഭിക്കുക. 299 രൂപയുടെ വോഡഫോണ്‍ പ്ലാനില്‍ പ്രതിദിനം ഒരു ജിബി ഡാറ്റ വീതമാണ് ലഭിക്കുന്നതാണ് ജിയോയുടെ ഓഫര്‍. ഡാറ്റയ്ക്ക് പുറമേ അണ്‍ലിമിറ്റഡ് ലോക്കല്‍- എസ്ടിഡി വോയ്സ് കോളുകളും പ്രതിമാസം 2800 എസ്എംഎസുകളും ലഭിക്കും. പ്രതിദിനം 100 എസ്എംഎസുകള്‍എന്നിവയും ലഭിക്കും. 28 ദിവസമാണ് ബണ്ടില്‍ പ്ലാനിന്‍റെ കാലാവധി.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Joining the league of Jio and Airtel, telecom operator Idea Cellular has launched a prepaid pack offering bundled calls and data at Rs. 93. The new Idea recharge pack is aimed at consumers who have higher calling requirements than data consumption, and thus seek an inexpensive plan with ‘unlimited calls’. However, like the Jio and Airtel offerings, the Idea pack.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്