വിമാനയാത്രാ പാക്കേജുമായി ഐആര്‍ടിസിടിസി; ഇന്ത്യ ചുറ്റിക്കാണാന്‍ 6,525 രൂപ!!

  • By: Sandra
Subscribe to Oneindia Malayalam

കൊച്ചി: വിമാന യാത്രാ പാക്കേജുകള്‍ പ്രഖ്യാപിച്ച് ഐആര്‍സിടിസി. മാര്‍ച്ച് 18ന് കൊച്ചിയില്‍ നിന്നും പുറപ്പെടുന്ന ബാലി രാജ്യാന്തര വിനോദയാത്രാ സംഘം 22ന് തിരിച്ചെത്തും. ടൂര്‍ പാക്കേജുകളില്‍ മടക്ക ടിക്കറ്റിന് പുറമേ ഇക്കോണമി ക്ലാസ് യാത്ര, ത്രീ സ്റ്റാര്‍ ഹോട്ടലുകളില്‍ താമസ സൗകര്യം, എസി വാഹനം, ഭക്ഷ്ണ, പ്രവേശന ടിക്കറ്റുകള്‍, ടൂര്‍ ഗൈഡ്, യാത്രാ ഇന്‍ഷുറന്‍സ് എന്നിവയും ഉള്‍പ്പെടുന്നു.

44,652 രൂപയുടെ ടൂര്‍ പാക്കേജില്‍ തനാ ലോട്ട് ടെമ്പിള്‍, ബാട്ടുബുലാന്‍ വില്ലേജില്‍ ബറോങ്& കെരീസ് ഡാന്‍സ് തടികൊണ്ടുള്ള കൊത്തുപണികള്‍ക്ക് പേരുകേട്ട മാസ് വില്ലേജ്, ബാട്ടൂര്‍ അഗ്നിപര്‍വ്വതമുഖം, വെള്ളി ആഭരണങ്ങള്‍ക്ക് പേരുകേട്ട സെലൂക് വില്ലേജ്, ബാട്ടൂര്‍ തടാകം, തീര്‍ത്ഥാ എംപൂള്‍ ടെമ്പിള്‍, തന്‍ജുങ് ബെനാവോ ബീച്ച്, ഉലുവാട്ടു ടെമ്പിള്‍ എന്നിവയാണ് സന്ദര്‍ശിക്കാന്‍ കഴിയുക.

ticketbooking

ഫെബ്രുവരി 25ന് കൊച്ചിയില്‍ നിന്നും പുറപ്പെട്ട് മാര്‍ച്ച് രണ്ടിന് തിരിച്ചെത്തുന്ന ഗോള്‍ഡന്‍ ട്രയാങ്കിള്‍ പാക്കേജിന് 26,525 രൂപയാണ്. ജയ്പൂര്‍, ആഗ്ര, മഥുര, ദില്ലി എന്നീ ഇന്ത്യന്‍ നഗരങ്ങളിലെ പ്രധാനവിനോദ സഞ്ചാര കേന്ദ്രങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ജയ്പൂരില്‍ അംബര്‍ കോട്ട, ബിര്‍ളാ മന്ദിര്‍, ജഹല്‍ മഹല്‍, സിറ്റി പാലസ്, ആല്‍ബര്‍ട്ട് ഹാള്‍ മ്യൂസിയം, ഹവാ മഹല്‍, ജന്ദര്‍ മന്ദര്‍ എന്നീ സ്ഥലങ്ങളും ആഗ്ര മഥുര എന്നിവിടങ്ങളിലായി ഫത്തേപ്പൂര്‍ സിക്രി, ആഗ്ര കോട്ട, താജ്മഹല്‍, മഥുര ക്ഷേത്രം എന്നിവയും സന്ദര്‍ശിയ്ക്കാന്‍ അവസരം ലഭിയ്ക്കും.

തലസ്ഥാന നഗരമായ ദില്ലിയില്‍ അക്ഷര്‍ധാം ക്ഷേത്രം, ചെങ്കോട്ട, ഇന്ത്യാ ഗേറ്റ്, ലോട്ടസ് ടെമ്പിള്‍, കുത്തബ് മിനാര്‍, ബിര്‍ളാ മന്ദിര്‍, ജുമാ മസ്ജിദ്, ഗാന്ധി മെമ്മോറിയല്‍, രാജ്ഘട്ടും അനുബന്ധ സ്മാരകങ്ങളും സന്ദര്‍ശിയ്ക്കാനുള്ള അവസരം ലഭിയ്ക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9567863245 (തിരുവനന്തപുരം), 0484 2382991 (എറണാകുളം), 9746743047 (കോഴിക്കോട്).

English summary
IRCTC declares air ticket booking for tour packages. IRCTC present Bali international tour package for rs. 44,652 and rs. 6,525 package to visit Jaypur, Agra, Madhura, Agra, Delhi package.
Please Wait while comments are loading...