കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സായിപ്പ് പറഞ്ഞപ്പോള്‍ ചക്കയുടെ ഗുണങ്ങള്‍ മലയാളി വിശ്വസിച്ചു, ഒരു ചക്കയ്ക്ക് വില ആയിരം !

Google Oneindia Malayalam News

തിരുവനന്തപുരം: കാര്യം ഇങ്ങനെയൊക്കെ ആകുമെന്ന് അറിയാമായിരുന്നെങ്കില്‍ പണ്ടേ പത്ത് പ്‌ളാവ് നടാമായിരുന്നു. ചക്കയെ പൊതുശല്യമായി പ്രഖ്യാപിച്ച് കൂട്ടത്തോടെ പത്ത് രൂപയ്ക്കും അഞ്ചു രൂപയ്ക്കുമൊക്കെ നാട് കടത്തിയിരുന്ന കാലം പോയി. നല്ല ഒന്നാന്തരം വരിക്ക ചക്ക തിന്നണമെങ്കില്‍ ഇനി നല്ല കാശും കൊടുക്കേണ്ടി വരും. തിരുവനന്തപുരത്തുകാര്‍ക്ക് ഒരു വരിക്ക ചക്ക തിന്നണമെങ്കില്‍ 1000 രൂപ മുതല്‍ 1200 രൂപ വരെ വേണം.

ഒരു ചക്ക നാലായി മുറിച്ചാല്‍ അതില്‍ ഒരു ഭാഗത്തിന് 250 മുതല്‍ 300 രൂപ വരെ കൊടുക്കണം. ചക്കപ്പഴത്തിനാണ് ഡിമാന്‍ഡ്. അതും വരിക്ക ചക്കയ്ക്ക്. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയില്‍ കാലങ്ങളായി ചക്കയും ചീരയും മാങ്ങയും വില്‍ക്കുന്നവരുണ്ട്. മോശം പറയരുതല്ലോ ചക്ക ചതിയ്ക്കാത്തതുകൊണ്ട് കൈ നിറയെ കാശുമായി ഇവര്‍ക്ക് മടങ്ങാം. ചക്ക മാഹാത്മ്യങ്ങളും വില്‍പ്പന വിശേഷങ്ങളും അറിഞ്ഞാലോ?

വളം ചേരാത്ത

വളം ചേരാത്ത

വളം ചേരാത്ത നാട്ടിന്‍പുറത്തെ നല്ല മണ്ണില്‍ വിളയുന്ന ചക്കയുടെ മാഹാത്മ്യം അങ്ങ് സായിപ്പിന്റെ നാട്ടില്‍ വരെ എത്തിയിട്ട് കാലങ്ങളേറെയായി. അത്ര വിലയൊന്നും ചക്കയ്ക്ക് കൊടുക്കാതിരുന്ന മലയാളി പക്ഷേ സായിപ്പ് പറഞ്ഞോടെ ചക്കയെ ഏറ്റെടുത്ത മട്ടാണ്. പച്ച ചക്ക തിന്നുന്നത് പ്രമേഹത്തെ വരെ കുറയ്ക്കുമെന്ന പഠനങ്ങള്‍ നടന്നിട്ടുള്ളതാണ്. രോഗപ്രതിരോധ ശേഷി കൂട്ടാനും ചക്കയ്ക്ക് കഴിയുമെന്ന തെളിഞ്ഞതോടെ വിലയും കൂടി

ശുക്രനാ...ശുക്രന്‍

ശുക്രനാ...ശുക്രന്‍

ആര്‍ക്കും വേണ്ടാതെ പ്‌ളാവില്‍ കിടന്ന ചക്കയ്‌ക്കൊക്കെ ഇപ്പോ എന്താ വില. ഒരു ചക്ക ഒന്നാകെ വാങ്ങണമെങ്കില്‍ ആയിരം രൂപയെങ്കിലും ആകും.

കയറ്റുമതി

കയറ്റുമതി

സംസ്ഥാനത്ത് നിന്ന് വന്‍തോതില്‍ ചക്ക കയറ്റുമതി ചെയ്യുന്നുണ്ട്. ഈ സീസണില്‍ ചക്ക വേരില്‍ കായ്ച്ചാലും അത്ര മോശമാകില്ല

അറിയാമോ

അറിയാമോ

പ്‌ളാവിലെ കായ് ആദ്യം പ്‌ളാക്ക എന്നായിരുന്നത്രേ അറിയപ്പെട്ടിരുന്നത്. പിന്നീട് ചക്കയായി മാറി. ചുവന്ന ചുളയന്‍, വെള്ളച്ചുളയന്‍, സിംഗപ്പൂര്‍ ചക്ക, താമര വരിയ്ക്ക, നീന്‍ താമര, മൂവാണ്ടന്‍, തേന്‍ വരിക്ക, മുട്ടം വരിക്ക, നാവരിക്ക, തേങ്ങ ചക്ക, പഴച്ചക്ക, വെള്ളാരന്‍ ചക്ക, വാഗത്താനം ചക്ക, ഫുട്‌ബോള്‍ വരിക്ക, പത്താമുറ്റം വരിക്ക, മറ്റത്തൂര്‍ വരിക്ക, വള്ളി വരിക്ക, ചെമ്പരത്തി വരിക്ക, പെട്ടിക്കവല വരിക്ക...അങ്ങനെ എത്രയോ ചക്ക ഇനങ്ങള്‍.

ചക്ക മാഹാത്മ്യം

ചക്ക മാഹാത്മ്യം

പറഞ്ഞാലും തീരാത്ത മാഹാത്മ്യങ്ങളാണ് ചക്കയ്ക്കുള്ളത്. ബീറ്റാ കരോട്ടിന് അടങ്ങിയതിനാല്‍ ചക്കയ്ക്ക് അര്‍ബുദത്തെ തടയാന്‍ കഴിവുണ്ടെന്ന് പറയപ്പെടുന്നു. അമേരിയ്ക്കയിലെ ഇലിനോയി സര്‍വകലാശാല നടത്തിയ പഠനത്തില്‍ ചക്കയില്‍ അടങ്ങിയിരിയ്ക്കുന്ന ജാക്വിലിന്‍ ഘടകത്തിന് എയിഡ്‌സ് വരെ പ്രതിരോധിയ്ക്കാന്‍ കഴിയുമെന്ന് കണ്ടെത്തി. ചക്കയിലെ ജീവകം സി രക്തത്തിലെ പ്രമേഹത്തെ നിയന്ത്രിയ്ക്കുന്നു. പൊട്ടാസ്യം രക്ത സമ്മര്‍ദ്ദം കുറയ്ക്കും. ത്വക്ക് രോഗങ്ങള്‍ കുറയ്ക്കാന്‍ ചക്ക കുരുവിനും കഴിവുണ്ട്. ശരീര കലകളുടെ നാശം തടഞ്ഞ് വാര്‍ധക്യത്തെ അകറ്റാനുള്ള കഴിവും ചക്കയ്ക്ക് ഉണ്ടത്രേ.

English summary
Jackfruit price hiked in Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X