കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആധാര്‍ മൊബൈല്‍ ബന്ധിപ്പിക്കല്‍: ജനുവരി ഒന്നുമുതല്‍ ഒടിപി , മൊബൈല്‍ ഔട്ട് ലറ്റില്‍ പോകണ്ട, പരിഹാരം!

Google Oneindia Malayalam News

ദില്ലി: ആധാര്‍ നമ്പര്‍ മൊബൈലുമായി ബന്ധിപ്പിക്കുന്നതിന് ജനുവരി വരി മുതല്‍ ഒടിപി സംവിധാനം നിലവില്‍ വരും. മൊബൈല്‍ നമ്പര്‍ വേരിഫിക്കേഷന്‍ ആധാര്‍ ഉപയോഗിച്ച് എളുപ്പത്തിലാക്കുന്ന നീക്കത്തിന്റെ ഭാഗമായാണ് ടെലികോം മന്ത്രാലയത്തിന്റെ ഈ നീക്കം. ഒടിപി വഴി വോയ്സ് ഗെഡഡ‍് സംവിധാനം വഴിയാണ് ജനുവരി ഒന്നുമുതല്‍ വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുക. ടെലികോം കമ്പനികള്‍ യുണീക് ഐഡന്‍റിറ്റി അതോറിറ്റി ഓഫ് ഇന്ത്യയുമായി വിഷയം ചര്‍ച്ച ചെയ്തതോടെയാണ് ഇത്തരമൊരു വഴിത്തിരിവ് ഉണ്ടായിട്ടുള്ളത്. വീട്ടിലിരുന്ന് മൊബൈല്‍- ആധാര്‍ ബന്ധിപ്പിക്കല്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സംവിധാനമാണ് ഇതോടെ പ്രാബല്യത്തില്‍ വന്നിട്ടുള്ളത്.

<strong>ആധാര്‍ രാജ്യത്തെ മാറ്റിമറിച്ചു: ചരിത്രത്തിലെ നാഴികക്കല്ലുകള്‍ ഇങ്ങനെ</strong>ആധാര്‍ രാജ്യത്തെ മാറ്റിമറിച്ചു: ചരിത്രത്തിലെ നാഴികക്കല്ലുകള്‍ ഇങ്ങനെ

<strong>നിങ്ങളുടെ എല്‍പിജി സബ്സിഡി എവിടെ പോകുന്നു!! പണിതരുന്നത് ആധാറോ സര്‍ക്കാരോ?? ഉത്തരമിതാ..</strong>നിങ്ങളുടെ എല്‍പിജി സബ്സിഡി എവിടെ പോകുന്നു!! പണിതരുന്നത് ആധാറോ സര്‍ക്കാരോ?? ഉത്തരമിതാ..

വിവിധ കാരണങ്ങള്‍ കൊണ്ട് ആധാര്‍- മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കുന്നതിനായി മൊബൈല്‍ കമ്പനികളുടെ ഓഫീസുകളില്‍ നേരിട്ടെത്താന്‍ കഴിയാത്തവരെ സഹായിക്കുന്നതിനായി കമ്പനി പ്രതിനിധികള്‍ നേരിട്ടെത്തി വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു. ശാരീരിക അവശതകള്‍ അനുഭവിക്കുന്നതും കിടപ്പിലായവരുമായ മൊബൈല്‍ ഉപഭോക്താക്കളുടെ വീട്ടിലെത്തി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം നല്‍കിയത് . ഇതിന് പിന്നാലെയാണ് ഒടിപി അധിഷ്ഠിത സംവിധാനം ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരുന്നത്.

<strong>ജനിച്ച വര്‍ഷമറിഞ്ഞാല്‍ 2018ല്‍ എന്തുസംഭവിക്കുമെന്നറിയാം: ചൈനീസ് ജ്യോതിഷത്തെ ചിരിച്ചു് തള്ളരുത്</strong>ജനിച്ച വര്‍ഷമറിഞ്ഞാല്‍ 2018ല്‍ എന്തുസംഭവിക്കുമെന്നറിയാം: ചൈനീസ് ജ്യോതിഷത്തെ ചിരിച്ചു് തള്ളരുത്

 ഒടിപി ഉപയോഗിച്ച് എങ്ങനെ

ഒടിപി ഉപയോഗിച്ച് എങ്ങനെ

ആധാര്‍ ഡാറ്റാബേസുമായി ബന്ധിപ്പിച്ചുള്ള ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഒരു ഉപഭോക്താവിന്‍റെ മറ്റ് മൊ ബൈല്‍ നമ്പറുകളുടെ റീ വേരിക്കേഷന്‍ നടത്താന്‍ കഴിയുന്നതാണ് ഒടിപി വഴിയുള്ള വേരിഫിക്കേഷന്‍. മൊബൈല്‍ ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ ആണ് ഒടിപി ഉപയോഗിച്ചുള്ള വേരിഫിക്കേഷന്‍. പ്രത്യേകം ഡിസൈന്‍ ചെയ്ത ആപ്പില്‍ വോയ്സ് റെസ്പോണ്‍സ് സിസ്റ്റം വഴിയാണ് മൊബൈല്‍ നമ്പര്‍ വേരിഫിക്കേഷന്‍ നടത്തേണ്ടത്.

 ജനുവരി ഒന്നുമുതല്‍

ജനുവരി ഒന്നുമുതല്‍


ആധാറും മൊബൈല്‍ നമ്പറും ബന്ധിപ്പിക്കുന്നതിനായി ഡിസംബര്‍ ഒന്നുമുതല്‍ ഒടിപി ഉപയോഗിക്കാമെന്നായിരുന്നു നേരത്തെ യുഐഡിഎഐ വ്യക്തമാക്കിയത്. ബയോമെട്രിക് വിവരങ്ങള്‍ ഇല്ലാതെ ഒടിപി വഴി മൊബൈല്‍ വേരിഫിക്കേഷന്‍ വഴി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് യുഐഡിഎഐ ചൂണ്ടിക്കാണിച്ചത്. എസ്എം​എസ് വഴിയോ വോയ്സ് ബേസ്‍ഡ് ഐവിആര്‍എസ് സംവിധാനം വഴിയോ മൊബൈല്‍ ആപ്പ് വഴിയോ ഒടിപി ഉപയോഗിച്ചാണ് ആധാര്‍- മൊബൈല്‍ ബന്ധിപ്പിക്കുന്നതിനുള്ള സൗകര്യമുള്ളത്.

 പരാതികള്‍ ഫലം കണ്ടു

പരാതികള്‍ ഫലം കണ്ടു



മൊബൈല്‍ ഔട്ട് ലറ്റുകള്‍ സന്ദര്‍ശിച്ച് ആധാര്‍ വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുന്നതിന്‍റെ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാണിച്ച്
ഉപയോക്താക്കള്‍ പരാതികളുമായി രംഗത്തെത്തിയതാണ് നിര്‍ണായകമായത്. ഇതോടെയാണ് യുഐഡിഎഐയുമായി ചേര്‍ന്ന് പ്രശ്നം പരിഹരിക്കാനുള്ള നീക്കങ്ങള്‍ ടെലികോം കമ്പനികള്‍ ആരംഭിച്ചത്. എന്നാല്‍ ഒടിപി വേരിഫിക്കേഷന് തങ്ങളുടം ഭാഗത്തുനിന്ന് കാലതാമസമുണ്ടായെന്ന വാദം യുഐഡിഎ ഇതിനകം തന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്.

 മാറ്റമില്ലാതെ തുടരും

മാറ്റമില്ലാതെ തുടരും

2018 ഫെബ്രുവരി ആറിനുള്ളില്‍ 12 അക്ക ആധാര്‍ നമ്പര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചിരിക്കണെമെന്നും അല്ലാത്ത പക്ഷം മൊബൈല്‍ കണക്ഷന്‍ വിച്ഛേദിക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. ആധാര്‍ - മൊബൈല്‍ ബന്ധിപ്പിക്കല്‍ നടപടികള്‍ക്ക് ഇടക്കാല സ്റ്റേ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി തള്ളിക്കളഞ്ഞ സുപ്രീം കോടതി വിഷയത്തില്‍ ഇടപെടാനാവില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ നടപടികള്‍ എളുപ്പത്തിലാക്കുന്നതിനുള്ള നീക്കം സര്‍ക്കാര്‍ നടത്തിയിരുന്നു.

 മാറ്റമില്ലാതെ തുടരും

മാറ്റമില്ലാതെ തുടരും

2018 ഫെബ്രുവരി ആറിനുള്ളില്‍ 12 അക്ക ആധാര്‍ നമ്പര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചിരിക്കണെമെന്നും അല്ലാത്ത പക്ഷം മൊബൈല്‍ കണക്ഷന്‍ വിച്ഛേദിക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. ആധാര്‍ - മൊബൈല്‍ ബന്ധിപ്പിക്കല്‍ നടപടികള്‍ക്ക് ഇടക്കാല സ്റ്റേ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി തള്ളിക്കളഞ്ഞ സുപ്രീം കോടതി വിഷയത്തില്‍ ഇടപെടാനാവില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ നടപടികള്‍ എളുപ്പത്തിലാക്കുന്നതിനുള്ള നീക്കം സര്‍ക്കാര്‍ നടത്തിയിരുന്നു.

പ്രശ്നം സ്കാനിംഗില്‍

പ്രശ്നം സ്കാനിംഗില്‍

ബയോമെട്രിക് വിവരങ്ങളിലെ പ്രശ്‌നങ്ങള്‍ മൂലം ആധാര്‍ മൊബൈല്‍ നമ്പര്‍ ബന്ധിപ്പക്കല്‍ അസാധ്യമായവര്‍ക്കും ആശ്വസിക്കാവുന്ന നീക്കമാണ് യുഐഡിഎഐ യുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. മുതിര്‍ന്ന പൗരന്മാരുള്‍പ്പെടെ നിരവധി പേരില്‍ നിന്ന് പരാതി ലഭിച്ച സാഹചര്യത്തിലാണ് ഈ നീക്കം. ഫിംഗര്‍ പ്രിന്റ് സ്‌കാന്‍ ചെയ്യാന്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് നീക്കം. ആധാര്‍- മൊബൈല്‍ ബന്ധിപ്പിക്കല്‍ എളുപ്പത്തിലാക്കുന്ന നടപടിയുടെ ഭീഗം കൂടിയാണ് യുഐഡിഎഐയുടെ ഭാഗത്തുനിന്നുള്ള ഈ നീക്കം. അടുത്ത കുറച്ച് മാസങ്ങള്‍ക്കിടെ മൊബൈല്‍ കണക്ഷനെടുത്തവര്‍ക്ക് ആ സമയത്ത് തന്നെ ആധാര്‍-മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

 രേഖകള്‍ എന്തെല്ലാം

രേഖകള്‍ എന്തെല്ലാം

ആധാര്‍- മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കുന്നതിനും പുതിയ കണക്ഷന്‍ എടുക്കുന്നതിനും ഇ- കെവൈസി വേരിഫിക്കേഷനായി ആധാര്‍ നമ്പര്‍ മാത്രം രേഖയായി നല്‍കിയാല്‍ മതി. ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇന്ത്യയില്‍ എവിടെ നിന്നും മൊബൈല്‍ നമ്പര്‍ ആധാര്‍ ബന്ധിപ്പിക്കല്‍ നടപടികള്‍ അഥവാ റീ വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഏത് മൊബൈല്‍ സര്‍ക്കിളില്‍ വരുന്നതാണ് എന്ന് സംബന്ധിച്ച നിയന്ത്രണങ്ങളില്ല.

 വേരിഫിക്കേഷന്‍ നടപടികള്‍

വേരിഫിക്കേഷന്‍ നടപടികള്‍

വേരിഫിക്കേഷന്‍ എങ്ങനെ മൊബൈല്‍ നമ്പര്‍ വേരിഫിക്കേഷന്‍ എളുപ്പത്തിലാക്കുന്നതിന് ഒടിപി, ആപ്, വോയ്സ് റെക്കഗ്നീഷന്‍, ഐവിആര്‍എസ് എന്നീ സംവിധാനങ്ങള്‍ ടെലികോം വകുപ്പ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ആധാര്‍- മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കലിന് സര്‍വ്വീസ് സെന്‍ററുകളെ ആശ്രയിക്കുന്നത് ഒഴിവാക്കാനും ഉപഭോക്താക്കള്‍ക്ക് നടപടി ക്രമങ്ങള്‍ എളുപ്പം പൂര്‍ത്തിയാക്കുന്നതിനും വേണ്ടിയായിരുന്നു ഈ നീക്കം.

ആധാറില്ലെങ്കില്‍ എന്ത് സംഭവിക്കും

ആധാറില്ലെങ്കില്‍ എന്ത് സംഭവിക്കും

12 അക്ക ബയോമെട്രിക് തിരിച്ചറിയല്‍ നമ്പറില്ലാത്തവര്‍ക്ക് പ്രത്യേക സംവിധാനമാണ് റീ- വേരിഫിക്കേഷനായി ടെലികോം മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ളത്. ഇന്ത്യയില്‍ സ്ഥിര താമസക്കാരല്ലാത്തവര്‍ക്ക് പാസ്പോര്‍ട്ട് അല്ലെങ്കില്‍ റേഷന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, എന്നിവ ഉപയോഗിച്ച് ആധാര്‍ - മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കുന്ന നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാം.

 റീ വേരിഫിക്കേഷന്‍ എങ്ങനെ

റീ വേരിഫിക്കേഷന്‍ എങ്ങനെ

റീ വേരിഫിക്കേഷന്‍ വീട്ടിലെത്തി പൂര്‍ത്തിയാക്കണം ഭിന്നശേഷിക്കാര്‍, പ്രായമുള്ളവര്‍, രോഗികള്‍ എന്നിവരുടെ വീടുകളില്‍ നേരിട്ടെത്തി മൊബൈല്‍ നമ്പര്‍ വേരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയതായി കേന്ദ്രമന്ത്രി മനോജ് സിന്‍ഹ അറിയിച്ചു. 2018 ഫെബ്രുവരി ആറിനുള്ളില്‍ മൊബൈല്‍ നമ്പറും ആധാറും തമ്മില്‍ ബന്ധിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശം.

രണ്ടംഗ ബെഞ്ചിന്‍റെ ഉത്തരവ്

രണ്ടംഗ ബെഞ്ചിന്‍റെ ഉത്തരവ്

മുന്‍ ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹര്‍, ജസ്റ്റിസ് എന്‍ രമണ, എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് നിലവിലുള്ള പ്രീ പെയ്ഡ് മൊബൈല്‍ ഉപയോക്താക്കളുടെ നമ്പറുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ച് വേരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ഉത്തരവിട്ടത്. ഇതിനായി ഫലപ്രദമായ ഒരു സംവിധാനം ആവിഷ്കരിക്കാനും സുപ്രീം കോടതി ബെഞ്ച് കേന്ദ്രത്തോട് നിര്‍ദേശിച്ചിരുന്നു. മൊബൈല്‍ ഫോണുകളില്‍ അനുവാദമില്ലാതെ നിരവധി സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച ലോക് നീതി ഫൗണ്ടേഷന്‍ വിഷയത്തില്‍ സുപ്രീം കോടതിയുടെ ഇടപെടല്‍ തേടിയിരുന്നു.

ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശം

ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശം

രാജ്യത്ത് നിലവിലുള്ള പ്രീ പെയ്ഡ് മൊബൈല്‍ നമ്പറുകളുടെ വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കമെന്ന സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് കേന്ദ്രം ഇക്കാര്യം മൊബൈല്‍ ഉപയോക്താക്കളെ അറിയിക്കാന്‍ ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതോടെ ആധാര്‍ കാര്‍‍ഡുമായി മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ടെലികോം കമ്പനികള്‍ ഇമെയില്‍ വഴിയും എസ്എംഎസുകള്‍ വഴിയും പരസ്യങ്ങള്‍ വഴിയും ഉപയോക്താക്കളെ വിവരമറിയിച്ചിരുന്നു.

English summary
The consumers of the telecom companies will be no longer required to visit their nearest company outlet to get their number linked with their Aadhaar numbers from Jan 1 next year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X