കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബസും ഗ്രോസറി സ്‌റ്റോറുമായി ഒല എത്തുന്നു

  • By Sruthi K M
Google Oneindia Malayalam News

ബെംഗലൂരു: രാജ്യത്തെ പ്രമുഖ ടാക്‌സി സേവനദാതാക്കളായ ഒല ബസ് സര്‍വീസും ഗ്രോസറി സ്‌റ്റോറുമായി എത്തുന്നു.
ആരംഭിക്കുന്നു. ടാക്‌സി സേവനം നല്‍കുന്ന പോലെതന്നെയായിരിക്കും ബസ് സര്‍വീസും തുടങ്ങുക. ടൂറിസ്റ്റ് സര്‍വീസ്, ചാര്‍ട്ടേഡ് സര്‍വീസ് എന്നിവയാണ് ആദ്യഘട്ടത്തില്‍ ആരംഭിക്കുകയെന്ന് കമ്പനി അധികൃതര്‍ പറയുന്നു.

അടുത്ത രണ്ടുമാസത്തിനകം ബസ് സര്‍വീസ് ആരംഭിക്കാനാണ് അധികൃതരുടെ തീരുമാനം. ബസ് സര്‍വീസ് തുടങ്ങാനായി 15,700 കോടിയാണ് ഒല മുതല്‍മുടക്കുന്നത്. ബസ് സര്‍വീസിനായി ഒല ബസ്സുകള്‍ വാങ്ങുകയില്ല. രജിസ്റ്റര്‍ ചെയ്ത ബസ്സുടമകളെ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുക.

ola-logo

ടെക്‌നോളജി പ്ലാറ്റ്‌ഫോമിലൂടെ നഗരത്തിന്റെ ഗതാഗത സൗകര്യം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനാണ് ഒല ലക്ഷ്യമിടുന്നത്. യാത്രക്കാര്‍ക്ക് ഒല ആപ്പ് വഴി വീട്ടിലിരുന്ന് സീറ്റ് ബുക്ക് ചെയ്യാം. ഏറ്റവും അടുത്ത് ലഭ്യമായ ബസ് സര്‍വീസ് ആപ്പിലൂടെ അറിയാനും അവസരമുണ്ട്.

ബുക്കിങ്ങ് പൂര്‍ത്തിയാക്കുന്നതോടെ ഉപഭോക്താക്കള്‍ക്ക് ഡ്രൈവറുടെ പേരും ഫോണ്‍ നമ്പറും ലഭ്യമാകും. എസ്.എം.എസിലൂടെ ഷെയര്‍ ചെയ്യുന്ന ലിങ്കിലൂടെ വാഹനത്തിന്റെ ലൊക്കേഷന്‍ ട്രാക്ക് ചെയ്യാനാകുമെന്നതാണ് മറ്റൊരു പ്രത്യേകത. ഒറ്റ ടച്ചില്‍ ക്യാബ് ബുക്ക് ചെയ്യാന്‍ സാധിക്കുന്നതാണ് ഒലയുടെ മൊബൈല്‍ ആപ്പ്. ആന്‍ഡ്രോയിഡ്, ഐ ഒ എസ്, വിന്‍ഡോസ് എന്നി ആപ്ലിക്കേഷനുകള്‍ അടങ്ങിയ മൊബൈല്‍ഫോണില്‍ ഈ സേവനം ലഭ്യമാണ്.

English summary
Taxi app Ola is preparing to offer shuttle bus services for urban commuters by aggregating tourist and chartered buses on its platform
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X