കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നികുതിയടക്കാത്തതിന് ഓണ്‍ലൈന്‍ ഷോപ്പുകള്‍ക്കും പണികിട്ടി

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: നികുതി അടയ്ക്കാത്തതിനാല്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് കമ്പനികള്‍ക്കും പണി കിട്ടി. 53.63 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ പിഴ ചുമത്തിയിരിക്കുന്നത്. ഓണ്‍ലൈന്‍ ഷോപ്പിങ് കമ്പനികളില്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന ഫ്‌ലിപ്പ്കാര്‍ട്ട്, ജെബോംഗ്,ഗുര്‍ഗാവോണ്‍, കോവുഡ് ഗുര്‍ഗാവോണ്‍, വെക്ടര്‍ ഇ കൊമേഴ്‌സ്, റോബ്മാള്‍ അപ്പാരല്‍സ് എന്നീ കമ്പനികള്‍ക്ക് എതിരെയാണ് സര്‍ക്കാര്‍ നടപടിയെടുത്തത്.

online

കഴിഞ്ഞ രണ്ടു വര്‍ഷം കേരളത്തില്‍ നടത്തിയ വില്‍പ്പന പരിശോധിച്ചാണ് പിഴ ചുമത്തിയിരിക്കുന്നത്. ഇതാദ്യമായിട്ടാണ് ഓണ്‍ലൈന്‍ കമ്പനികള്‍ക്ക് സര്‍ക്കാര്‍ നികുതി ഈടാക്കാന്‍ തീരുമാനിച്ചത്. ഓണ്‍ലൈന്‍ വ്യാപാരശൃംഖലകള്‍ കേരളത്തില്‍നിന്നും കോടികള്‍ നികുതി തട്ടിപ്പ് നടത്തുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

സാധനങ്ങള്‍ വീട്ടിലെത്തിക്കുമ്പോള്‍ പണം നല്‍കിയതിന്റെ കണക്കെടുത്താണ് നികുതി ചുമത്തിയത്. മറ്റു വഴികളില്‍ വ്യാപാരം നടത്തിയ കണക്കുകള്‍ പരിശോധിച്ചു വരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

ഫ്‌ലിപ്പ്കാര്‍ട്ട്

ഫ്‌ലിപ്പ്കാര്‍ട്ട്

ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ആശ്രയിക്കുന്ന ഒരു ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റാണ് ഫഌപ്പ്കാര്‍ട്ട്. ഫഌപ്പ്കാര്‍ട്ടിനാണ് ഏറ്റവും കൂടുതല്‍ പിഴ. 47.15 കോടി രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്.

ജെബോംഗ്

ജെബോംഗ്

ജെബോംഗിന് 3.89 ലക്ഷം രൂപയാണ് ചുമത്തിയിരിക്കുന്നത്. ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ സംസ്ഥാനത്തിന് 500 കോടിയിലധികം നികുതി പ്രതിവര്‍ഷം നഷ്ടമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഗുര്‍ഗാവോണ്‍

ഗുര്‍ഗാവോണ്‍

കമ്പനി കേരളത്തില്‍ നടത്തിയ വ്യാപാരത്തിന്റെ രേഖകള്‍ വാണിജ്യനികുതി ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം പരിശോധിച്ചപ്പോള്‍ തട്ടിപ്പ് നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്.

വെക്ടര്‍ ഇ-കൊമേഴ്‌സ്

വെക്ടര്‍ ഇ-കൊമേഴ്‌സ്

വെക്ടര്‍ ഇ-കൊമേഴ്‌സിന് 2.23 കോടി രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. മറ്റു പല വിധത്തില്‍ ഇവര്‍ കച്ചവടം നടത്തിയ വിവരം ശേഖരിച്ചു വരികയാണ്.

കോവുഡ് ഗുര്‍ഗാവോണ്‍

കോവുഡ് ഗുര്‍ഗാവോണ്‍

ഇന്നത്തെ തലമുറ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ഇത്തരം ഓണ്‍ലൈന്‍ ഷോപ്പുകളെയാണ്. സംസ്ഥാനത്ത് നടക്കുന്ന വ്യാപാരത്തിന്റെ അഞ്ച് ശതമാനം ഓണ്‍ലൈനിലൂടെയാണെന്നാണ് കണ്ടെത്തല്‍

റോബ്മാള്‍ അപ്പാരല്‍സ് പ്രൈവറ്റ് ലിമിറ്റഡ്

റോബ്മാള്‍ അപ്പാരല്‍സ് പ്രൈവറ്റ് ലിമിറ്റഡ്

36 ലക്ഷം രൂപയാണ് ഈ ഓണ്‍ലൈന്‍ ഷോപ്പിന് ചുമത്തിയിരിക്കുന്നത്. കമ്പനികള്‍ക്ക് പരാതിയുണ്ടെങ്കില്‍ കോടതിയെ സമീപിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

English summary
online marketing companies face tax problems
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X