നെഫ്റ്റ് ട്രാൻസാക്ഷൻ മിനിറ്റുകൾക്കുള്ളിൽ : റിസർവ് ബാങ്കിന്‍റെ പുതിയ സംവിധാനം ജൂലൈ മുതൽ!!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: നെഫ്റ്റ് പണമിടപാടുകള്‍ എളുപ്പത്തിലാക്കാനുള്ള നീക്കവുമായി റിസർവ് ബാങ്ക്. ഓൺലൈനിൽ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫറിന് ആവശ്യമായ സമയക്രമത്തിൽ മാറ്റം വരുത്തുന്നതാണ് റിസർവ് ബാങ്കിന്‍റെ നീക്കം. ഇൻസ്റ്റന്‍റായി പണം ട്രാൻസ്ഫര്‍ ചെയ്യാൻ കഴിയില്ല എന്നതാണ് നെഫ്റ്റിന്‍റെ പോരായ്മ. ജൂലൈ 10 മുതലാണ് ഈ മാറ്റം പ്രാബല്യത്തില്‍ വരിക.

പണം ട്രാൻസ്ഫർ ചെയ്യുമ്പോൾ ആവശ്യമായി വരുന്ന ക്ലിയറൻസിനുള്ള സമയം കുറച്ചുകൊണ്ടുവരികയാണ് റിസര്‍വ് ബാങ്കിന്‍റെ ഈ നീക്കത്തിന് പിന്നിലുള്ളത്. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ ഒരു ദിവസം 23 തവണ ക്ലിയറൻസ് നടക്കും. സമയക്രമം രാവിലെ 8.30 മുതല്‍ വൈകിട്ട് 6.30 വരെയായി നിജപ്പെടുത്തി.

 ക്ലിയറൻസ് ബാച്ച്

ക്ലിയറൻസ് ബാച്ച്

നിലവിൽ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ എട്ടുമുതൽ വൈകിട്ട് ഏഴ് വരെ 12 ക്ലിയറന്‍സുമാണ് നടത്തിവരുന്നത്. ആറ് ക്ലിയറൻസുകളും ശനിയാഴ്ച കളിൽ രാവിലെ എട്ടുമുതൽ ഒരുമണി വരെ ആറ് സെറ്റിൽമെന്‍റിലുകളുമാണ് നടത്തുക. എന്നാൽ പ്രവൃത്തി ദിവസങ്ങളില്‍ 11 അധിക ക്ലിയറൻസ് നടത്താനാണ് റിസർവ് ബാങ്കിന്‍റെ തീരുമാനം. നേരത്തെ ഒരു മണിക്കൂര്‍ ഇടവേളകളിൽ നടത്തിയിരുന്ന ക്ലിയറൻസ് അര മണിക്കൂറാക്കി മാറ്റാനുമാണ് റിസർവ് ബാങ്ക് നീക്കം. ഇതോടെ ഒരു ദിവസം 23 തവണ ക്ലിയറൻസ് നടക്കും. സമയക്രമം രാവിലെ 8.30 മുതല്‍ വൈകിട്ട് 6.30 വരെയായി നിജപ്പെടുത്തി.

കോർ ബാങ്കിംഗിൽ വ്യത്യാസം

കോർ ബാങ്കിംഗിൽ വ്യത്യാസം

പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ എട്ട് മുതൽ വൈകിട്ട് ഏഴ് വരെ ബാങ്കുകളെ ആവശ്യപ്രകാരം മണിക്കൂറുകൾ ഇടവിട്ട് ഫണ്ട് ട്രാന്‍സ്ഫർ ക്ലിയറൻസ് നടത്തുന്നതാണ് ഈ സംവിധാനം. റിസർവ് ബാങ്ക് ചട്ടങ്ങളിൽ മാറ്റം വരുത്തിയതോടെ കോർ ബാങ്കിംഗ് സൊല്യൂഷനിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ റിസർവ് ബാങ്ക് നിർദേശിച്ചിട്ടുണ്ട്. ഉപയോക്താക്കളുടെ ബാങ്കിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിനാണ് നീക്കമെന്ന് റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ ബിപി കണുങ്കോ വ്യക്തമാക്കി.

എന്താണ് നെഫ്റ്റ്

എന്താണ് നെഫ്റ്റ്

ഒരു വ്യക്തിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് മറ്റൊരാളു
ടെ അക്കൗണ്ടിലേയ്ക്ക് ഓൺലൈന്‍ വഴി നിക്ഷേപിക്കുന്നതിനായി ഏറ്റവും കൂടുതൽ പേര്‍ ഉപയോഗിക്കുന്ന സംവിധാനമാണ് നെഫ്റ്റ്. ട്രാൻസ്ഫർ ചെയ്ത് രണ്ട് മണിക്കൂറിനുള്ളിലാണ് മറ്റെയാളുടെ അക്കൗണ്ടിലേയ്ക്ക് പണം ക്രെഡിറ്റാവുന്നത്. ബാങ്കിംഗ് മണിക്കൂറുകളിൽ മാത്രമേ സേവനം ലഭ്യമാവൂ എന്നതായിരുന്നു നെഫ്റ്റിന്‍റെ അപര്യാപ്തതയായി ചൂണ്ടിക്കാണിച്ചിരുന്നത്.

നെഫ്റ്റ് ട്രാൻസ്ഫർ എങ്ങനെ

നെഫ്റ്റ് ട്രാൻസ്ഫർ എങ്ങനെ

പണം നിക്ഷേപിക്കേണ്ട ആളുടെ ബാങ്ക് അക്കൗണ്ട് ആദ്യം ബാങ്ക് അക്കൗണ്ടിലേയ്ക്ക് ആഡ് ചെയ്യുകയാണ് ആദ്യത്തെ ഘട്ടം ഇതിനായി അക്കൗണ്ട് ഉടമയുടെ പേര്, അക്കൗണ്ട് നമ്പർ, ഐഎഫ്എസ് സി കോഡ് എന്നീ വിവരങ്ങൾ ആവശ്യമാണ്. അക്കൗണ്ട് ആഡ് ചെയ്ത് അരമണിക്കൂറിന് ശേഷം പണമിടപാട് നടത്താൻ കഴിയും. എന്നാൽ ബാങ്കുകൾക്ക് അനുസരിച്ച് ഈ സമയത്തില്‍ മാറ്റമുണ്ട്. ഐസിഐസിഐയ്ക്ക് അരമണിക്കൂറാണ് ആവശ്യമെങ്കിൽ എസ്ബിഐയ്ക്ക് ആവശ്യമായ സമയം നാല് മണിക്കൂറാണ്.

ഇടപാട് നടത്തുന്നത് എങ്ങനെ

ഇടപാട് നടത്തുന്നത് എങ്ങനെ

ഓൺലൈനിൽ യൂസര്‍ ഐഡിയും പാസ് വേര്‍ഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം ഫണ്ട് ട്രാൻസ്ഫർ ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് ബെനിഫിഷ്യറി എന്ന ഓപ്ഷനിൽ നിന്ന് പണം നിക്ഷേപിക്കേണ്ട ആളുടെ പേര് സെലക്ട് ചെയ്യുക, തുക ടൈപ്പ് ചെയ്ത ശേഷം മൊബൈൽ ഫോണില്‍ ലഭിയ്ക്കുന്ന ഒടിപി ഉപയോഗിച്ച് പണം ട്രാൻസ്ഫർ ചെയ്യാം. അടുത്തതായി നടക്കുന്ന ക്ലിയറന്‍സിൽ പണം മറ്റെയാളുടെ അക്കൗണ്ടിലെത്തും.

English summary
The National Electronic Fund Transfer, or NEFT , is one of the most commonly-used ways of transferring money online from one bank account to another. But until now it had a limitation - transfer was not instantaneous.
Please Wait while comments are loading...