കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

10 രൂപാ നാണയം സ്വീകരിക്കാത്തവര്‍ക്കെതിരെ നിയമനടപടി!!!നാണയം അസാധുവാക്കിയിട്ടില്ല!!

വാട്സ്ആപ്പ് മെസേജ് വ്യാജം

  • By Anoopa
Google Oneindia Malayalam News

ദില്ലി: 10 രൂപയുടെ നാണയം മൂല്യമുള്ളതാണെന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ. 10 രൂപാ നാണയം സ്വീകരിക്കാത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഹൈദരാബാദ് റീജിയണല്‍ ഡയറക്ടര്‍ സുബ്രമഹ്ണ്യന്‍ അറിയിച്ചു. പല സ്ഥലങ്ങളിലും കെഎസ്ആര്‍ടിസി ബസുകളില്‍ മാത്രമാണ് 10 രൂപയുടെ നാണയം സ്വീകരിക്കുന്നത്.

10 രൂപയുടെ നാണയങ്ങള്‍ ഇപ്പോഴും ആളുകള്‍ പണത്തിന്റെ വിനിമയത്തിനായി ധാരാളം ഉപയോഗപ്പെടുത്തുന്നുണ്ട്. അത് സ്വീകരിക്കാന്‍ തയ്യാറാകാത്തവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ ഉണ്ടാകും. ദില്ലിയിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും കച്ചവടക്കാരും പത്ത് രൂപയുടെ നാണയം സ്വീകരിക്കുന്നില്ലെന്നും പകരം നോട്ട് ആവശ്യപ്പെടുകയാണെന്നും സര്‍ക്കാരില്‍ പരാതി ലഭിച്ചിരുന്നു. 10 രൂപയുടെ നാണയം സെന്‍ട്രല്‍ ബാങ്ക് അസാധുവാക്കിയെന്നും പുതിയ നാണയം ഉടന്‍ ഇറക്കുമെന്നുമുള്ള വാട്‌സ്ആപ്പ് മെസേജ് വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.

coin

എന്നാല്‍ തങ്ങള്‍ ഇത്തരമൊരു നീക്കത്തെക്കുറിച്ച് ആലോചിച്ചിട്ടു പോലുമില്ലെന്നും 10 രൂപയുടെ നാണയം സ്വീകരിക്കുന്നതില്‍ വിമുഖത കാണിക്കേണ്ട കാര്യമില്ലെന്നും ആര്‍ബിഐ വക്താവ് അല്‍പന കിലാവാല പറഞ്ഞു.

English summary
The Reserve Bank of India on Tuesday said the Rs 10 coin was very much in circulation and those refusing to accept it could face legal action, setting to rest rumours that the coin was banned.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X