ഓണ്‍ലൈന്‍ ഇടപാട് ചാര്‍ജ്ജ് കുത്തനെ കുറച്ചു!! ജിഎസ്ടി വന്നപ്പോള്‍ എസ്ബിഐയ്ക്ക് സംഭവിച്ചത്

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്കുള്ള നിരക്ക് കുറച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. നെഫ്റ്റ്, ആര്‍ടിജിഎസ് എന്നിവ വഴി പണമിടപാടുകള്‍ നടത്തുമ്പോഴുള്ള നിരക്കുകളില്‍ 75 ശതമാനം വരെയാണ് കുറവുവരുത്തിയിട്ടുള്ളത്. ഇതോടെ എസ്ബിഐ ആപ്പ് വഴിയുള്ള ഇന്‍റര്‍നെറ്റ് മൊബൈല്‍ ബാങ്കിംഗ് സേവനങ്ങള്‍ക്കുള്ള നിരക്ക് കുറയും. ജൂലൈ 15 മുതലാണ് വെട്ടിക്കുറച്ച നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നത്. ജൂലൈ ഒന്നിന് രാജ്യത്ത് ചരക്കുസേവന നികുതി പ്രാബല്യത്തില്‍ വന്നതോടെയുള്ള പുതിയ നിരക്കുകളാണ് എസ്ബിഐ പുറത്തുവിട്ടിട്ടുള്ളത്.

ജിഎസ്ടി പ്രാബല്യത്തില്‍ വന്നതോടെ 1000 രൂപ മുതല്‍ ഒരു ലക്ഷ​ രൂപ വരെയുള്ള പണമിടപാടുകള്‍ക്ക് അഞ്ച് രൂപയും ഒരു ലക്ഷം രൂപ മുതല്‍ രണ്ട് ലക്ഷം രൂപവരെയുള്ള പണമിടപാടുകള്‍ക്ക് 15 രൂപ വരെയുമാണ് ഈടാക്കുക. നോട്ട് നിരോധനത്തെ തുടര്‍ന്ന് ബാങ്കിംഗ് സേവനങ്ങള്‍ക്ക് ഈടാക്കുന്ന നിരക്കില്‍ വ്യതിയാനങ്ങള്‍ സംഭവിച്ചിരുന്നുവെങ്കിലും ഐപിഎംപിഎസ് വഴി ആയിരം രൂപ വരെ കൈമാറുന്നതിനുള്ള നിരക്കുകള്‍ എസ്ബിഐ എടുത്തുമാറ്റിയിരുന്നു.

 jisha-13-1499940516.jpg -Properties

ചെറിയ പണമിടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു 1000 രൂപ വരെയുള്ള ഐഎംപിഎസ് സേവനങ്ങള്‍ക്കുള്ള നിരക്ക് എസ്ബിഐ നേരത്തെ ഒഴിവാക്കിയത്. അതിനെല്ലാം പുറമേ ഇന്‍റര്‍നെറ്റ് ബാങ്കിംഗിനെയും മൊബൈല്‍ ബാങ്കിംഗിനെയും കൂടുതല്‍ ആശ്രയിക്കാന്‍ തുടങ്ങിയതും ഒരു കാരണമാണ്.

English summary
In view of growing consumer complaints against increasing banking charges as well as guided by the government’s thrust on giving digital transactions a push, the State Bank of India – the largest commercial bank in the country – has reduced charges for NEFT and RTGS transactions by up to 75%, effective from July 15, 2017
Please Wait while comments are loading...