കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കയ്യിലുള്ളത് ഇവിഎം ചിപ്പുള്ള കാര്‍ഡാണോ? എസ്ബിഐ കൂട്ടമായി എടിഎം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യുന്നു!!

സാമ്പത്തിക തട്ടിപ്പ് വര്‍ധിച്ചതോടെയാണ് സുരക്ഷിതമല്ലാത്ത എടിഎം കാര്‍ഡുകള്‍ എസ്ബിഐ ബ്ലോക്ക് ചെയ്യാന്‍ ആരംഭിച്ചത്.

Google Oneindia Malayalam News

ദില്ലി: ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് തടയുന്നതിനുള്ള നീക്കങ്ങളുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഓണ്‍ലൈന്‍ ബാങ്കിംഗ് വഴിയുള്ള സാമ്പത്തിക തട്ടിപ്പ് വര്‍ധിച്ചതോടെയാണ് സുരക്ഷിതമല്ലാത്ത എടിഎം കാര്‍ഡുകള്‍ എസ്ബിഐ ബ്ലോക്ക് ചെയ്യാന്‍ ആരംഭിച്ചത്. ആര്‍ബിഐയുടെ അംഗീകാരമുള്ള ഇവിഎം ചിപ്പുള്ള ഡെബിറ്റ് കാര്‍ഡുകളാണ് എസ്ബിഐ ഉപയോക്താക്കള്‍ക്ക് സുരക്ഷ മുന്‍നിര്‍ത്തി മാറ്റി നല്‍കുന്നത്. നിലവില്‍ എസ്ബിഐയുടെ ഡെബിറ്റ് കാര്‍ഡ‍് ഉപയോഗിക്കുന്നവരുടെ കാര്‍ഡുകളില്‍ പലതും ഉടന്‍ ബ്ലോക്കാവും. ഇത്തരക്കാര്‍ക്ക് ബ്ലോക്ക് ചെയ്യുന്നത് ഒഴിവാക്കാനായി ഇവിഎം ചിപ്പുള്ള കാര്‍ഡ‍ുകള്‍ മാറ്റിവാങ്ങുന്നതിനുള്ള സൗകര്യം ലഭിക്കും.

നേരത്തെ എച്ച്ഡിഎഫ് സി ബാങ്കും ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് വേണ്ടി ഇതേ നടപടികള്‍ സ്വീകരിച്ചിരുന്നു. രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖലാ ബാങ്കായ എസ്ബിഐയുടെ പരിഷ്കാരം വലിയൊരു വിഭാഗം ജനങ്ങളെ ബാധിക്കും. ഇവിഎം ചിപ്പുള്ള കാര്‍ഡുകള്‍ക്ക് പുറമേ മാഗ് സ്ട്രിപ്പുള്ള ഡെബിറ്റ് കാര്‍ഡുകളും എസ്ബിഐ സുരക്ഷ കണക്കിലെടുത്ത് ബ്ലോക്ക് ചെയ്യും.

 ഓണ്‍ ലൈന്‍ തട്ടിപ്പിന് പണി

ഓണ്‍ ലൈന്‍ തട്ടിപ്പിന് പണി

ഓണ്‍ലൈന്‍ ബാങ്കിംഗ് വഴിയുള്ള സാമ്പത്തിക തട്ടിപ്പ് വര്‍ധിച്ചതോടെയാണ് സുരക്ഷിതമല്ലാത്ത എടിഎം കാര്‍ഡുകള്‍ എസ്ബിഐ ബ്ലോക്ക് ചെയ്യാന്‍ ആരംഭിച്ചത്. ആര്‍ബിഐയുടെ അംഗീകാരമുള്ള ഇവിഎം ചിപ്പുള്ള ഡെബിറ്റ് കാര്‍ഡുകളാണ് എസ്ബിഐ ഉപയോക്താക്കള്‍ക്ക് സുരക്ഷ മുന്‍നിര്‍ത്തി മാറ്റി നല്‍കുന്നത്.

 ബ്ലോക്ക് ചെയ്താല്‍ എങ്ങനെ അറിയും

ബ്ലോക്ക് ചെയ്താല്‍ എങ്ങനെ അറിയും

ഇത്തരത്തില്‍ കാര്‍ഡ് ബ്ലോക്ക് ചെയ്യപ്പെട്ടിട്ടുള്ള കാര്‍ഡ‍് ഉടമകള്‍ ഉടന്‍തന്നെ ഇന്‍റര്‍നെറ്റ് ബാങ്കിംഗ് വഴിയോ ബാങ്ക് മുഖേന നേരിട്ടോ പുതിയ കാര്‍ഡ‍ിന് അപേക്ഷിക്കുയാണ് വേണ്ടത്. എസ്ബിഐ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. കാര്‍ഡ് ബ്ലോക്ക് ചെയ്തിട്ടുള്ളവര്‍ക്ക് എസ്എംഎസ് മുഖേന അറിയിപ്പ് ലഭിക്കും.

അപേക്ഷിക്കുന്നത് എങ്ങനെ

അപേക്ഷിക്കുന്നത് എങ്ങനെ

www.onlinesbi.com വഴിയോ നേരിട്ട് ഹോം ബ്രാഞ്ച് വഴിയോ കാര്‍ഡിന് അപേക്ഷിക്കാനും എസ്ബിഐ പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നു. വെബ്സൈ്റ്റ് വഴി കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ www.onlinesbi.com ല്‍ ലോഗിന്‍ ചെയ്ത ശേഷം ഇ സര്‍വ്വീസ് ടാബില്‍ ക്ലിക്ക് ചെയ്ത് നിര്‍ദേശങ്ങള്‍ പാലിച്ചാണ് അപേക്ഷ നല്‍കേണ്ടത്.

മാല്‍വെയര്‍ ആക്രമണം

മാല്‍വെയര്‍ ആക്രമണം

എസ്ബിഐ കഴിഞ്ഞ വര്‍ഷം 32 ലക്ഷത്തോളം എടിഎം കാര്‍ഡുകളാണ് സൈബര്‍ ആക്രമണത്തിന് ഇരയായത്. ഇത് റദ്ദാക്കിയ എസ് ബിഐ പിന്നീട് കാര്‍ഡുകള്‍ മാറ്റിനല്‍കിയിരുന്നു. എസ്ബിഐ എടിഎം നെറ്റ് വര്‍ക്കിനുള്ളില്‍ മാല്‍വെയര്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തത്. തകരാറുകളെ തുടര്‍ന്ന് ആറ് ലക്ഷത്തോളം ഡെബിറ്റ് കാര്‍ഡുകളെയും തകരാര്‍ ബാധിച്ചിരുന്നു.

വിഎം ചിപ്പ് എങ്ങനെ

വിഎം ചിപ്പ് എങ്ങനെ

എടിഎം കാര്‍ഡിന്‍റെ മുന്‍ഭാഗത്ത് വലതു സൈഡിലാണ് ബാങ്കിംഗ് വിവരങ്ങള്‍ എന്‍ക്രിപ്റ്റഡ് ഫോര്‍മാറ്റില്‍ അടങ്ങിയ ചിപ്പ് സ്ഥിതി ചെയ്യുന്നത്. ഏത് പണമിടപാട് നടത്തുന്നതിനായി ഇഡിസി മെഷീനില്‍ കണക്ട് ചെയ്യുമ്പോഴും മാന്വലായി സെറ്റ് ചെയ്ത പിന്‍ കോ‍ഡ‍് ഉപയോഗിച്ചായിരിക്കും കാര്‍ഡ് പ്രവര്‍ത്തിക്കുക. യൂറോ പേ, മാസ്റ്റര്‍ കാര്‍ഡ്, വിസ കാര്‍ഡ് എന്നിവ ഈ രീതിയില്‍ വികസിപ്പിച്ചെടുത്തിട്ടുള്ളതാണ്.

ഇവിഎം ചിപ്പ് സുരക്ഷിതം !!

ഇവിഎം ചിപ്പ് സുരക്ഷിതം !!

ഇവിഎം ചിപ്പുള്ള ക്രെഡിറ്റ് കാര്‍ഡുകള്‍ മാഗ്സ്ട്രിപ്പ് കാര്‍ഡുകളേക്കാള്‍ സുരക്ഷിതമാണ്. കാര്‍ഡിലെ എന്‍ക്രിപ്റ്റ് ചെയ്ത് വിവരങ്ങള്‍ കോപ്പി ചെയ്തെടുക്കാന്‍ കഴിയില്ലെന്നതാണ് കാര്‍ഡിന്‍റെ മേന്മ. സെപ്തംബര്‍ 22 ന് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ രാജ്യത്ത് ഏറ്റവുമധികം ബാങ്കുകളും പുറത്തിറക്കുന്നത് മാഗ്സ്ട്രിപ്പ് കാര്‍ഡുകളാണ്. ഇവ ക്ലോണിംഗിനും സ്കിമ്മിംഗിനേയും പ്രതിരോധിക്കാന്‍ ശേഷിയില്ലാത്തവയാണ്.

English summary
In a bid to stop online forgery, scams and malicious attacks targeting online banking, State Bank of India (SBI) has started blocking insecure and old ATM cards. The bank is replacing the existing magnetic stripe (called magstripe) debit cards with RBI-approved EVM Chip debit cards
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X