ആധാർ ബന്ധിപ്പിക്കൽ അനിശ്ചിത കാലത്തേയ്ക്ക് നീട്ടി: ഭരണഘടനാ ബെഞ്ചിന്റെ വിധി നിർണായകം!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: രാജ്യത്തെ വിവിധ സേവനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തിയ്യതി സുപ്രീംകോടതി നീട്ടി. മൊബൈല്‍ നമ്പറും ബാങ്ക് അക്കൗണ്ടും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയമാണ് അനിശ്ചിത കാലത്തേയ്ക്ക് നീട്ടിയിട്ടുള്ളത്. ആധാർ കേസില്‍ സുപ്രീം കോടതി വിധി പറയുന്നതുവരെയാണ് സമയം നീട്ടിയിട്ടുള്ളത്. നേരത്തെ മാർച്ച് 2018 മാർച്ച് 31 നുള്ളിൽ ആധാർ ബന്ധിപ്പിക്കൽ പൂര്‍ത്തിയാക്കണമെന്നായിരുന്നു നേരത്തെ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നത്. ഇതുവരെ ആധാറും സർക്കാർ സേവനങ്ങളുമായി ബന്ധിപ്പിക്കാത്ത ലക്ഷക്കണക്കിന് ആളുകൾക്ക് ആശ്വാസമാകുന്നതാണ് വിധി. ആധാര്‍ വിഷയത്തിൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിപറയുന്നതുവരെയാണ് സമയം നീട്ടിയിട്ടുള്ളത്.

ശരീരത്തിലെ ഈ അടയാളങ്ങൾ ഭാഗ്യം പറയും: നെറ്റിയിൽ മറുകുള്ള സ്ത്രീകൾക്ക് സമ്പന്ന ജീവിതം!! നീളമുള്ള കാൽവിരലെങ്കില്‍ ദുരിതം!!

uidai

മിനിമം ബാലൻസ്: പിഴ കുത്തനെ കുറച്ചു! തുകയില്‍ 70 ശതമാനം കുറവുവരുത്തിയെന്ന് എസ്ബിഐ

പുതുതായി ബാങ്ക് അക്കൗണ്ട് തുടങ്ങുന്നവർ അടുത്ത ആറ് മാസത്തിനുള്ളിൽ ആധാർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണം. നിലവിലെ അക്കൗണ്ട് ഉടമകൾ ആധാറുമായി ബന്ധിപ്പിക്കാത്ത പക്ഷം അക്കൗണ്ടുകൾ മരവിപ്പിക്കുമെന്നും സർക്കാർ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ ആധാറിന്റെ നിയമസാധുത ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികൾ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റ പരിഗണനയിലാണുള്ളത്. ബാങ്ക് അക്കൗണ്ടിന് പുറമേ മൊബൈൽ നമ്പർ എന്നിങ്ങനെയുള്ള സേവനങ്ങൾക്ക് ആധാർ നിര്‍ബന്ധമാക്കിയ നീക്കത്തെ ചോദ്യം ചെയ്തുുകൊണ്ടുള്ള ഹർജികളിലാണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധി പറയുക.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
The deadline to link Aadhaar card to various services has been extended by the Supreme Court. The decision was taken on Tuesday afternoon. The deadline has been extended until the disposal of Aadhaar case in the Supreme Court.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്