സര്‍ക്കാര്‍ തീരുമാനത്തില്‍ കുതിച്ചുയര്‍ന്ന് സെന്‍സെക്‌സും നിഫ്റ്റിയും, റെക്കോര്‍ഡ് ഉയരത്തില്‍

  • Written By:
Subscribe to Oneindia Malayalam

മുംബൈ: പൊതുമേഖലാ ബാങ്കുകളെ ശക്തിപ്പെടുത്തി വായ്പാ ലഭ്യത ഉദാരമാക്കുമെന്ന കേന്ദ്രസര്‍ക്കാറിന്റെ പ്രഖ്യാപനം ഓഹരി വിപണിയെ റെക്കോര്‍ഡ് ഉയരത്തിലെത്തിച്ചു. വ്യാഴാഴ്ച സെന്‍സെക്‌സും നിഫ്റ്റിയും റെക്കോര്‍ഡ് ഉയരത്തിലെത്തിയ ശേഷം താഴേക്കിറങ്ങുകയായിരുന്നു.

മുംബൈ ഓഹരി സൂചിക 33151 വരെ ഉയര്‍ന്നതിനു ശേഷം 33147.13ലാണ് ക്ലോസ് ചെയ്തത്. ദേശീയ ഓഹരി സൂചിക 10350 വരെ ഉയര്‍ന്നെങ്കിലും ക്ലോസ് ചെയ്തത് 10343.80ലാണ്. ലാഭമെടുക്കാന്‍ നിക്ഷേപകരുണ്ടാക്കിയ വില്‍പ്പന സമ്മര്‍ദ്ദമാണ് വിപണിയെ താഴേക്ക് വലിച്ചത്.

sensex


പൊളാരിസ് കണ്‍സള്‍ട്ടിങ്, സ്റ്റീല്‍ അതോറിറ്റി, ഐഎഫ്‌സിഐ ലിമിറ്റഡ്, അദാനി പവര്‍ തുടങ്ങിയ കമ്പനികളാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. അതേ സമയം ജയപ്രകാശ് അസോസിയേറ്റ്‌സ്, ടാറ്റാ കമ്യൂണിക്കേഷന്‍, യൂക്കോ ബാങ്ക്, എംഫസിസ്, കോറണ്ടല്‍ ഇന്റര്‍നാഷണല്‍ തുടങ്ങിയ കമ്പനികള്‍ക്ക് അത്ര നല്ല ദിവസമായിരുന്നില്ല.

ബാങ്കുകളുടെ മൂലധന അടിത്തറ ശക്തിപ്പെടുത്താന്‍ 2.11 ലക്ഷം കോടി രൂപയാണ് മാറ്റിവെയ്ക്കുന്നത്. സര്‍ക്കാറിന്റെ പ്രഖ്യാപനം കൊണ്ട് ഏറ്റവും കൂടുതല്‍ മെച്ചമുണ്ടായത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കാണ്. 330.10രൂപയില്‍ വില്‍പ്പന ആരംഭിച്ച ഓഹരി ഒരു സമയത്ത് 350.80 രൂപവരെ പോയിരുന്നു. ഒരാഴ്ച മുമ്പ് വെറും 246 രൂപ മാത്രം വിലയുണ്ടായിരുന്ന ഓഹരി വ്യാഴാഴ്ച ക്ലോസ് ചെയ്തത് 320.65 പൈസ എന്ന നിലയിലാണ്.

English summary
Indian markets created history as benchmark indices raced to their respective record highs Wednesday after the government's booster shot to ailing public sector banks.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്