കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

5 വര്‍ഷത്തിനകം സ്മാര്‍ട്ട് ഫോണുകള്‍ ഇല്ലാതാകും, പിന്നെയെന്ത്?

  • By Kishor
Google Oneindia Malayalam News

മനുഷ്യന്‍ സമയം ലാഭിക്കാന്‍ വേണ്ടിയാണ് കംപ്യൂട്ടറുകളും മൊബൈല്‍ ഫോണുകളും കണ്ടുപിടിച്ചത്. എന്നാല്‍ ഇപ്പോള്‍ ഏറ്റവും അധികം സമയം കളയുന്നത് ഇത് രണ്ടിന്റെയും മുന്നിലാണ് - കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ പേജുകളിലൊന്നില്‍ കണ്ടതാണ് ഈ വാക്കുകള്‍. വെറുതെയല്ല, സ്മാര്‍ട്ട് ഫോണുകളുടെ വരവോടെ ഒരാള്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നത് ഈ ഫോണുകള്‍ക്കൊപ്പമാണ് എന്ന് പറഞ്ഞാലും തെറ്റില്ലാത്ത അവസ്ഥയാണ്. എന്നല്ല, സ്മാര്‍ട്ട് ഫോണില്ലാതെ ജീവിക്കാന്‍ തന്നെ പറ്റാത്ത സ്ഥിതിയിലാണ് പലരും.

എന്നാല്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കകം ഇല്ലാതാകും എന്ന് കേട്ടാലോ. ഞെട്ടുക തന്നെയേ വഴിയുള്ളൂ. എന്നാല്‍ ഞെട്ടിയിട്ട് കാര്യമില്ല. അടുത്ത 5 വര്‍ഷം കൊണ്ട് സ്മാര്‍ട്ട് ഫോണുകള്‍ ഇല്ലാതാകും എന്നാണ് എറിക്‌സന്റെ കണ്‍സ്യൂമര്‍ ലാബ് നടത്തിയ ഒരു സര്‍വ്വേ പറയുന്നത്. 20121 ആകുമ്പൊഴേക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സിന്റെ സഹായത്തോടെ ഫോണോ ടാബ്ലറ്റോ ഇല്ലാതെ തന്നെ ആശയവിനിമയം സാധ്യമാകും എന്നാണ് സര്‍വ്വേയുടെ അഭിപ്രായം.

mobile

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാന്‍ പ്രയാസമുള്ള പല സന്ദര്‍ഭങ്ങളുണ്ട്. വണ്ടി ഓടിക്കുമ്പോഴോ പാചകം ചെയ്യുമ്പോഴോ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. ഡിസ്‌പ്ലേ സ്‌ക്രീന്‍ കൊണ്ടുള്ള കുഴപ്പങ്ങള്‍ വേറെ. ഇങ്ങനെയുള്ള പല കാരണങ്ങള്‍ കൊണ്ട് വരുന്ന അഞ്ച് വര്‍ഷത്തിനകം സ്മാര്‍ട്ട് ഫോണുകള്‍ അപ്രത്യക്ഷമാകാനാണ് സാധ്യത. സ്വീഡനിലും മറ്റ് 39 രാജ്യങ്ങളിലുമായി ഒരു ലക്ഷത്തിലധികം പേരില്‍ നിന്നാണ് സര്‍വ്വേ പ്രതികരണങ്ങള്‍ എടുത്തത്. ലോകത്ത് ആകെ ഉപയോഗിക്കപ്പെടുന്നതിന്റെ വളരെ ചെറിയ ശതമാനം മാത്രമേ ആകൂ സാംപിള്‍ നമ്പര്‍ എന്നത് കൂടി കണക്കിലെടുത്തിട്ട് വേണം ഉത്തരങ്ങളുടെ ആധികാരികതയിലേക്ക് കടക്കാന്‍.

English summary
Survey says that smartphones will become obsolete within five years and would be replaced with artificial intelligence.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X