കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണവിലയില്‍ വീണ്ടും ചാഞ്ചാട്ടം, പവന് 20,000 രൂപ

  • By Sruthi K M
Google Oneindia Malayalam News

സ്വര്‍ണവിലയില്‍ വീണ്ടും ചാഞ്ചാട്ടം. സ്വര്‍ണ്ണത്തിന്റെ തിളക്കം കഴിഞ്ഞ ദിവസങ്ങളില്‍ മങ്ങിയപ്പോള്‍ എല്ലാവരും ആശ്വസിച്ചു. എന്നാല്‍ സാധാരണക്കാരന് വീണ്ടും തിരിച്ചടി തന്നെ. വീണ്ടും പൊള്ളുന്ന വിലയില്‍ തന്നെ സ്വര്‍ണം തിരിച്ച് എത്തിയിരിക്കുന്നു.

സ്വര്‍ണം പവന് 400 രൂപ വര്‍ധിച്ച് 20,000 രൂപയില്‍ തന്നെ തിരിച്ചെത്തി. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 2500 രൂപയായാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ വില വര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രകടമായത്. കഴിഞ്ഞ ആഴ്ചകളിലെ ഇടിവിന് ശേഷം ഒറ്റയടിക്കാണ് 400 രൂപ ഉയര്‍ന്നിരിക്കുന്നത്.

gold

കഴിഞ്ഞ ഒരു മാസക്കാലയളവില്‍ പവന് 19,400 രൂപ വരെ എത്തിയിരുന്നു. നാല് വര്‍ഷത്തിനിടെ സ്വര്‍ണത്തിന് നേരിട്ട ഏറ്റവും വലിയ ഇടിവായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. എന്നാല്‍ ആശ്വസിക്കാന്‍ വരട്ടെ. തിളക്കത്തോടെ സ്വര്‍ണ്ണം വാങ്ങി കൂട്ടിയ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്, ഇനി സ്വര്‍ണത്തെ തൊട്ടാല്‍ കൈ ഒന്ന് പൊള്ളുമെന്ന് അറിയുക.

ജനങ്ങള്‍ക്ക് സ്വര്‍ണം വെറും ആഡംബര വസ്തു മാത്രമല്ല ഇന്ന്. അതൊരു നിത്യോപയോഗ വസ്തുവായി എന്നു തന്നെ പറയാം. അതുകൊണ്ടുതന്നെ എത്ര കണ്ട് വില വര്‍ധിച്ചാലും സ്വര്‍ണത്തോടുള്ള ജനങ്ങളുടെ ആര്‍ത്തി തീരില്ല. എന്നിരുന്നാലും വില കുറഞ്ഞതുകൊണ്ട് സ്വര്‍ണം വാങ്ങാമെന്ന മോഹവുമായി കടയില്‍ പോകുന്നവര്‍ ഒന്നു ശ്രദ്ധിക്കുക. സ്വര്‍ണത്തിന്റെ തിളക്കം പഴയപടി തന്നെ എത്തി നില്‍ക്കുകയാണ്. കഴിഞ്ഞ ഒരു മാസക്കാലയളവില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടമാണ് രേഖപ്പെടുത്തുന്നത്.

English summary
Gold price increased to 20,000. Increasing its gold stock since the global finanicial increases.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X