പട്ടേല്‍ ബ്രദേഴ്‌സ്: പലചരക്കുകടക്കാരില്‍ നിന്നും വന്‍ ബിസിനസ് സാമ്രാജ്യത്തിന്റെ അമരത്തേക്ക്..

Subscribe to Oneindia Malayalam

ഗുജറാത്തില്‍ താന്‍ ജനിച്ച ഗ്രാമം വിട്ട് അധികമൊന്നും പുറത്തുപോയിട്ടില്ലായിരുന്നു മാഫത് പട്ടേല്‍. 23-ാം വയസ്സില്‍ ബിരുദാനന്തരപഠനത്തിനായി അമേരിക്കയിലേക്കു പറക്കുമ്പോള്‍ പരിഭ്രമവും കുറച്ചധികം ആശങ്കയുമായിരുന്നു കൂട്ടിന്. പരിചയമൊട്ടുമില്ലാത്ത നാട്ടില്‍ ചെന്നെത്തിയപ്പോള്‍ മാഫത്തിന് ഏറ്റവുമധികം പ്രശ്‌നമായി തോന്നിയത് അവിടുത്തെ ഭക്ഷണമായിരുന്നു. നാട്ടിലെ ഭക്ഷണത്തിന്റെ രുചിയറിയാന്‍ നാവും വയറും കൊതിച്ചു.

തന്നെപ്പോലെ ഇതേ ബുദ്ധിമുട്ടു നേരിടുന്ന മറ്റു പല ഇന്ത്യക്കാരുമുണ്ടെന്ന് മാഫത് മനസ്സിലാക്കി. അങ്ങനെയാണ് മാഫത് ആദ്യത്തെ ബിസിനസ് സംരംഭത്തിന് തുടക്കം കുറിക്കുന്നത്- ഒരു പലചരക്കുക്കട. നാട്ടിലെ രുചിയില്‍ സ്വന്തമായി പാചകം ചെയ്ത ഭക്ഷണം കഴിക്കുക എന്ന ഉദ്ദേശത്തോടു കൂടിയായിരുന്നു അത്. ഇന്ന് മാഫത് പട്ടേല്‍ അമേരിക്കയിലെ ഏറ്റവും വലിയ ഇന്ത്യന്‍ ബിസിനസ് വ്യക്തിത്വങ്ങളില്‍ ഒരാളാണ്. പട്ടേല്‍ ബ്രദേഴസ് എന്ന പേരില്‍ അറിയപ്പെടുന്ന ബിസിനസ് സംരംഭങ്ങളില്‍ സഹോദരന്‍ തുള്‍സ് പട്ടേലും പങ്കാളിയാണ്.

patel

പടിപടിയായുള്ള വളര്‍ച്ചയായിരുന്നു പട്ടേല്‍ ബ്രദേഴ്‌സിന്റേത്. തന്റെ സംരംഭം ഒറ്റക്കു മുന്നോട്ടുകൊണ്ടുപോകാന്‍ ബുദ്ധിമുട്ടു തോന്നിയപ്പോഴാണ് മാഫത് സഹോദരനെ അമേരിക്കയിലേക്കു വിളിക്കുന്നത്. അങ്ങനെയാണ് തുള്‍സി പട്ടേലും ഭാര്യ അരുണയും ചിക്കാഗോയിലെത്തുന്നത്.

ഇന്ന് നിരവധി ബിസിനസ് സംരംഭങ്ങളാണ് പട്ടേല്‍ ബ്രദേഴ്‌സിന്റെ പേരിലുള്ളത് ട്രാവല്‍ ഏജന്‍സി, ഇന്ത്യന്‍ വിവാഹവസ്ത്രങ്ങളുടെ ശേഖരമുള്ള ബൊട്ടീക്ക്, കൈത്തറിമില്‍,പട്ടേല്‍ കഫേ, അങ്ങനെ പലതും. കുടുംബത്തിലെ മൂന്നാമത്തെ തലമുറയും പട്ടേല്‍ ബ്രദേഴ്‌സിന്റെ സ്ഥാപനങ്ങളില്‍ പണിയെടുക്കുന്നു.

English summary
The Story of Patel Brothers, the Biggest Indian Grocery Store in America
Please Wait while comments are loading...