സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ
സ്വർണത്തിന് എന്താണ് സംഭവിക്കുന്നത് എന്നാണ് ആഭരണപ്രേമികളുടെ ചോദ്യം. യുദ്ധ സാഹചര്യങ്ങളിൽ സ്വർണ വില ഉയരുന്നത് സ്വാഭാവികമാണ്. സുരക്ഷിത നിക്ഷേപം എന്ന നിലയക്ക് നിക്ഷേപകർ മഞ്ഞ ലോഹത്തിൽ അഭയം തേടും. എന്നാൽ പതിവിൽ നിന്നും വിപരീതമായി ആഗോള വിപണിയിൽ സ്വർണം ഇടിയുകയാണ്. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിൽ ഇന്നും സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി. ഇന്നത്തെ വിലയും വില ഇടിയാനുണ്ടായ കാരണവും വിശദമായി നോക്കാം.
യുഎസ് ഡോളർ ശക്തിപ്പെട്ടതാണ് വില ഇടിവിനുള്ള പ്രധാന കാരണം. ഇത് സ്വർണ്ണത്തിന് ആഗോള ഡിമാൻഡ് കുറച്ചു. പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ നിന്നുള്ള സുരക്ഷിത നിക്ഷേപ താൽപ്പര്യത്തെ പോലും ഡോളറിന്റെ ഈ ശക്തി മറികടന്നു.ഭൗമരാഷ്ട്രീയ കോളിളക്കങ്ങൾ ക്രൂഡ് ഓയിൽ വില കത്തിക്കുകയാണ്. ഇത് പണപ്പെരുപ്പ ആശങ്കകൾ ശക്തമാക്കിയിട്ടുണ്ട്. ഫെഡറൽ റിസർവ് പലിശ നിരക്കുകൾ ദീർഘകാലത്തേക്ക് നിലനിർത്തുകയോ വെട്ടിക്കുറയ്ക്കുന്നത് വൈകിപ്പിക്കുകയോ ചെയ്യുമെന്നാണ് നിക്ഷേപക പ്രതീക്ഷ. ഇത് ബോണ്ടുകൾ പോലുള്ള പലിശദായക നിക്ഷേപങ്ങളെക്കാൾ സ്വർണം പോലുള്ള നിഷ്ക്രിയ ആസ്തികളെ ആകർഷകമല്ലാതാക്കി മാറ്റി.ആഗോള വിപണിയിൽ സ്വർണ്ണ വില ഔൺസിന് 5,093 ഡോളറിലേക്കാണ് ഇടിഞ്ഞത്.

ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 14780 രൂപയാണ് വില. അതായത് ഇന്നലത്തെ അപേക്ഷിച്ച് 90 ഗ്രാമിൻ്റെ കുറവ്. ഇന്നലെ ഒരു ഗ്രാമിന് 14870 രൂപയായിരുന്നു. അതേസമയം ഒരു പവൻ സ്വർണ വിലയിൽ 720 രൂപയുടെ വർധനവ് ഇന്നുണ്ടായി. 118240 രൂപയാണ് ഇന്നത്തെ വില. ജിഎസ്ടിയും പണിക്കൂലിയും ചേർത്ത് 1.30 ലക്ഷമെങ്കിലും ഇന്ന് നൽകേണ്ടി വരും.
പഴയ സ്വർണം വിൽക്കല്ലേ
യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ സ്വർണ വില കത്തിക്കയറുമെന്നും പഴയ സ്വർണം വിറ്റ് കൂടുതൽ ലാഭം കൊയ്യാമെന്നുമൊക്കെയായിരുന്നു ചിലരുടെ പ്രതീക്ഷ. എന്നാൽ ആ പ്രതീക്ഷകളെല്ലാം ഇപ്പോൾ അസ്ഥാനത്ത് ആയെന്ന് പറയേണ്ടി വരും. വില കുതിക്കുന്നില്ലെന്ന് മാത്രമല്ല നേരിയ തോതിൽ ഇടിവ് തുടരുകയുമാണ്. ഈ സമയത്ത് സ്വർണം വിൽക്കാൻ പ്ലാൻ ഉണ്ടെങ്കിൽ വലിയ നഷ്ടമായേക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
ദീർഘകാലാടിസ്ഥാനത്തിൽ, സെൻട്രൽ ബാങ്കുകളുടെ സ്വർണ്ണ വാങ്ങലും ആഗോള അനിശ്ചിതത്വങ്ങളും സംഘർഷങ്ങൾ വർധിച്ചാൽ സ്വർണം കത്തിക്കയറുമെന്ന് തന്നെയാണ് വിദഗ്ധർ പറയുന്നത്. അതുകൊണ്ട് അത്യാവശ്യക്കാർ അല്ലെങ്കിൽ സ്വർണം വിൽക്കാതെ കാത്തിരിക്കാം.
സ്വർണം വാങ്ങുന്നത് പരിഗണിക്കാം?
ഈ വിലക്കയറ്റത്തിനിടയിൽ ആഭരണം വാങ്ങുന്നത് നഷ്ടക്കച്ചവടമാണെന്നാണ് വിദഗ്ധർ ആവർത്തിക്കുന്നത്. അതേസമയം വിവാഹം പോലുള്ള ആവശ്യങ്ങൾക്ക് സ്വർണം വാങ്ങുന്നവരാണെങ്കിൽ ഇപ്പോഴത്തെ വിലയിടിവ് മുതലെടുക്കാം എന്നാണ് ഉപദേശം.കാരണം ഇപ്പോഴത്തെ വിലയിടിവ് ഒരു ഹ്രസ്വകാല ഇടിവ് മാത്രമാണ്. അതിനാൽ കുറഞ്ഞ വിലയിൽ സ്വർണം വാങ്ങിവെയ്ക്കുന്നതാണ് ഉചിതം. ആഗോള സാമ്പത്തിക സ്ഥാപനങ്ങളുടെ പ്രവചനങ്ങൾ ശരിയായാൽ സ്വർണം ഈ വർഷം തന്നെ ഒന്നരലക്ഷത്തിന് മുകളിലേക്ക് കുതിക്കും. അതിനാൽ കരുതലോടെ കാര്യങ്ങൾ മനസിലാക്കി ആഭരണം വാങ്ങാമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
75000 രൂപ വരെയെങ്കിലും ഇടിയുമോ
സ്വർണം വില കുറയുമ്പോഴും ഇതുവരെ 1 ലക്ഷത്തിന് താഴേക്ക് പോയിട്ടില്ലെന്നതാണ് വസ്തുത. ആഗോള പ്രതിസന്ധികൾ അയഞ്ഞാൽ സ്വർണം 75000 -80,000ത്തിലേക്കൊക്കെ എത്തിയേക്കാമെന്ന് ചില സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. പക്ഷെ അതിന് ഇനിയും വർഷങ്ങളെടുത്തേക്കാമെന്ന മുന്നറിയിപ്പാണ് ഇവർ നൽകുന്നത്.
-
സ്വർണ വില പവന് 50,000 ആയി കുറയില്ല, 50,000 കൂടും; വിൽക്കല്ലേ..നിക്ഷേപകർ ചെയ്യേണ്ടത് ഇതാണ് -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തില്‍ വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് അനക്കമില്ല...; ഇന്നത്തെ ഗ്രാം വില ഇങ്ങനെ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
ഗാര്‍ഹിക സ്വര്‍ണശേഖരം സാമ്പത്തിക സംവിധാനത്തിലേക്ക് കൊണ്ടുവരണം; നിര്‍ദേശത്തിന് പിന്നില്‍ -
സ്വര്‍ണാഭരണം വാങ്ങുന്നത് എല്ലാവരും നിര്‍ത്തി... നാണയത്തിനും ബാറിനും ഡിമാന്‍ഡ് കൂടി; കാരണമിത് -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ












Click it and Unblock the Notifications