എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വനിതാ പ്രാധാന്യം കൊച്ചി ബിനാലെയ്ക്ക് ശക്തമായ മുഖം നല്‍കി : ധനമന്ത്രി തോമസ് ഐസക്

  • By Desk
Google Oneindia Malayalam News

കൊച്ചി: വനിതാ ശാക്തീകരണത്തിന്‍റെ ശക്തമായ പ്രസ്താവനയാണ് കൊച്ചി മുസ്സിരിസ് ബിനാലെയെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് അഭിപ്രായപ്പെട്ടു. ശബരിമലയിലെ സ്ത്രീ പ്രവേശനം സജീവമായിരിക്കുന്ന ഈ കാലത്ത് ബിനാലെയുടെ സ്ത്രീ പക്ഷ നിലപാടുകള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബിനാലെ പ്രതിഷ്ഠാപനങ്ങളില്‍ ആര്‍ക്കും സ്വന്തമായ വീക്ഷണം സ്വീകരിക്കാമെന്ന് തോമസ് ഐസക് പറഞ്ഞു. തന്നെ സംബന്ധിച്ച് ബിനാലെ ലിംഗ സമത്വത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. കുടുംബസമേതമാണ് അദ്ദേഹം ബിനാലെ പ്രദര്‍ശനങ്ങള്‍ കാണാനെത്തിയത്.

thomasissac1-1

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള വനിതാ മതിലിന്‍റെ പ്രധാന്യത്തെക്കുറിച്ചാണ് ബിനാലെ പ്രദര്‍ശനങ്ങളിലെ ചില പ്രതിഷ്ഠാപനങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബിനാലെ പ്രദര്‍ശനങ്ങള്‍ വിലയിരുത്തിയാല്‍ ഇതിന്‍റെ ക്യൂറേറ്റര്‍ വനിതയാണെന്നതില്‍ അത്ഭുതമില്ല. ഓരോ സൃഷ്ടിയും ആവര്‍ത്തിച്ചു കാണുമ്പോള്‍ അതിന്‍റെ അര്‍ത്ഥ തലത്തില്‍ പുതിയ മാനങ്ങള്‍ കൈവരികയാണ്. ഇങ്ങനെ തന്നെയാണ് കല പുരോഗമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ടൂറിസം സെക്രട്ടറി ശ്രീമതി റാണി ജോര്‍ജ്ജ് ഐഎഎസും ബിനാലെ സന്ദര്‍ശിച്ചു. ദക്ഷിണാഫ്രിക്കന്‍ കലാകാരനായ വില്യം കെന്‍ട്രിഡ്ജിന്‍റെ സൃഷ്ടിയും ശില്‍പ ഗുപ്തയുടെ വിലക്കപ്പെട്ട കവിയുടെ നഷ്ടപ്പെട്ട കവിതയുമാണ്(ലോസ്റ്റ് പോയട്രി ഓഫ് ദി ബാന്‍ഡ് പോയറ്റ്) ഏറ്റവും ഇഷ്ടപ്പെട്ടതെന്ന് അവര്‍ പറഞ്ഞു.

ഏറെ ചിന്തോദ്ദീപകമാണ് ബിനാലെയെന്ന് ശ്രീമതി റാണി ജോര്‍ജ്ജ് പറഞ്ഞു. ഓരോ സൃഷ്ടിയും ബിനാലെ വേദികളുടെയും കൊച്ചിയുടെയും ഭംഗിയുമായി ലയിച്ചു ചേര്‍ന്നിരിക്കുന്നുവെന്നും അവര്‍ പറഞ്ഞു.
വിവിധങ്ങളായ സന്ദര്‍ഭങ്ങളെ ഒറ്റ രചനയിലേക്ക് ബിനാലെ നാലാം ലക്കം കൊണ്ടു വന്നിരിക്കുകയാണെന്ന് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനും റിബില്‍ഡ് കേരള സമ്മിതിയുടെ സിഇഒയുമായ ഡോ. വി വേണു ഐഎഎസ് പറഞ്ഞു. ശില്‍പ ഗുപ്തയുടെ സൃഷ്ടി ഏറെ ഇഷ്ടമായി. ലിംഗനീതിയുമായി ബന്ധപ്പെട്ട നിരവധി സൃഷ്ടികളും കണ്ടു. അന്യതയില്‍ നിന്നും അന്യോന്യതയിലേക്കെന്ന ക്യൂറേറ്റര്‍ പ്രമേയം മികച്ച രീതിയില്‍ ബിനാലെയില്‍ പ്രതിഫലിച്ചിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഓടിച്ച് കണ്ടു പോകുന്നവര്‍ക്കുള്ളതല്ല ഈ ബിനാലെയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സന്ദര്‍ശകരെ കൂടുതല്‍ സമയം പിടിച്ചിരുത്തുന്നതാണ് ബിനാലെ നാലാം ലക്കം. ചന്ദന്‍ ഗോമസിന്‍റെ പോലെ സൂക്ഷ്മമായ സൃഷ്ടികള്‍ ഇതിനുദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. ക്ഷമയും സമയവുമെടുത്ത് വേണം ബിനാലെ സൃഷ്ടികള്‍ ആസ്വദിക്കാനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Ernakulam
English summary
finance minister thomas issac on kochin biennale
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X