ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കിയിലെ തൊഴിലുറപ്പിന് ഇങ്ങനെയും ഒരു മുഖം: സിമിന്റ്കട്ട നിര്‍മ്മാണ മേഖലയിലേക്ക് തൊഴിലുറപ്പും

  • By Desk
Google Oneindia Malayalam News

കട്ടപ്പന: കണ്ടും കേട്ടും പരിചയമുള്ള മേഖലയില്‍ നിന്നും തൊഴിലുറപ്പ് പദ്ധതി മറ്റൊന്നിലേക്കു കൂടി ചുവടുവയ്ക്കുന്നു. തൊഴിലുറപ്പിലുള്‍പ്പെടുത്തി സിമന്റ്കട്ട നിര്‍മ്മാണം എന്ന പുതിയൊരു സംരംഭത്തിന് തുടക്കംക്കുറിച്ചിരിക്കുകയാണ് ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാര്‍ ഗ്രാമപ്പഞ്ചായത്ത്്. കേരളത്തില്‍തന്നെ ഇത്തരത്തില്‍ തൊഴിലുറപ്പ് സംരഭങ്ങള്‍ സ്ഥാപിക്കുന്ന പഞ്ചായത്തുകളുടെ അപൂര്‍വ്വ പട്ടികയിലാണ് ഇതോടെ ഗ്രാമപഞ്ചായത്ത് ഇടംനേടിയത്.

<strong>ശബരിമല: സർക്കാർ വിശ്വാസികൾക്കൊപ്പം, റിവ്യൂ ഹര്‍ജി നിലനിൽക്കില്ലെന്ന് എകെ ബാലന്‍</strong>ശബരിമല: സർക്കാർ വിശ്വാസികൾക്കൊപ്പം, റിവ്യൂ ഹര്‍ജി നിലനിൽക്കില്ലെന്ന് എകെ ബാലന്‍

10 ലക്ഷം രൂപയുടെ പ്രത്യേക പദ്ധതിയെന്ന നിലയിലാണ് സിമന്റ് കട്ട യൂണിറ്റ് സ്ഥാപിച്ചത്. യൂണിറ്റിനായുള്ള താല്ക്കാലിക ഷെഡ്,യന്ത്രോപകരണങ്ങള്‍, വൈദ്യുതി ഉള്‍പ്പെടെയുള്ള അവശ്യസൗകര്യങ്ങള്‍ ഇതിനകം ഒരുക്കി കഴിഞ്ഞു.. തൊഴിലുറപ്പ് പദ്ധതിയില്‍ ഇതിനായി അഞ്ച് ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. 11 തൊഴിലാളികള്‍ വീതം ഷിഫ്റ്റുകളായാണ് യൂണിറ്റില്‍ പ്രവര്‍ത്തിക്കുക.

bricks-154

ഓരോ ആഴ്ചയും ഷിഫ്റ്റ്മാറി അടുത്ത 11 പേരെ നിയോഗിക്കും. ഒരു തൊഴിലാളി ഒരു ദിവസം 20 കട്ടകള്‍ നിര്‍മ്മിക്കണം. കട്ട നിര്‍മ്മിക്കുന്നതിനുള്ള സാധനസാമഗ്രികള്‍ എത്തിക്കുക, കട്ടകളുടെ വിപണനം എന്നിവയുടെ ചുമതല കുടുംബശ്രീ സി ഡിഎസിനാണ്. ആദ്യ ഘട്ടത്തില്‍ 1800കട്ടകളാണ് നിര്‍മ്മിക്കുന്നത്. ഇത്തരത്തില്‍ നിര്‍മ്മിക്കുന്ന കട്ടകള്‍ ലൈഫ് ഉള്‍പെടെയുള്ള സര്‍ക്കാര്‍ ഭവന പദ്ധതികള്‍ക്കും ഉപയോഗിക്കാനും സാധിക്കും.10 രൂപ നിരക്കില്‍ ഗുണഭോക്താക്കള്‍ക്ക് വിപണനം ചെയ്യുകയാണ് ഈ പുതിയ സംരംഭത്തിന്റെ ലക്ഷ്യം.

Idukki
English summary
mnrega for brick making sector in dukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X