ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചിന്നാറില്‍ വന്‍ ചന്ദനവേട്ട! പിടികൂടിയത് അഞ്ചുലക്ഷം രൂപയുടെ ചന്ദനം

  • By Desk
Google Oneindia Malayalam News

ചിന്നാര്‍: ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ നിന്നും 5 ലക്ഷം രൂപ വിലമതിക്കുന്ന അനധികൃത ചന്ദനം പിടികൂടി. ചിന്നാര്‍ വന്യജീവി സങ്കേതം ജീവനക്കാര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കാന്തല്ലൂര്‍ ദിണ്ടുകൊമ്പു സ്വദേശിയായ ആനന്ദരാജിനെ 85 കിലോ ചന്ദനവുമായി പടികൂടിയത്. കാറില്‍ ചന്ദനം കടത്താന്‍ ശ്രമിക്കവെയാണ് ഇയാള്‍ പിടിയിലായത്.

<strong>വിശ്വാസികളേയും പ്രതിഷേധക്കാരെയും പോലീസ് എങ്ങനെ തിരിച്ചറിയും; വിശദീകരണം തേടി ഹൈക്കോടതി</strong>വിശ്വാസികളേയും പ്രതിഷേധക്കാരെയും പോലീസ് എങ്ങനെ തിരിച്ചറിയും; വിശദീകരണം തേടി ഹൈക്കോടതി

ദിണ്ടുകൊമ്പു, പായസ്നഗര്‍, പൊങ്ങന്‍പള്ളി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന ചന്ദനമോഷ്ടാക്കള്‍ ശേഖരിച്ചു കൈമാറിയ ചന്ദനമാണ് വന്യജീവി സങ്കേതം അധികൃതര്‍ സാഹസികമായി പിടിച്ചെടുത്തത്. ചിന്നാര്‍ ചെക്‌പോസ്റ്റില്‍ സാധാരണ പരിശോധനക്കെന്ന വിധത്തില്‍ വാഹനം തടഞ്ഞെങ്കിലും ആനന്ദ്രാജിനു സംശയം തോന്നിയത്തില്‍ വാഹനം വേഗത്തില്‍ മുന്നോട്ടെടുക്കുകയും ചെക്‌പോസ്‌റ് ബാറില്‍ ഉരഞ്ഞു നില്‍ക്കുകയും ചെയ്തു.തുടര്‍ന്നാണ് ഇയാളെ പിടികൂടിയത്.

sandalcase-15

കാറിന്റെ പിന്‍സീറ്റിനു പുറകില്‍ നിര്‍മ്മിച്ച രഹസ്യ അറയിലായിരുന്നു വേരുള്‍പ്പെടെ 67 കഷ്ണങ്ങളാക്കിയ 85 കിലോ ചന്ദനം ഒളിപ്പിച്ചിരുന്നത്. പൊങ്ങന്‍പള്ളി കോളനി സ്വദേശി മുരുകനും മറ്റ് മൂന്നുപേരും ചേര്‍ന്നാണ് ചന്ദനം കോവില്‍കടവ് ഭാഗത്തുവെച്ച് ആനന്ദ്‌രാജിന് കൈമാറിയത്. കാന്തല്ലൂര്‍ ചന്ദന റിസര്‍വ് ഭാഗങ്ങളില്‍ നിന്നും പലപ്പോഴായി അനധികൃതമായി ശേഖരിച്ച ചന്ദനവും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു പ്രതി വന്യജീവി സങ്കേതം അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന് മൊഴി നല്‍കിയുട്ടുണ്ട്.

sandalcasearrest-1

പിടിയിലായ ഇയാള്‍ കഴിഞ്ഞ 10 വര്‍ഷമായി വിവിധ ചന്ദന കേസുകളില്‍ പ്രതിയാണ്. പാലക്കാട് മണ്ണാറക്കാട് സ്വദേശി കബീറിനാണ് ഇയാള്‍ ഏറെക്കാലമായി ചന്ദനം കൈമാറി വരുന്നത്. കബീര്‍ കൊടുത്തു വിടുന്ന കാറിലാണ് സാധാരണയായി ആനന്ദ് മറയൂര്‍-കാന്തല്ലൂര്‍ മേഖലകളില്‍ നിന്നും ചന്ദനം കടത്തുന്നത്. അതി വിദഗ്ധമായി നിര്‍മ്മിച്ച രഹസ്യ അറകളുള്ള പലതരം ആഡംബര വാഹനങ്ങളാണ് ചന്ദനകടത്തിനായി കബീര്‍ ആനന്ദിന് നല്‍കിയിരുന്നതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Idukki
English summary
Sandal worth five lakh seized from chinnar and one arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X