കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി മെട്രോ: കണ്ടു പഠിക്കേണ്ട 10 കാര്യങ്ങള്‍

Google Oneindia Malayalam News

ദില്ലി: ഉദ്യോഗസ്ഥരുടെ അഴിമതി, ബലാത്സംഗങ്ങളുടെ തലസ്ഥാനും എന്നിങ്ങനെ പല കുറ്റങ്ങളും പറയാനുണ്ടാകും തലസ്ഥാന നഗരമായ ദില്ലിയെക്കുറിച്ച്. എന്നാല്‍ ദില്ലിയില്‍ കണ്ട് പഠിക്കേണ്ട ഒന്നുണ്ട്, ദില്ലി മെട്രോ. വൃത്തിയുടെ കാര്യത്തിലായാലും ഓപ്പറേഷന്റെ കാര്യത്തിലായാലും രാജ്യത്തെ ബെസ്റ്റ് ദില്ലി മെട്രോ തന്നെ എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐ ടി നഗരമായ ബെംഗളൂരുവില്‍ മെട്രോ നടത്തിക്കൊണ്ടുപോകുന്നത് ഓരോ മാസവും രണ്ട് കോടി രൂപ നഷ്ടം സഹിച്ചാണ്. ഈ വസ്തുത കണക്കിലെടുക്കുമ്പോഴാണ് ദില്ലിയുടെ പ്രാധാന്യം മനസിലാകുക. ഇത് മാത്രമല്ല, ദില്ലി മെട്രോയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട വേറെയും കാര്യങ്ങളുണ്ട്. നോക്കൂ...

നോ ഡസ്റ്റ്ബിന്‍..

നോ ഡസ്റ്റ്ബിന്‍..

മെട്രോ ട്രെയിനുകളിലും ഭൂരിഭാഗം സ്‌റ്റേഷനുകളിലും ഡസ്റ്റ് ബിന്നുകള്‍ കാണാനാകില്ല. കാരണം ലളിതം. ട്രെയിനിനകത്ത് ഭക്ഷണപദാര്‍ഥങ്ങള്‍ അനുവദനീയമല്ല. അതുകൊണ്ടുതന്നെ ട്രെയിനുകള്‍ ക്ലീന്‍ ക്ലീനാണ്. ഇതോ ക്ലീന്‍ എന്ന് ചോദിക്കാന്‍ വരട്ടെ, ലക്ഷക്കണക്കിന് ആളുകള്‍ വന്നുപോകുന്ന സ്ഥലങ്ങളാണ് ദില്ലി മെട്രോ അധികൃതര്‍ ഇത്രയും വൃത്തിയാക്കി വെക്കുന്നത്.

മഞ്ഞ മഞ്ഞ വരകള്‍

മഞ്ഞ മഞ്ഞ വരകള്‍

കാഴ്ചക്കുറവുള്ളവര്‍, അംഗപരിമിതര്‍ എന്നിവരെ ഉദ്ദേശിച്ചാണ് ഈ മഞ്ഞ വരകള്‍. പ്ലാറ്റ് ഫോമിലെ ഈ മഞ്ഞവരകള്‍ നോക്കി നടന്നാല്‍ ലിഫ്റ്റിന് അരികിലെത്താം, പിന്നെ പുറത്തേക്കുള്ള വാതില്‍. നോ ടെന്‍ഷന്‍.

ഫെയര്‍ ആന്‍ഡ് ലവ്‌ലി?

ഫെയര്‍ ആന്‍ഡ് ലവ്‌ലി?

2009 ന് ശേഷം ദില്ലി മെട്രോയില്‍ ചാര്‍ജ്ജ് കൂടിയിട്ടില്ലെന്ന്.. എങ്ങനെ വിശ്വസിക്കും അല്ലേ..

ലാഭത്തിലാണേ

ലാഭത്തിലാണേ

ബെംഗളൂരു പോകട്ടെ ലോകത്തെ പല പ്രധാന രാജ്യങ്ങളിലും മെട്രോയുടെ മുടക്കുമുതല്‍ ഇനിയും തിരിച്ചെത്തിയിട്ടില്ല. പക്ഷേ ദില്ലി അങ്ങനല്ല. 2013 - 14ല്‍ 1062.48 കോടിയാണ് ദില്ലി മെട്രോയുടെ ഓപ്പറേഷന്‍ പ്രോഫിറ്റ്

 സ്റ്റേഷനുകള്‍ എത്ര

സ്റ്റേഷനുകള്‍ എത്ര

140 സ്റ്റേഷനുകളുണ്ട് ദില്ലി മെട്രോയ്ക്ക്. ആറ് എയര്‍പോര്‍ട്ട് എക്‌സ്പ്രസ് സ്റ്റേഷനുകള്‍ കൂടാതെയാണിത്.

രണ്ടര മില്യണ്‍ ആളുകള്‍

രണ്ടര മില്യണ്‍ ആളുകള്‍

പ്രതിദിനം ഇരുപത്തഞ്ച് ലക്ഷത്തോളും ആളുകളാണ് ദില്ലി മെട്രോയെ ആശ്രയിക്കുന്നത് എന്നാണ് കണക്കുകള്‍.

11 വര്‍ഷങ്ങള്‍

11 വര്‍ഷങ്ങള്‍

2002 ഡിസംബര്‍ 24 നാണ് ദില്ലി മെട്രോ ഓടിത്തുടങ്ങിയത്. 12 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ മാത്രം.

ട്രെയിനുകള്‍ 208

ട്രെയിനുകള്‍ 208

208 അതിവേഗ ട്രെയിനുകളാണ് ദില്ലി മെട്രോയില്‍ സര്‍വ്വീസ് നടത്തുന്നത്. 4, 6, 8 കോച്ചുകളാണ് ട്രെയിനുകൡലുള്ളത്.

അമേരിക്കയുടെ ഇരട്ടി

അമേരിക്കയുടെ ഇരട്ടി

ചുരുങ്ങിയത് 70 കോടി ആളുകളെയാണ് ഓരോ വര്‍ഷവും ദില്ലി മെട്രോ അങ്ങോട്ടുമിങ്ങോട്ടും കൊണ്ടുപോകുന്നത്. യു എസ് ജനസംഖ്യയുടെ ഇരട്ടിയോളം വരുമിത്.

ഇന്ത്യയില്‍ ഒന്നാമത് ലോകത്ത് രണ്ടാമത്

ഇന്ത്യയില്‍ ഒന്നാമത് ലോകത്ത് രണ്ടാമത്

ഇന്ത്യയിലെ ഏറ്റവും വിജയമായ മെട്രോ ദില്ലിയിലേത് തന്നെ. ലോകത്ത് പോപ്പുലര്‍ ആയ രണ്ടാമത്തെ മെട്രോയും ദില്ലിയാണ് എന്നാണ് പഠനങ്ങള്‍ പറയുന്നത്. ക്രെഡിറ്റ് ഗോസ് ടു ഡി എം ആര്‍ സി (ദില്ലി മെട്രോ റെയില്‍ കോര്‍പറേഷന്‍)

English summary
Despite the complaints of overcrowding, Delhi Metro is still the safest and most convenient mode of public transport in Delhi. Here you see 10 awesome facts about Delhi Metro
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X