റൂമിൽ നിന്ന് തേങ്ങലിന്റെ ശബ്ദം, ചെറുമകൻ നോക്കിയപ്പോൾ... 100 വയസുകാരിയ്ക്ക് നേരെ പീഡനം

  • Posted By:
Subscribe to Oneindia Malayalam

മീററ്റ്: യുപിയിൽ 100 വയസുകാരിയെ ബലാത്സഗം ചെയ്തു. ഇതിനെ തുടർന്ന് ഇവർ കൊല്ലപ്പെട്ടു. യുപിയിലെ മീററ്റിലുള്ള ഗ്രാമത്തിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അസുഖങ്ങൾ മൂലം ഏറെ നാളുകളായി കിടപ്പിലായിരുന്ന സ്ത്രീയെയാണ് അങ്കിത് പൂനിയ എന്ന 35 കാരൻ പീഡിപ്പിക്കാൻ ശ്രമിച്ചത്.

നിർഭയയുടെ സഹോദരനെ പൈലറ്റാക്കിയത് രാഹുൽ, കുടുംബത്തിന് വേണ്ടി ചെയ്തത്... വെളിപ്പെടുത്തലുമായി അമ്മ

എന്നാൽ ഒന്നു ശബ്ദമുണ്ടാക്കാനോ പീഡനത്തെ ചെറുക്കാനോ കഴിയാത്ത അവസ്ഥയിലായിരുന്നു ഇവർ. മുറിക്കുള്ളിൽ നിന്ന് തേങ്ങുന്ന ശബ്ദം കേട്ട് ചെറുമകൻ പോയി നോക്കിയപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ട്ത്. മുത്തശ്ശിയ്ക്ക് അസുഖം കൂടിയെന്നാണ് ആദ്യം വിചാരിച്ചത്. എന്നാൽ മുറിയിൽ ചെന്ന് നോക്കുമ്പോഴാണ് യുവാവ് മുത്തശ്ശിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നത് കണ്ടതെന്നു 45 കാരനായ ചെറുമകൻ പറയുന്നു.

rape

യുപിയിലെ മദ്രസകളുടെ മുഖം മാറുന്നു, എൻസിഇആർടി സിലബസുകൾ നടപ്പിലാക്കും, സ്വാഗതം ചെയ്ത് മദ്രസകൾ

പീഡനശ്രമത്തെ തുടർന്ന് ആരോഗ്യനില മോശമായ സ്ത്രീയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയ്ക്ക് മണിയ്ക്ക് മരിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മീററ്റ് ജില്ലയിലെ ഏറ്റവും പ്രായമേറിയ സ്ത്രീയാണിവർ. സംഭവത്തിൽ അങ്കിത് പുനിയയ്ക്ക് നേരെ പോലീസ് കേസെടുത്തിട്ടുണ്ട്. 100 വയസുള്ള സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ് അപൂർവ്വത്തിൽ ആപൂർവ്വമാണെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറയുന്നു

English summary
In an assault that has sent shock waves across UP, a 100-year-old bedridden woman, one of the oldest in the district, died soon after she was allegedly raped by a man who barged into her house in a village on the outskirts of Meerut around midnight on Sunday.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്