കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡാം തുറന്ന് വിട്ടതറിയാതെ പഴയിലിറങ്ങി; സെല്‍ഫി ഭ്രമം രണ്ട് ജീവനെടുത്തു...

  • By Vishnu
Google Oneindia Malayalam News

ഉത്തര്‍പ്രദേശ്: ഡാം തുറന്ന് വിട്ടതറിയാതെ സെല്‍ഫിയെടുക്കാന്‍ പുഴയിലിറങ്ങിയ പന്ത്രണ്ട് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ടു. രണ്ട് വിദ്യാര്‍ത്ഥികള്‍ കൂട്ടുകാര്‍ നോക്കി നില്‍ക്കെ മുങ്ങിമരിച്ചു. ഉത്തര്‍പ്രദേശിലെ രാംപൂരില്‍ കോശി പുഴയിലാണ് ദാരുണമായ അപകടം സംഭവിച്ചത്.

വിനോദയാത്രക്കിടെ ലാല്‍പൂര്‍ ഡാമിനടുത്തെതിയ വിദ്യാര്‍ത്ഥി സംഘം പുഴയിലിറങ്ങി സെല്‍ഫിയെടുക്കുമ്പോഴാണ് ഒഴുക്കില്‍പെട്ടത്. രണ്ട് മാസം മുമ്പ് സെല്‍ഫി ഭ്രമം മൂത്ത് കോശി പുഴയിലിറങ്ങിയ വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍ പെട്ടിരുന്നു. ഇതിനെതുടര്‍ന്ന് പുഴയിലിറങ്ങരുതെന്ന് പ്രദേശവാസികള്‍ മുന്നറിയിപ്പ് നല്‍കി. എന്നിട്ടും വിദ്യാര്‍ത്ഥികള്‍ ചെവിക്കൊണ്ടില്ല.

<strong>എംകെ ദാമോദരന് ഏത് കേസുമെടുക്കാം... സര്‍ക്കാരിന്റെ പ്രതിഫലം പറ്റുന്നില്ലെന്ന് പിണറായി</strong>എംകെ ദാമോദരന് ഏത് കേസുമെടുക്കാം... സര്‍ക്കാരിന്റെ പ്രതിഫലം പറ്റുന്നില്ലെന്ന് പിണറായി

River Accident

ഡാം തുറന്നതോടെ അപ്രതീക്ഷിതമായി പുഴയിലെ ജല നിരപ്പുയര്‍ന്നു. പെട്ടന്ന് ഒഴുക്ക് വര്‍ദ്ധിച്ചതോടെ പുഴയില്‍ ഇറങ്ങിയ പന്ത്രണ്ട് പേര്‍ ഒഴുക്കില്‍പെട്ടു. നാട്ടുകാര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും രണ്ട് പേരെ കണ്ടെത്താനായില്ല. പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ സെയ്ഫ് അലി ഖാന്‍, ഫൈസി എന്നിവരാണ് മരിച്ചത്.

ശക്തമായ ഒഴുക്കുണ്ടായിട്ടും വക വയ്ക്കതെ പുഴയിലേക്കിറങ്ങിയ ഇവര്‍ അടിതെറ്റി വെള്ളത്തില്‍ മുങ്ങുകയായിരുന്നു. മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയതിന് ശേഷമാണ് മരണപ്പെട്ട വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെടുക്കാനായത്.

വിവരമറിഞ്ഞതിനെതുടര്‍ന്ന് അസിം നഗര്‍ സ്റ്റേഷന്‍ ഓഫീസര്‍ കുശല്‍വീര്‍ സിങിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. കുട്ടികളുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തിട്ടുണ്ട്. തുടര്‍ച്ചയായ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ പുഴയിലിറങ്ങുന്നത് കര്‍ശനമായി നിയന്ത്രിക്കണമെന്ന് പോലീസ് പ്രദേശവാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Read More: കാമുകനൊപ്പം ബിയര്‍ പങ്കിട്ടു; പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് ലോഡ്ജിലുപേക്ഷിച്ചു...

English summary
12 students were swept away while trying for a selfie deep into the Kosi river, Two were drowned
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X