മരണവേദനയില്‍ 13 കാരി അച്ഛനോട് കെഞ്ചി!! പക്ഷെ അയാള്‍...ഒടുവില്‍ അവള്‍ പോയി, എന്നെന്നേക്കുമായി!!

  • Written By:
Subscribe to Oneindia Malayalam

വിജയവാഡ: തന്നെ ചികില്‍സിക്കാന്‍ അച്ഛനോട് കെഞ്ചുന്ന വീഡിയോയിലൂടെ സമൂഹ മനസാക്ഷിയെ കണ്ണീരണിയിച്ച 13 കാരി ഓര്‍മയായി. ആന്ധ്രാ പ്രദേശില്‍ നിന്നുള്ള കാന്‍സര്‍ രോഗിയായ സായ് ശ്രീയാണ് വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായത്.

ഇരട്ടച്ചങ്കന്റെ 'മുഖത്തടിച്ച്' സ്പീക്കറുടെ റൂളിംഗ്; ഇത് ശരിയാകില്ല,സഭയില്‍ ചോരപുരണ്ട വസ്ത്രങ്ങളും...

സിനിമാ നിര്‍മാതാവിന്റെ മരണത്തിനു പിന്നില്‍ ഭാര്യ!!! മറ്റു മൂന്നു പേര്‍ കൂടി...എല്ലാവരും അകത്ത്

മാളിലെ തീ...'ഏദന്‍തോട്ട'ത്തിലുള്ളവര്‍ ഇറങ്ങിയോടി!! ബാഹുബലി പ്രേക്ഷകര്‍ കുലുങ്ങിയില്ല!! കാരണം...

വൈറലായി വീഡിയോ

കണ്ണീരോടെ തന്റെ അച്ഛനോട് കെഞ്ചുന്ന സായ് ശ്രീയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. അസ്ഥിയിലെ മജ്ജയില്‍ കാന്‍സര്‍ ബാധിച്ച പെണ്‍കുട്ടി കണ്ണീരോടെയാണ് തന്നെ ചികില്‍സിക്കണമെന്ന് അച്ഛനോട് അഭ്യര്‍ഥിക്കുന്നത്.

വിവാഹമോചനം നടത്തി

സായിയുടെ അച്ഛന്‍ ശിവകുമാറും ഭാര്യ സുമശ്രീയും രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് വിവാഹബന്ധം വേര്‍പ്പെടുത്തിയിരുന്നു. തന്നെ ചികില്‍സിക്കാന്‍ അമ്മയയുടെ പക്കല്‍ പണമില്ലാത്തതിനാലാണ് സായി ബാംഗ്ലൂരില്‍ താമസിക്കുന്ന അച്ഛന് വാട്‌സാപ്പിലൂടെ വീഡിയോ സന്ദേശം അയച്ചത്.

കാണാന്‍ പോലും ശ്രമിച്ചില്ല

മകളുടെ കണ്ണീരോടെയുള്ള വീഡിയോ ശിവകുമാറിന്റെ മനസ്സ് അലിയിച്ചില്ല. മകളെ കാണാനോ പണം നല്‍കാനോ ഇയാള്‍ തയ്യാറായതുമില്ല. മാത്രമല്ല അവരെ അയാള്‍ ഉപദ്രവിക്കുകയും ചെയ്തു.

 മകള്‍ പറഞ്ഞത്

ഡാഡിയുടെ കൈയില്‍ പണമില്ലെന്നാണ് പറയുന്നത്. എങ്കില്‍ നമ്മുടെ സ്ഥലം വില്‍ക്കാന്‍ അനുവദിക്കണം. സ്ഥലം വിറ്റെങ്കിലും എന്നെ ചികില്‍സിക്കണം. എന്നെ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യൂ. സ്‌കൂളില്‍ പോയിട്ട് മാസങ്ങളായി. കൂട്ടുകാര്‍ക്കൊപ്പം കളിക്കാന്‍ എനിക്കു കൊതിയാവുന്നു. അമ്മയുടെ കൈയില്‍ പൈസയില്ല. അമ്മ പൈസ എടുക്കുമെന്നാണ് അച്ഛന്റെ പേടിയെങ്കില്‍ അച്ഛന്‍ തന്നെ തന്നെ കൊണ്ടു പോയി ചികില്‍സിക്കൂവെന്ന് സായ് വീഡിയോയില്‍ പറയുന്നുണ്ട്.

ഭീഷണിപ്പെടുത്തി

മകളുടെ ചികില്‍സയ്ക്കായി പണം സ്വരൂപിക്കാന്‍ വീട് വില്‍ക്കാന്‍ സായിയുടെ അമ്മ ശ്രമം നടത്തിയിരുന്നെങ്കിലും എംഎല്‍എയെ മുന്നില്‍ നിര്‍ത്തി ശിവകുമാര്‍ ഭീഷണിപ്പെടുത്തി ഈ ശ്രമം തകര്‍ക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ അമ്മ തന്നെയാണ് ഇക്കാര്യങ്ങള്‍ പോലീസിനോടു പറഞ്ഞത്.

കേസെടുത്തു

ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലാണ് ആദ്യം ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് ദേശീയ മാധ്യങ്ങളും ഇത് ഏറ്റെടുക്കുകയായിരുന്നു. പണമുണ്ടായിട്ടും മകളെ ചികില്‍സിക്കാന്‍ തയ്യാറാവാതിരുന്ന ശിവകുമാറിനെതിരേ മനുഷ്യാവകാശ കമ്മീഷനും പോലീസും കേസെടുത്തു.

സായ് ശ്രീയുടെ വീഡിയോ

English summary
A heart-wrenching video of a girl begging her father to save her life by providing for her cancer treatment, has taken the nation by storm, after she lost her life to the illness.
Please Wait while comments are loading...