ആന്ധ്രാപ്രദേശില്‍ തീര്‍ഥാടകസംഘം സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 14 മരണം
ഹൈദരബാദ്: ആന്ധ്രാപ്രദേശില്‍ തീര്‍ഥാടകസംഘം സഞ്ചരിച്ച ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 14 പേര്‍ മരിച്ചു. ആന്ധാപ്രദേശിലെ കുര്‍നൂല്‍ ദേശീയ ഹൈവേയിലാണ് അപകടം ഉണ്ടായത്.
അപകടത്തില്‍ ബസിലുണ്ടായിരുന്ന 18 പേരില്‍ 14 പേരും മരിച്ചു. 4 കുട്ടികള്‍ മാത്രമാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. രക്ഷപെട്ട നാല് കുട്ടികളില്‍ രണ്ട് കുട്ടികളുടെ നില ഗുരുതരമായി തുടരുകയാണ്.
കര്‍ഷകര്‍ക്ക് ആവേശമായി രാഹുല്‍ ഗാന്ധി; അജ്മീറില്‍ നടന്ന റാലിയുടെ ചിത്രങ്ങള്‍
കുര്‍നൂലിലെ വെന്‍ഡൂരി ഗ്രാമപ്രദേശത്തിനടത്താണ് അപകടമുണ്ടായത്. 18 യാത്രക്കാരുമായി പോകുകയായിരുന്നു മിനി ബസ് റോഡില്‍ സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം വിട്ട് ബസ് എതിരെ വന്ന ട്രക്കില്‍ ഇടിച്ചാണ് അപകടമുണ്ടായത്. രാവിലെ നാല് മണിയോടെയായിരുന്നു സംഭവം.
ആന്ധ്രാ പ്രദേശിലെ ചിറ്റൂരില്‍ നിന്നും രാജസ്ഥാനിലെ തീര്‍ഥാടന കേന്ദ്രമായ അജ്‌മീറിലേക്ക് പോവുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. ബസിനുള്ളില്‍ ചിന്നിച്ചിതറിയ മൃതദേഹങ്ങള്‍ യന്ത്രങ്ങളുടെ സഹായത്തോടെയാണ് എടുത്ത് മാറ്റുന്നത്.