കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വജ്രം മോഷണത്തില്‍ പോലീസ് ഉദ്യോഗസ്ഥരും!ഒടുവില്‍ സിസിടിവി പണി കൊടുത്തു,രണ്ട് പോലീസ് ഉദ്യോഗസ്ഥരും!

മുംബൈ ലോക്കല്‍ ഡിവിഷന്‍റ ഭാഗമായ കോണ്‍സ്റ്റബിള്‍മാരായ ചന്ദ്രകാന്ത് ഘെവാരേ, സന്തോഷ് ഗവാസ് എന്നിവരാണ് അറസ്റ്റിലായത്

Google Oneindia Malayalam News

മുംബൈ: മുംബൈയില്‍ വജ്രം മോഷ്ടിച്ച കേസില്‍ അറസ്റ്റിലായവരില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥരും. അറസ്റ്റിലായ ആറ് പേരില്‍ രണ്ട് പേര്‍ പോലീസ് ഉദ്യോഗസ്ഥരാണ്. ജ്വല്ലറി ഉടമയെ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. മുംബൈ ലോക്കല്‍ ഡിവിഷന്‍റ ഭാഗമായ കോണ്‍സ്റ്റബിള്‍മാരായ ചന്ദ്രകാന്ത് ഘെവാരേ, സന്തോഷ് ഗവാസ് എന്നിവരാണ് അറസ്റ്റിലായത്. വജ്ര വ്യാപാര ഏജന്‍റുമായി ചേര്‍ന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ മോഷണത്തിന് പദ്ധതിയിട്ടത്. ബുധനാഴ്ചയായിരുന്നു സംഭവം.

ഗുജറാത്തില്‍ നിന്നെത്തിയ വജ്ര വ്യാപാരികള്‍ക്കൊപ്പം ജ്വല്ലറിയിലെത്തിയപ്പോള്‍ 4.30 നായിരുന്നു സംഭവം. ജ്വല്ലറി ഉടമയെ പോലീസ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങളും സിസിടിവിയില്‍ നിന്ന് ലഭിച്ചിരുന്നു. പ്രതികളെ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിലേക്കെന്ന വ്യാജേന പ്രതികളെ കൊണ്ടുപോയ പോലീസ് ഉദ്യോഗസ്ഥര്‍ മറ്റുള്ളവരെ വണ്ടിയില്‍ നിന്നിറക്കി വിട്ട് 25 ലക്ഷയോളം രൂപ വരുന്ന വജ്രവുമായി കടന്നുകള‍ഞ്ഞുവെന്നാണ് വിവരം.

arrest-22

സംഭവത്തില്‍ സംശയം തോന്നിയ ജ്വല്ലറി ഉടമ പോലീസിനെ സമീപിക്കുകയായിരുന്നു. ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് രണ്ട് കോണ്‍സ്റ്റബിള്‍മാരെയും തിരിച്ചറിയുകയായിരുന്നു. ഒരു സ്ത്രീയും ഡയമണ്ട് ഏജന്‍റുമുള്‍പ്പെടെ ആറ് പേരാണ് പോലീസിന്‍റെ പിടിയിലായത്. കേസന്വേഷണത്തിനിടെ ഗൂഡാലോചന തിരിച്ചറിഞ്ഞ പോലീസാണ് തിരച്ചില്‍ വ്യാപിപ്പിച്ചത്. രാജ് എന്ന ഏജന്‍റ് സംഭവത്തോടെ ഒളിവില്‍പ്പോയിട്ടുണ്ട്.

English summary
Two Mumbai policemen are among four arrested for a diamond heist on the basis of CCTV footage that shows them assaulting the jeweler who was robbed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X