മധ്യപ്രദേശില്‍ പടക്ക ഫാക്ടറിയില്‍ സ്‌ഫോടനം, 20 പേര്‍ മരിച്ചു

  • Posted By:
Subscribe to Oneindia Malayalam

ബോപ്പാല്‍: മധ്യപ്രദേശില്‍ പടക്ക ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ 20 പേര്‍ മരിച്ചു. സ്‌ഫോടനത്തില്‍ ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. മധ്യപ്രദേശിലെ ബലാഗട്ട് ജില്ലയിലാണ് സംഭവം. ഫാക്ടറിയിലെ തൊഴിലാളികളുടെ അശ്രദ്ധമൂലമാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്.

ജില്ലാ തലസ്ഥാനത്ത് നിന്നും അഞ്ചു കിലോ മീറ്റര്‍ അകലെ നൈന്‍പൂര്‍ റോഡിലാണ് ഫാക്ടറി. സ്‌ഫോടനം നടന്ന സമയത്ത് നാല്‍പ്പതോളം തൊഴിലാളികള്‍ ഫാക്ടറിയിലുണ്ടായിരുന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ പറഞ്ഞു. സ്‌ഫോടനം നടന്ന് പതിനഞ്ചു മിനിറ്റുകള്‍ക്ക് ശേഷമാണ് രക്ഷാസേന സംഭവ സ്ഥലത്ത് എത്തിയത്.

blast-06

കത്തി കരിഞ്ഞ അവസ്ഥയില്‍ പലരുടെയും മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ പറഞ്ഞു. 2015ലും ബലാഗട്ടില്‍ സ്‌ഫോടനം നടന്നിരുന്നു. 12 വീടുകളാണ് കത്തി നശിച്ചത്. മൂന്ന് ഫാക്ടറികള്‍ കത്തി നശിക്കുകയും ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

English summary
14 killed in Madhya Pradesh cracker factory blast, toll may increase
Please Wait while comments are loading...