കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനം; ഇന്ത്യയില്‍ 33 മില്യണ്‍ കുട്ടികള്‍ ബാലവേല ചെയ്യുന്നുവെന്ന്

  • By S Swetha
Google Oneindia Malayalam News

ദില്ലി: ബാലവേലയ്‌ക്കെതിരായ അവബോധം സൃഷ്ടിക്കാനായാണ് എല്ലാ വര്‍ഷവും ജൂണ്‍ 12ന് അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനമായി ആചരിക്കുന്നത്. ബാലവേല ഒരു കുട്ടിയുടെ ബാല്യകാലത്തെ ചൂഷണം ചെയ്യുക മാത്രമല്ല, മറിച്ച് കുട്ടികള്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസം നേടാനുള്ള അവസരം കൂടിയാണ് നിഷേധിക്കപ്പെടുന്നത്.

<br> രാജസ്ഥാനിൽ കോൺഗ്രസ് നേതാക്കൾ ബിജെപിക്ക് വേണ്ടി പ്രവർത്തിച്ചു, തെളിവുണ്ട്, ആരോപണവുമായി സ്ഥാനാർത്ഥി
രാജസ്ഥാനിൽ കോൺഗ്രസ് നേതാക്കൾ ബിജെപിക്ക് വേണ്ടി പ്രവർത്തിച്ചു, തെളിവുണ്ട്, ആരോപണവുമായി സ്ഥാനാർത്ഥി

നിര്‍ഭാഗ്യകരമെന്ന് പറയട്ടെ ഇന്ത്യയില്‍ ബാലവേല ഇപ്പോഴും സാധാരണമായാണ് ആളുകള്‍ കണക്കാക്കുന്നത്. 5 വയസ്സിനും 18 വയസ്സിനും ഇടയിലുള്ള 33 മില്യണ്‍ കുട്ടികള്‍ ബാലവേല ചെയ്യുന്നതായാണ് കണക്കുകള്‍ പുറത്തു വന്നിരിക്കുന്നത്. ബിജെപിയുടെ യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ ബാലവേല റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 6 ലക്ഷത്തിലധികം കുട്ടികള്‍ ഇവിടെ ബാലവേല ചെയ്യുന്നു. 80 ശതമാനം ബാലവേലകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഗ്രാമങ്ങളിലാണ്.

child-labour-111

2011 ലെ കണക്കുകള്‍ പ്രകാരം ബാലവേല ചെയ്യുന്ന 215 മില്യണ്‍ കുട്ടികളില്‍ 115 പേരും ജോലി ചെയ്യുന്നത് അപകടകരമായ സാഹചര്യങ്ങളിലാണ്. പല വികസ്വര രാഷ്ട്രങ്ങളിലും ബാലവേല വ്യാപകമാണ്, പക്ഷേ വ്യവസായവത്കൃത രാഷ്ട്രങ്ങളില്‍ പോലും നിരവധി കുട്ടികള്‍ ബാലവേല ചെയ്യേണ്ടി വരുന്നു. യൂണിസെഫിന്റെ കണക്കുകള്‍ പ്രകാരം യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ കുട്ടികളില്‍ ഭൂരിഭാഗവും കാര്‍ഷിക മേഖലയിലാണ് തൊഴിലെടുക്കുന്നത്. ഇവരില്‍ ഭൂരിഭാഗവും കുടിയേറ്റക്കാരോ വംശീയ ന്യൂനപക്ഷമോ ആണ്.

ഉല്‍പാദനച്ചെലവ് കുറയ്ക്കാനായി നിരവധി വികസിത രാജ്യങ്ങളിലെ പാശ്ചാത്യ കമ്പനികള്‍ ബാലവേലകരെ ചൂഷണം ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്. എല്ലാ വര്‍ഷവും ജൂണ്‍ 12 ന് ബാലവേല വിരുദ്ധ ദിനം ആചരിക്കാറുണ്ട്. 2002ല്‍ ഐക്യരാഷ്ട്രസഭയുടെ നിയന്ത്രണത്തിലുള്ള അന്താരാഷ്ട്ര തൊഴിലാളി സംഘടനകളാണ് ഇത്തരത്തില്‍ ഒരു ദിനാചരണം കൊണ്ടു വന്നത്.

English summary
33 Million people engaged in Child Labour in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X