നാല് വയസ്സുകാരൻ റബ്ബർ കളിപ്പാട്ടം വിഴുങ്ങി; ദാരുണ അന്ത്യം, സംഭവം ഇങ്ങനെ...

  • Posted By:
Subscribe to Oneindia Malayalam

ഹൈദരാബാദ്: റബ്ബർ കളിപ്പാട്ടം വിഴുങ്ങി നാല് വയസ്സുകാരന് ദാരുണാന്ത്യം. ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ ഇലുരു ടൗമിലാണ് സംഭവം. സ്നാക്ക് പാക്കറ്റിൽ നിന്നും ലഭിച്ച റബ്ബർ കളിപ്പാട്ടം കുട്ടി അബദ്ധത്തിൽ വിഴുങ്ങുകയായിരുന്നു.

നിരീക്ഷൻ കുമാർ ആണ് മരിച്ചത്. സ്നാക്ക് പാക്കറ്റ് വാങ്ങുമ്പോൾ കൂടെ സൗജന്യമായി ലഭിച്ച റബ്ബർ കളിപ്പാട്ടമാണ് കുട്ടി വിഴുങ്ങിയത്. റബ്ബർ കളിപ്പാട്ടം വിഴുങ്ങിയ ഉടനെ കുട്ടി അബോധാവസ്ഥയിലാവുകയായിരരുന്നെന്ന് കുട്ടിയുടെ പിതാവ് ലക്ഷ്മൺ പറഞ്ഞു.

Death

ഉടൻ തന്നെ കുട്ടിയെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ കുട്ടി മരിച്ചതായി ഡോക്ടർ പറയുകയായിരുന്നു.

English summary
The minor, identified as Nireekshan Kumar, bought a snack packet and consumed a free toy inside the packet by mistake.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്