കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആം ആദ്മിയിലെ കലാപം; ലോഗോ തിരികെ വേണമെന്ന് ആവശ്യം

  • By Gokul
Google Oneindia Malayalam News

ദില്ലി: ആം ആദ്മി പാര്‍ട്ടി സ്ഥാപക നേതാക്കളെ പാര്‍ട്ടിയുടെ ഉന്നത സ്ഥാനങ്ങളില്‍ നിന്നും നീക്കിയ പാര്‍ട്ടി തീരുമാനത്തിനെതിരെ പലവിധത്തിലുള്ള പ്രതിഷേധം ഉയരുന്നു. പാര്‍ട്ടിക്കുവേണ്ടി താന്‍ രൂപകല്‍പന ചെയ്ത ലോഗോ തിരികെ വേണമെന്നാണ് ഒരു അനുയായി ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സുനില്‍ ലാല്‍ എന്നയാള്‍ ഇക്കാര്യം കാട്ടി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ് രിവാളിന് കത്തയച്ചു.

പാര്‍ട്ടിയുടെ ലോഗോ ഡിസൈന്‍ ചെയ്തത് ഞാനാണ്. ഈ ലോഗോയാണ് ഇപ്പോള്‍ പാര്‍ട്ടിയുടെ പോസ്റ്ററുകളിലും വെബ്‌സൈറ്റുകളിലും അടക്കം ഉപയോഗിച്ചുവരുന്നത്. ലോഗോയുടെ ബൗദ്ധിക സ്വത്തവകാശം ആം ആദ്മിക്ക് നല്‍കിയിട്ടില്ല. അതുകൊണ്ടുതന്നെ ഇനിമുതല്‍ തന്റെ ലോഗോ ഉപയോഗിക്കരുതെന്ന് അദ്ദേഹം കത്തില്‍ ആവശ്യപ്പെടുന്നു.

aap-broom

ആം ആദ്മി പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പ് താന്‍ രാജിവെക്കുകയാണെന്നും പാര്‍ട്ടിയില്‍ ജനങ്ങള്‍ക്കുണ്ടായ വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം സമാനമായ മറ്റൊരു സംഭവത്തില്‍ അരവിന്ദ് കെജ് രിവാളിന് സമ്മാനമായി നല്‍കിയ വാഗണര്‍ കാര്‍ യുകെ പ്രവാസി തിരികെ ചോദിച്ചത് വാര്‍ത്തയായിരുന്നു.

പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചെന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളായ പ്രശാന്ത് ഭൂഷണ്‍, യോഗേന്ദ്ര യാദവ് എന്നിവരെ ആപ്പ് ദേശീയ നിര്‍വ്വാഹക സമിതിയില്‍ നിന്നും പുറത്താക്കിയതിനെ തുടര്‍ന്നാണ് പ്രസ്ഥാനത്തിനകത്ത് പ്രതിഷേധം ഉയരുന്നത്. വരും ദിവസങ്ങളിലും പാര്‍ട്ടിക്കുള്ളില്‍ നിന്നും കൊഴിഞ്ഞുപോക്ക് തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Aam aadmy party volunteer demands AAP logo back
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X