തമിഴ്‌നാടിനെ ഞെട്ടിച്ച് വിശാല്‍ രാഷ്ട്രീയത്തിലേക്ക്; ജയലളിതയുടെ മണ്ഡലത്തില്‍ മത്സരിക്കും

  • Posted By:
Subscribe to Oneindia Malayalam

ചെന്നൈ: സൂപ്പര്‍താരങ്ങളായ രജനീകാന്തും കമല്‍ഹാസനും രാഷ്ട്രീയത്തിലേക്കിറങ്ങുന്നതിനെപ്പറ്റി ചര്‍ച്ചകളും ഊഹാപോഹങ്ങളും കൊഴുക്കുന്നതിനിടെ തമിഴ്‌നാടിനെ ഞെട്ടിച്ച് നടന്‍ വിശാല്‍ രാഷ്ട്രീയത്തിലേക്ക്. ജയലളിതയുടെ മണ്ഡലമായിരുന്ന ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ വിശാല്‍ മത്സരിക്കും.

ലക്ഷദ്വീപിന് ആശ്വാസം, വിറപ്പിച്ച് ഓഖി മടങ്ങി... കേരളത്തില്‍ നിന്നു പോയ ബോട്ടുകള്‍ മഹാരാഷ്ട്രയില്‍

തിങ്കളാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന നടന്‍ സ്വതന്ത്രനായാണു മത്സരിക്കുക. നടികര്‍ സംഘം സെക്രട്ടറി, പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കുന്ന വിശാല്‍ എതിര്‍ പാര്‍ട്ടികള്‍ക്ക് കടുത്ത ഭീഷണിയായിരിക്കുമെന്നുറപ്പാണ്. വിശാലിന്റെ രാഷ്ട്രീയ പ്രവേശനം തമിഴ്‌നാട് രാഷ്ട്രീയത്തെ ഇളക്കിമറിക്കുമെന്നാണ് കരുതുന്നത്.

vishal

ഡിസംബര്‍ പതിനേഴിനാണ് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന ആര്‍.കെ. നഗര്‍ നിയമസഭാ മണ്ഡലത്തിലേയ്ക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ജനകീയ ഇടപെടലുകള്‍ നടത്തുന്ന വിശാല്‍ സിനിമകളുടെ വ്യാജപതിപ്പുകള്‍ ഇറങ്ങുന്നതിനെതിരെ ശക്തമായ പോരാട്ടം നടത്തുന്നയാള്‍ കൂടിയാണ്.

എഐഎഡിഎംകെ പ്രിസീഡിയം ചെയര്‍മാന്‍ ഇ.മധുസൂദനനാണ് ഇവിടെ പാര്‍ട്ടി സ്ഥാനാര്‍ഥി. മുരുഡു ഗണേഷ് ആണ് ഡി.എം.കെയുടെ സ്ഥാനാര്‍ഥി. ഇവര്‍ക്കിടയിലേക്ക് വിശാല്‍ പ്രവേശിക്കുന്നതോടെ മണ്ഡലത്തിലെ ജയപരാജയങ്ങള്‍ പ്രവചിക്കുക അസാധ്യമാകും. കമല്‍ ഹാസനോ രജനീകാന്തോ വിശാലിനെ പിന്തുണയ്ക്കുകയാണെങ്കില്‍ അത് അട്ടിമറി ജയത്തിലേക്ക് കാര്യങ്ങള്‍ നീക്കുകയും ചെയ്‌തേക്കാം.

English summary
Actor Vishal to contest R.K. Nagar by poll
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്