കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബര്‍ഹാന്‍ വാനിക്കു പകരം ഇനി മെഹ്മൂദ് ഗസ്‌നവി ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍

  • By Pratheeksha
Google Oneindia Malayalam News

ശ്രീനഗര്‍: ഭീകരസംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീന്റെ പുതിയ കമാന്‍ഡറായി മെഹ്മൂദ് ഗസ്‌നവിയെ നിയമിച്ചു. നിലവില്‍ കമാന്‍ഡറായിരുന്ന ബര്‍ഹാന്‍ വാനി സൈനിക നടപടിക്കിടെ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഗസ്‌നവിയെ നിയമിച്ചത്. ഹിസ്ബുള്‍ മുജാഹിദ്ദീന്റെ മുഖ്യമേധാവി സയ്യിദ് സലാഹുദ്ദീനാണ് ഇക്കാര്യം സ്ഥീരീകരിച്ചത്. ബര്‍ഹാന്‍ വാനി തുടങ്ങിവെച്ച കാര്യങ്ങള്‍ പാഴാക്കികളയില്ലെന്നും ഇനിയുളള ദൗത്യങ്ങള്‍ക്ക് ഗസ്‌നവി നേതൃത്വം നല്‍കുമെന്നും സലാഹുദ്ദീന്‍ പറഞ്ഞു.

വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കശ്മീരിലുണ്ടായ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 32 ആയി. 500 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹിസ്ബുള്‍ മുജാഹിദീന്‍ പ്രവര്‍ത്തകരില്‍ സൈന്യത്തിന്റെ നോട്ടപ്പുള്ളിയാണ് ഗസ്‌നവിയും. ബര്‍ഹാന്റെ അടുത്ത സുഹൃത്തായിരുന്ന ഗസ്‌നവി എന്‍ജീനീയറിങ്ങ് വിദ്യാര്‍ത്ഥിയായിരുന്നു.പിന്നീട് സംഭവിച്ചത്...

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തെരേസെ മെയ് ഇന്ന് അധികാരമേല്‍ക്കുംബ്രിട്ടീഷ് പ്രധാനമന്ത്രിയായി തെരേസെ മെയ് ഇന്ന് അധികാരമേല്‍ക്കും

ബര്‍ഹാന്റെ അടുത്ത സുഹൃത്ത്

ബര്‍ഹാന്റെ അടുത്ത സുഹൃത്ത്

കൊല്ലപ്പെട്ട ബര്‍ഹാന്‍ വാനിയുടെ അടുത്ത സുഹൃത്തെന്നു പറയുന്ന മെഹ്മൂദ് ഗസ്നവിയും കഴിഞ്ഞ ഒരു വര്‍ഷമായി പോലീസിന്റെ നോട്ടപ്പുളളിയാണ്. 2014 ലാണ് ഗസ്നവി ഹിസ്ബുള്‍ മുജാഹിദീനില്‍ ചേര്‍ന്നത്. ഇയാളെക്കുറിച്ചു വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലായിരുന്നു പോലീസ്. സൗത്ത് കശ്മീരിലെ രത്സുന സ്വദേശിയാണ് ഇൗ യുവാവെന്ന വിവരം പോലീസിനു ലഭിച്ചിട്ടുണ്ട്

എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി

എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി

ചണ്ഡിഗഡിലെ കോളേജില്‍ നിന്ന് എന്‍ജിനീയറിങ് ബിരുദം നേടിയ ഗസ്‌നവി കശ്മീര്‍ ജനത പ്രശ്‌നങ്ങളുടെ നടുവിലാണെന്നും അതിനാല്‍ താന്‍ ജിഹാദ് പിന്തുടരുമെന്നും സര്‍ക്കാര്‍ ജീവനക്കാരനായ പിതാവിന് കത്തെഴുതി വച്ചാണ് സംഘടനയില്‍ ചേര്‍ന്നത്.

 ഒട്ടേറെ ആക്രമങ്ങളില്‍ പങ്കാളി

ഒട്ടേറെ ആക്രമങ്ങളില്‍ പങ്കാളി

ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നടത്തിയ ഒട്ടേറെ ആക്രമങ്ങളില്‍ പങ്കാളിയാണ് ഗസ്‌നവിയെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.

പേരില്‍ സംശയം

പേരില്‍ സംശയം

ആരാണ് മെഹമൂദ് ഗസ്‌നവി എന്നതില്‍ പോലീസിനിയും വ്യക്തത വന്നിട്ടില്ല. സാക്കിര്‍ ഭട്ട് എന്ന 21 കാരനായ ചണ്ഡിഗഡ് കോളേജിലെ എജിനീയറിങ് വിദ്യാര്‍ത്ഥിയെ കുറിച്ച് ബര്‍ഹാന്‍ ഒരിക്കല്‍ തന്റെ സോഷ്യല്‍ മീഡിയ എക്കൗണ്ടില്‍ പരാമര്‍ശിച്ചിരുന്നു. സാക്കിര്‍ ആണോ..അഥവാ ബര്‍ഹാന്‍ പരാമര്‍ശിച്ച മറ്റൊരാളായ സബ്‌സര്‍ അഹമ്മദ് ഭട്ടാണോ ഗസ്‌നവി എന്നത് സ്ഥിരീകരിച്ചിട്ടില്ല.

English summary
Four days after the killing of Hizbul Mujahideen commander Burhan Muzaffar Wani, the banned terrorist organisation appointed Mehmood Ghaznavi as its new commander.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X