കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഹമ്മദ് പട്ടേലിനെ വിടാതെ എന്‍ഫോഴ്‌സ്‌മെന്റ്.... തുടര്‍ച്ചയായ മൂന്നാം ദിവസം ചോദ്യം ചെയ്യല്‍!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ വിടാതെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. തുടര്‍ച്ചയായ മൂന്നാം ദിവസവും അദ്ദേഹത്തെ ഇഡി ചോദ്യം ചെയ്യുകയാണ്. സന്ദേസര ബ്രദേഴ്‌സ് ബാങ്കിലെ പണം ഇടപാടിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്. പട്ടേലിന്റെ വീട്ടില്‍ മൂന്നംഗ ഉദ്യോഗസ്ഥ സംഘവും ഒപ്പം മറ്റ് ഉദ്യോഗസ്ഥരും നേരത്തെ തന്നെ എത്തിയിരുന്നു. സെന്‍ട്രല്‍ ദില്ലിയിലെ ലുട്യന്‍സ് സോണിലാണ് അദ്ദേഹത്തിന്റെ വസതി. അതേസമയം കോണ്‍ഗ്രസ് അദ്ദേഹത്തെ ബിജെപി വേട്ടയാടുകയാണെന്ന് ആരോപിക്കുന്നുണ്ട്. എന്നാല്‍ കൃത്യമായ തെളിവുണ്ടെന്നാണ് ഏജന്‍സികള്‍ പറയുന്നത്.

1

ജൂണ്‍, 27, 30 തിയതികളിലായി എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെ അദ്ദേഹത്തെ 17 മണിക്കൂറോളം ചോദ്യംചെയ്തിരുന്നു. നേരത്തെ അദ്ദേഹത്തോട് ഇഡി ഓഫീസിലെത്താന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും സാധിക്കില്ലെന്ന് അറിയിച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ഇവരോട് വീട്ടില്‍ വന്ന് ചോദ്യം ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസിന്റെ പ്രമുഖനായ മൂന്നാമത്തെ നേതാവാണ് ഇത്തരത്തില്‍ ഇഡി ചോദ്യം ചെയ്യല്‍ നേരിടേണ്ടി വരുന്നത്. നേരത്തെ പി ചിദംബരത്തെയും ഡികെ ശിവകുമാറിനെയും ചോദ്യം ചെയ്യലിനൊടുവില്‍ ഇഡി അറസ്റ്റ് ചെയ്തിരുന്നു.

അഹമ്മദ് പട്ടേലിന്റെ അറസ്റ്റ് ഉണ്ടാവുമോയെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ ഉറ്റുനോക്കുന്നത്. അങ്ങനെയെങ്കില്‍ ടീം സോണിയയിലെ ഏറ്റവും ശക്തനായ നേതാവാണ് ഉള്ളിലാവാന്‍ പോവുന്നത്. വഡോദര ആസ്ഥാനമായ സ്‌റ്റെര്‍ലിംഗ് ബയോടെക് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി പ്രമോട്ടേഴ്‌സാണ് സന്‍ഡേസര ബ്രദേഴ്‌സ്. ഇവരുമായി അനധികൃത ഇടപാടാണ് അഹമ്മദ് പട്ടേലിനുണ്ടായിരുന്നതെന്നാണ് ആരോപണം. കഴിഞ്ഞ വര്‍ഷം അഹമ്മദ് പട്ടേലിന്റെ മകന്‍ ഫൈസല്‍ പട്ടേലിനെയും മരുമകന്‍ ഇര്‍ഫാന്‍ അഹമ്മദ് സിദ്ദിഖിയെയും നേരത്തെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.

സന്ദേസര ഗ്രൂപ്പിലെ ജോലിക്കാരനായിരുന്ന സുനില്‍ യാദവിന്റെ മൊഴിയെ തുടര്‍ന്നാണ് അഹമ്മദ് പട്ടേലിന്റെ മകനെയും മരുമകനെയും ചോദ്യം ചെയ്യുന്നത്. ഇയാള്‍ രണ്ട് തവണകളായി 15 ലക്ഷം രൂപ ഇവര്‍ക്ക് നല്‍കിയെന്നും, ചേതന്‍ സന്ദേസര പറഞ്ഞിട്ടാണെന്നും മൊഴിയിലുണ്ട്. നിശാക്ലബിലെ പാര്‍ട്ടിക്കായി അവസരം ഒരുക്കിയെന്നും പറയുന്നുണ്ട്. ഇത്തരത്തില്‍ സൂചനകള്‍ അഹമ്മദ് പട്ടേലിനെതിരെയും നീളുന്നുണ്ട്. അതേസമയം ഇതുവരെ കോണ്‍ഗ്രസില്‍ നിന്ന് ശക്തമായ പ്രതികരണം ഉണ്ടായിട്ടില്ലെന്ന വിമര്‍ശനവും ഉണ്ട്. രാഹുല്‍ ഗ്രൂപ്പിന് വലിയ താല്‍പര്യം അഹമ്മദ് പട്ടേലിനോടില്ലെന്ന് ഇതിലൂടെ വ്യക്തമാവുകയാണ്.

English summary
ahmed patel questioned by ed for third time raises question
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X