• search

സെക്സ് റാക്കറ്റുമായി മാനേജർക്ക് ബന്ധമെന്ന് വാർത്ത.. അന്ന് അഴകേശൻ ആവശ്യപ്പെട്ടത്! നടിയുടെ മറുപടി

Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
  cmsvideo
   സെക്സ് റാക്കറ്റുമായി മാനേജർക്ക് ബന്ധമുണ്ടോ ? അമല പോളിന് പറയാനുള്ളത് | Oneindia Malayalam

   ചെന്നൈ: തെന്നിന്ത്യയിലെ പ്രമുഖ നടി അമല പോളിനോട് അശ്ലീലം പറയുകയും അനാശാസ്യത്തിന് നിര്‍ബന്ധിക്കുകയും ചെയ്തുവെന്ന കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ പുറത്ത്. ചെന്നൈയിലെ സ്റ്റുഡിയോയില്‍ വെച്ച് നൃത്തപരിശീലനത്തിനിടെ ഒരാള്‍ അപമര്യാദയായി നടിയോട് പെരുമാറി എന്നതാണ് ഇതുവരെ പുറത്ത് വന്ന വിവരങ്ങള്‍. എന്നാല്‍ സംഭവ ദിവസം തനിക്ക് എന്താണ് സംഭവിച്ചത് എന്ന് വെളിപ്പെടുത്തി അമല പോള്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. വാര്‍ത്താക്കുറിപ്പിലാണ് കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ നടി പുറത്ത് വിട്ടിരിക്കുന്നത്.

   106 വയസ്സുള്ള ലാലേട്ടന്റെ ആരാധിക മുത്തശ്ശിക്ക് രണ്ട് ആഗ്രഹങ്ങൾ.. ഒന്നു പോലും സഫലമാകാതെ മരണം!

   വ്യാജ വാർത്തകൾ

   വ്യാജ വാർത്തകൾ

   ചെന്നൈയില്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ട് അമല പോളിന്റെ മാനേജര്‍ക്കെതിരെ ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. നടിയുടെ മാനേജര്‍ പ്രദീപ് കുമാറിന് സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍. ഈ പ്രചാരണങ്ങളുടെ സത്യാവസ്ഥ കൂടി അമല പോള്‍ വെളിപ്പെടുത്തിയിരിക്കുന്നു.

   അന്ന് സംഭവിച്ചത്

   അന്ന് സംഭവിച്ചത്

   ജനുവരി 31ാം തിയ്യതി ചെന്നൈയിലെ ഒരു ഡാന്‍സ് സ്റ്റുഡിയോയില്‍ പ്രാക്ടീസ് ചെയ്ത് കൊണ്ടിരിക്കെയാണ് സംഭവമെന്ന് പറഞ്ഞാണ് അമലയുടെ പത്രക്കുറിപ്പ് തുടങ്ങുന്നത്. അവിടേക്ക് ബിസ്സിനസ്സുകാരനായ അഴകേശന്‍ എന്നയാള്‍ വരികയും തന്നോട് ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ട് എന്ന് പറയുകയും ചെയ്തു.

   സ്‌പെഷ്യല്‍ ഡിന്നറിന് വരണം

   സ്‌പെഷ്യല്‍ ഡിന്നറിന് വരണം

   മലേഷ്യന്‍ ഷോയെക്കുറിച്ച് പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ട് എന്ന് പറഞ്ഞ് അയാള്‍ തന്നെ പരിശീലന സ്ഥലത്ത് നിന്നും മാറ്റി നിര്‍ത്തി. മലേഷ്യന്‍ ഷോയ്ക്ക് ശേഷം സ്‌പെഷ്യല്‍ ഡിന്നറിന് വരണം എന്നാണ് അയാള്‍ തന്നോട് ആവശ്യപ്പെട്ടതെന്ന് അമല പോള്‍ വെളിപ്പെടുത്തുന്നു. തനിക്കത് മനസ്സിലായില്ല.

   കുട്ടിയല്ലെന്ന് അറിയാം

   കുട്ടിയല്ലെന്ന് അറിയാം

   എന്താണ് അത്തരമൊരു സ്‌പെഷ്യല്‍ ഡിന്നര്‍ എന്ന് താന്‍ തിരിച്ച് ചോദിച്ചു. നിനക്ക് അറിയില്ലേ, വെറുതെ പറയരുത്, നീ കു്ട്ടിയൊന്നുമല്ലെന്ന് അറിയാം എന്നായിരുന്നു അയാളുടെ ഉത്തരം. ഒരു പ്രത്യേക ഭാവത്തിലും രീതിയിലുമായിരുന്നു അയാളുടെ ആ മറുപടിയെന്നും നടി പറയുന്നു. ഇതോടെ താന്‍ പൊട്ടിത്തെറിച്ചു.

   സുഹൃത്തുക്കളെ അറിയിച്ചു

   സുഹൃത്തുക്കളെ അറിയിച്ചു

   ആ സമയത്ത് അവിടെ മറ്റാരും ഇല്ലായിരുന്നു. നല്ല ഒരു മറുപടിക്കായി കാത്ത് നില്‍ക്കുന്നു എന്ന് പറഞ്ഞ് അയാള്‍ സ്റ്റുഡിയോയുടെ പുറത്തേക്ക് പോയി. താന്‍ അപ്പോഴേക്കും തന്റെ സുഹൃത്തുക്കളെ വിളിച്ച് വിവരം പറഞ്ഞു. അവര്‍ അരമണിക്കൂര്‍ കഴിഞ്ഞപ്പോഴേക്ക് സ്ഥലത്ത് എത്തി. അയാള്‍ സ്റ്റുഡിയോയ്ക്ക് പുറത്ത് നില്‍ക്കുകയായിരുന്നു.

   പിടിച്ച് അടച്ചിട്ടു

   പിടിച്ച് അടച്ചിട്ടു

   അപമര്യാദയായി പെരുമാറിയതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞത്, അവള്‍ക്ക് താല്‍പര്യം ഇല്ലെങ്കില്‍ അത് പറഞ്ഞാല്‍ പോരെ, ഇതൊക്കെ വലിയ വിഷയമാക്കണോ എന്നായിരുന്നു. അവിടെ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച അയാളെ പിടിച്ച് കെട്ട് ഒരു മുറിയില്‍ അടച്ചിട്ടു.

   ഇത് സ്ഥിരം പരിപാടി

   ഇത് സ്ഥിരം പരിപാടി

   ഇത് അയാളുടെ സ്ഥിരം പരിപാടിയാണ് എന്ന് പിന്നീട് വിശദമായി അന്വേഷിച്ചപ്പോഴാണ് മനസ്സിലായതെന്നും നടി പറയുന്നു. മലേഷ്യന്‍ ഷോയില്‍ പങ്കെടുക്കുന്ന എല്ലാ നടിമാരുടേയും നമ്പര്‍ അയാളുടെ കൈവശം ഉണ്ടായിരുന്നു. പിന്നീട് മാമ്പഴം സ്റ്റേഷനില്‍ നേരിട്ട് പോയി പരാതി നല്‍കി. അയാളെ പോലീസിനെ ഏല്‍പ്പിച്ചു.

   പോലീസിന് നന്ദി

   പോലീസിന് നന്ദി

   കേസിനെ ബാധിക്കരുത് എന്ന് കരുതിയാണ് ഈ സംഭവത്തെക്കുറിച്ച് കൂടുതല്‍ പറയാതിരുന്നത് എന്നും നടി വ്യക്തമാക്കി. ഇതേക്കുറിച്ച് മോശമായ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങള്‍ക്കെതിരെ മാനനഷ്ടത്തിന് നിയമനടപടി കൈക്കൊള്ളും. പെട്ടെന്ന് തന്നെ നടപടിയെടുത്ത പോലീസിന് നന്ദി.

   മാനനഷ്ടത്തിന് കേസ്

   മാനനഷ്ടത്തിന് കേസ്

   കേസില്‍ ഇനിയും കൂടുതല്‍ പേര്‍ അറസ്റ്റിലായേക്കും. അറസ്റ്റിലായവരുടെ പേര് വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തി അവരുടെ തനിനിറം പുറത്ത് കൊണ്ടുവരണമെന്നും അമല പോള്‍ ആവശ്യപ്പെട്ടു. തന്റെ മാനേജറെക്കുറിച്ച് വ്യാജവാര്‍ത്ത നല്‍കിയവര്‍ക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും അമല വാര്‍്ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

   അറസ്റ്റിലായത് രണ്ട് പേർ

   അറസ്റ്റിലായത് രണ്ട് പേർ

   അമല പോളിന്റെ പരാതിയില്‍ അഴകേശനെ കൂടാതെ ഭാസ്‌ക്കര്‍ എന്ന വ്യക്തിയേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മലേഷ്യന്‍ പരിപാടി സംഘടിപ്പിച്ച ഇവന്റ് മാനേജ്‌മെന്റ് കമ്പനി ജീവനക്കാരനാണ് ഇയാള്‍. ഇയാളെ കൂടാതെ ഒരു സംഘം തന്നെ നടിയെ അപമാനിച്ചതിനും അനാശാസ്യത്തിന് പ്രേരിപ്പിച്ചതിനും പിന്നിലുണ്ടെന്നാണ് പോലീസ് കരുതുന്നത്.

   English summary
   Amala Pauls' press release about Sexual Harassment Case

   Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
   ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

   Notification Settings X
   Time Settings
   Done
   Clear Notification X
   Do you want to clear all the notifications from your inbox?
   Settings X
   X
   We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more