കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമൃത്സര്‍ ട്രെയിന്‍ അപകടം: പരിപാടിയ്ക്ക് അനുമതി ഉണ്ടായിരുന്നുവെന്ന് സംഘാടകന്‍, താക്കീത് നല്‍കി!!

  • By Desk
Google Oneindia Malayalam News

ചണ്ഡീഗഡ്: പഞ്ചാബിലെ അമൃത്സറില്‍ ട്രാക്കില്‍ നിന്ന ജനക്കൂട്ടനിയിടയിലേക്ക് ട്രെയിന്‍ പാഞ്ഞു കയറിയ സംഭവത്തില്‍ വിശദീകരണവുമായി സംഘാടകന്‍. . ദസറ ആഘോഷത്തിനിടെയുണ്ടായ അപകടത്തില്‍ 62 പേര്‍ മരിച്ചിരുന്നു. അമൃത്സറിലെ ഛൗറാ ബസാറിൽ വെള്ളിയാഴ്ച വൈകിട്ട് 6.45ഓടെയാണ് അപകടമുണ്ടായത്. ദസറ ആഘോഷങ്ങള്‍ക്ക് വേണ്ടി ആളുകള്‍ തടിച്ച് കൂടിയ സ്ഥലത്താണ് അപകടമുണ്ടായത്. ഇത് വന്‍ സുരക്ഷാ വീഴ്ച കൊണ്ടാണെന്ന ആരോപണം ഉയര്‍ന്നിരുന്നു.

<strong>ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് ബസ്സുടമകൾ സമരത്തിലേക്ക്, നവംബർ 15ന് സൂചനാ പണിമുടക്ക് </strong>ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് ബസ്സുടമകൾ സമരത്തിലേക്ക്, നവംബർ 15ന് സൂചനാ പണിമുടക്ക്

ഇതോടെയാണ് പരിപാടിയുടെ സംഘാടകന്‍ വിശദീകരണവുമായി രംഗത്തെത്തിയിട്ടുള്ളത്. പരിപാടിക്ക് അനുമതി ലഭിച്ചിരുന്നുന്നുവെന്നും ട്രെയിന്‍ വരുന്നത് സംബന്ധിച്ച് ജനക്കൂട്ടത്തിന് പത്തോളം തവണ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നാണ് പരിപാടിയുടെ സംഘാടകന്‍ മിഥു അറിയിച്ചിട്ടുള്ളത്. 300 ഓളം പേരാണ് രാവണ ദഹനം കാണുന്നതിനായി ജോധാ പഥകിലെ റെയില്‍വേ ട്രാക്കിന് സമീപത്ത് ഒത്തുകൂടിയിരുന്നത്. വാര്‍ത്താ ഏജന്‍സി എഎന്‍ഐ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇയാളുടെ കുറ്റസമ്മതമുള്ളത്.

train1-1540006175

പരിപാടി നടത്തുന്നതിന് എല്ലാത്തരത്തിലുള്ള അനുമതിയും താന്‍ എടുത്തിരുന്നതായും മിഥു വീഡിയോയില്‍ അവകാശപ്പെടുന്നു. റെയില്‍വേ ട്രാക്കില്‍ നില്‍ക്കരുതെന്ന് പരിപാടിയ്ക്ക് എത്തിയവരോട് പത്തോളം തവണ പറഞ്ഞിരുന്നു. സംഭവം തന്നെ വളരെ വേദനിപ്പിച്ചിരുന്നതായും ഇയാള്‍ വീഡിയോയില്‍ പറയുന്നു. എന്നാല്‍ എവിടെ നിന്നാണ് വീഡിയോ ഷൂട്ട് ചെയ്തതെന്ന് വ്യക്തമല്ല. ട്രെയിന്‍ ഇടിച്ച് കയറി 62 പേര്‍ മരിച്ച സംഭവത്തോടെ മിഥുവിന്റെ വീടിന് നേരെ കല്ലേറുണ്ടായിരുന്നു.

അപകടത്തില്‍ പരിക്കേറ്റ 19 കാരന്‍ മരിച്ചതോടെയാണ് മരിച്ചവരുടെ എണ്ണം 62 ആയിരുന്നു. ഞനിയാഴ്ചയാണ് 19കാരന്റെ മരണം. പരിപാടിക്ക് അനുമതി ഉണ്ടായിരുന്നതായി പോലീസും സമ്മതിച്ചിട്ടുണ്ട്. പ്രാദേശിക കോണ്‍ഗ്രസ് നേതാവ് വിജയ് മദന്റെ മകനാണ് പരിപാടി സംഘടിപ്പിച്ച സൗരഭ് മദന്‍ മിഥു. പഞ്ചാബ് മുഖ്യമന്ത്രി നവ്ജ്യോത് സിങ് സിദ്ധു, അദ്ദേഹത്തിന്റെ ഭാര്യ നവ് ജ്യോത് കൗര്‍ സിദ്ധു എന്നിവരെ പരിപാടിയിലേക്ക് പ്രതീക്ഷിക്കുന്നതിനാല്‍ സുരക്ഷ ആവശ്യപ്പെട്ടിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തായിട്ടുള്ള കത്തെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

വീഡിയോ വ്യാപകമായി പ്രചരിച്ചരിച്ചതോടെ പരിപാടിയുടെ മുഖ്യാതിഥിയായ നവ്ജ്യോത് സിദ്ധുവിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തിയ പ്രതിപക്ഷ പാര്‍ട്ടികളായ അകാലിദള്‍, ബിജെപി, ആപ്പ് എന്നീ പാര്‍ട്ടികള്‍ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. പ‍ഞ്ചാബ് ഗവണ്‍മെന്റില്‍ നിന്ന് നവ്ജ്യോത് സിദ്ധുവിനെ പുറത്താക്കണമെന്ന ആവശ്യവുമായി അകാലിദള്‍ രംഗത്തെത്തിയിട്ടുണ്ട്.

English summary
Amritsar train tragedy- Took permissions, alerted crowd 10 times
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X