കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരുമകള്‍ക്കും മുഖ്യമന്ത്രി ആവണോ...? ആരാണ് അപർണ യാദവ്...

വിദേശ പഠനം പൂര്‍ത്തിയാക്കിയ മുലായത്തിന്‌റെ ഇളയ മരുമകള്‍ അപര്‍ണയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആക്കണമെന്നാണ് സമാജ് വാദി പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്‌റെ ആവശ്യം.

Google Oneindia Malayalam News

ലക്‌നൗ: കുടുംബത്തില്‍ എല്ലാവര്‍ക്കും മുഖ്യമന്ത്രി ആകണം, എന്ത് ചെയ്യും... ? ഇതാണ് ഉത്തര്‍പ്രദേശില്‍ ഇപ്പോള്‍ നടക്കന്ന രാഷ്ട്രീയ നാടകങ്ങള്‍ക്ക് കാരണം. തനിക്ക് സ്ഥാനമോഹങ്ങളില്ലെന്നാണ് മുലായം സിംഗ് യാദവ് പറയുന്നത് . പിന്നെ സഹോദരന്മാരും അവരുടെ മക്കളും, മരുമക്കളും ഒക്കെയായി കുറേ പേരുടെ ലിസ്റ്റ് അങ്ങനെ നീണ്ടു കിടക്കുന്നുണ്ട്. അഖിലേഷ് യാദവുമായി അടി ഉണ്ടായപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്ന് വന്നത് യാദവ കുടുംബത്തില്‍ നിന്നുള്ള മറ്റൊരു ആളുടെ പേരാണ്.

മുലായത്തിന്‌റെ മരുമകള്‍

മുലായത്തിന്‌റെ ഒരു മരുമകള്‍ ലോക്‌സഭാ എം പി ആണ്, ഡിപിംള്‍ യാദവ്, മുഖ്യമന്ത്രി യാദവിന്റെ ഭാര്യ. എന്നാല്‍ സംസ്ഥാനത്തെ നേതൃസ്ഥാനത്തേക്ക് പരിഗണിയിക്കുന്നത് മറ്റൊരു മരുമകളുടെ പേര് ആണ്.

ആരാണ് അപര്‍ണ യാദവ്

മുലായത്തിന്‌റെ രണ്ടാമത്തെ മകന്‍ പ്രതീക് യാദവിന്‌റെ ഭാര്യയാണ് 26കാരിയായ അപര്‍ണ. വരുന്ന തെരഞ്ഞെടുപ്പില്‍ ലക്‌നൗ കണ്ടോണ്‍മെന്‌റ് സീറ്റില്‍ അപര്‍ണയും മത്സരിക്കും. അഖിലേഷിനെതിരെ ശിവ്പാല്‍ യാദവ് പക്ഷം ഉയര്‍ത്തുന്നത് അപര്‍ണയുടെ പേര് ആണ്.

അപര്‍ണയുടെ ആഗ്രഹം

ഭര്‍ത്താവിന്‌റെ ചേട്ടനാണ് ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്നത്. അതേ സ്ഥാനത്ത് തനിക്കും എന്ത് കൊണ്ട് ഇരുന്ന് കൂടാ എന്നാണ് അപര്‍ണ ചോദിക്കുന്നത്. പാര്‍ട്ടിയുടെ അടുത്ത നേതാവ് ആയി അഖിലേഷിനെ ഉയര്‍ത്തി കൊണ്ടു വരുന്നതിനോട് മുലായത്തിന്‌റെ രണ്ടാം ഭാര്യയും അപര്‍ണയുടെ അമ്മായി അമ്മയുമായ സാധാന ഗുപ്തയ്ക്കും താല്‍പര്യം ഇല്ല.

അപര്‍ണയുടെ കുടുംബം

ഭര്‍ത്താവ് പ്രതീകിനും 3 വയസ്സുള്ള മകള്‍ക്കും ഒപ്പം മുലായം സിംഗിന്‌റെ വീട്ടില്‍ തന്നെയാണ് അപര്‍ണയും താമസിക്കുന്നത്. ജിംനേഷ്യ നടത്തുന്ന പ്രതീകിന് സജീവ രാഷ്ട്രീയ അത്ര താല്‍പര്യം പോരാ. അപര്‍ണയുടെ അച്ഛന്‍ മാധ്യമ പ്രവര്‍ത്തകന് ആണ്

രാഷ്ട്രീയത്തിലേക്ക്

സ്‌കൂള്‍ കാലം മുതല്‍ തന്നെ തനിക്ക് രാഷ്ട്രീയത്തില്‍ താല്‍പര്യം ഉണ്ടായിരുന്നെന്ന് അപര്‍ണ പറയുന്നു. മാധ്യമ പ്രവര്‍ത്തകന്‍ ആയ അച്ഛനാണ് ആശയ രൂപീകരണത്തിന് പ്രധാനമായും സഹായിച്ചത് . പൊളിറ്റിക്കല്‍ സയന്‍സില്‍ ഡിഗ്രി പൂര്‍ത്തിയാക്കിയ ശേഷം മാഞ്ചസ്റ്റര്‍ സര്‍വ്വകലാശാലയില്‍ നിന്ന് ഇന്‌റര്‍നാഷണല്‍ റിലേഷന്‌സില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി.

പുറത്താക്കിയ അഖിലേഷ് യാദവിനെ പാര്‍ട്ടി തിരിച്ചെടുത്തു. പക്ഷേ ശിവ് പാല്‍ യാദവിനും അപര്‍ണയും അര്‍ഹമായ പ്രാതിനിധ്യം കിട്ടിയില്ലെങ്കില്‍ യാദവര്‍ ഇനിയും തമ്മില്‍ തല്ലും എന്ന് ഉറപ്പാണ്.

English summary
Aparna is seen as part of the Shivpal Yadav camp in a party now split down the middle by the bitter power tussle between Akhilesh Yadav and his uncle Shivpal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X