കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാധാരണക്കാരന്‍ രാഷ്ട്രപതിയാകുന്പോള്‍....കലാം എന്ന ജനകീയനായ രാഷ്ട്രപതിയെ കാണാം

Google Oneindia Malayalam News

ദില്ലി: ഇന്ത്യയിലെ പ്രഥമ പൗരനെന്നാല്‍ രാഷ്ട്രപതിയാണല്ലോ. ഔദ്യോഗികമായി ഇതാണ് വയ്‌പ്പെങ്കിലും ജനങ്ങളുടെ മനസില്‍ ഒന്നാമതത്തെണമെങ്കില്‍ പദവി മാത്രം പോര അതിന് തക്ക വ്യക്തിത്വം കൂടി വേണം. അങ്ങനെ നോക്കുമ്പോള്‍ എപിജെ അബ്ദുള്‍ കലാം ജനങ്ങളുടെ രാഷ്ട്രപതിയായിരുന്നു. ഒരു പ്രഥമ പൗരന് സാധാരണക്കാരില്‍ ഒരാളായി മാറാനും ജീവിയ്ക്കാനും കഴിയുമെന്നതിന്റെ ഉദാഹരണം കൂടിയായിരുന്നു കലാം.

ശാസ്ത്രഞ്ജനാണെങ്കിലും സാധാരണക്കാരെ കണ്ടറിഞ്ഞ വികസനത്തിന്റെ നാളുകള്‍ സ്വപ്‌നം കാണാന്‍ ഇന്ത്യന്‍ യുവത്വത്തെ പഠിപ്പിച്ച മിസൈല്‍മാന്‍. സ്വപ്‌നം കാണുവെന്ന് പ്രേരിപ്പിച്ച കലാം, സ്വപ്‌നങ്ങള്‍ ചിന്തകളായും ചിന്തകള്‍ കര്‍മ്മങ്ങളായും മാറുമെന്ന് കലാം പഠിപ്പിച്ചു. രാഷ്ട്രപതി ഭവനെ ജനങ്ങളോട് അടുപ്പിച്ചു. അറിയാം കലാം എന്ന ജനകങ്ങളുടെ രാഷ്ട്രപതിയെ...

ജനങ്ങളുടെ മനസില്‍

ജനങ്ങളുടെ മനസില്‍

ജനങ്ങളുടെ മനസില്‍ സ്ഥാനം നേടിയാണ് അബ്ദുള്‍ കലാം എന്ന ശാസ്ത്രഞ്ജന്‍ ഇന്ത്യയുടെ പ്രഥമ പൗരന്‍ എന്ന സ്ഥാനം അലങ്കരിച്ചിരുന്നത്. കക്ഷി രാഷ്ട്രീയത്തില്‍ പോരടിയ്ക്കുന്ന നേതാക്കള്‍ക്ക് പോലും അബ്ദുള്‍ കലാമിനെപ്പറ്റി നല്ല അഭിപ്രായം മാത്രമേയുള്ളൂ.

രാഷ്ട്രപതി ഭവന്‍

രാഷ്ട്രപതി ഭവന്‍

ജനങ്ങളും രാഷ്ട്രപതി ഭവനും തമ്മിലുള്ള അന്തരം കുറയ്ക്കാന്‍ അദ്ദേഹം ശ്രമിച്ചു. രാഷ്ട്രപതി ഭവനില്‍ നിന്നും സര്‍വകലാശാലകളിലേയ്ക്കും കൊളെജുകളിലേയ്ക്കും വിദ്യാലയങ്ങളിലേയ്ക്കും പോകുമ്പോള്‍ ഇന്ത്യയുടെ പ്രഥമ പൗരന്‍ എന്ന നിലയില്‍ ഉദ്ഘാടന പ്രസംഗത്തിന് പകരം കഌസെടുത്ത വിദ്യാഭ്യാസ വിചക്ഷണന്‍

ഇനിയൊരു ജന്മം

ഇനിയൊരു ജന്മം

ഇനിയൊരു ജന്മമുണ്ടെങ്കില്‍ തനിയ്‌ക്കൊരു അധ്യാപകനാകണമെന്ന് കലാം പറഞ്ഞിരുന്നു. ചെറിയ സമയങ്ങളിലും കുട്ടികളുമായി സംവദിയ്ക്കാനായിരുന്നു അദ്ദേഹത്തിന് ഇഷ്ടം. കുട്ടികള്‍ക്കും യുവാക്കള്‍ക്കും എന്നും പ്രചോദനമായിരുന്നു കലാമിന്റെ ജീവിതം

രാമേശ്വരം

രാമേശ്വരം

തമിഴ്‌നാട്ടിലെ രാമേശ്വരത്ത്് മത്സ്യബന്ധന ബോട്ടിലെ തൊഴിലാളിയായ ജെയ്‌നുലാബ്ദീനിന്റെയും ആഷിയമ്മയുടേയും ഏഴാമത്തെ മകനായി ജനനം. പഠനത്തില്‍ മികവ് കാട്ടിയിരുന്ന മകന് രാത്രിയില്‍ പഠിയ്ക്കാന്‍ വേണ്ടി അമ്മ മാറ്റിവച്ച ഇത്തിരി മണ്ണെണ്ണയില്‍ നിന്നാണ് കലാം എ്ന്ന ശാസ്ത്രഞ്ജന്റെ ജനനം

തമിഴ് കവിതയെ പ്രണയിച്ച

തമിഴ് കവിതയെ പ്രണയിച്ച

ശാസ്ത്രഞ്ജന്‍, രാഷ്ട്രപതി എന്നിങ്ങനെ ഉന്നത പദവികളില്‍ തുടരുമ്പോഴും അദ്ദേഹം കവിതയേയും സംഗീതത്തേയും സ്‌നേഹിച്ചു. തമിഴ് കവിതയെ പ്രണയിച്ച കലാം വീണ വായിക്കാനും പഠിച്ചു. പരിശുദ്ധ ഖുറാനും ഭഗവദ് ഗീതയും കലാമിന്റെ നാവില്‍ ഒരുപോലെ വിളയാടി.

ആദരം

ആദരം

കലാമിനെ രാജ്യം പത്മഭൂഷനും, ഭാരത രത്‌നയും നല്‍കി ആദരിച്ചു

ജനങ്ങളുടെ ആദരം

ജനങ്ങളുടെ ആദരം

രാഷ്ട്രപതി സ്ഥാനം ഒഴിഞ്ഞെങ്കിലും മരണത്തിലേയ്ക്ക് മറഞ്ഞുവെങ്കിലും ജനമനസുകളില്‍ അദ്ദേഹം നേടിയ സ്ഥാനം ഇപ്പോഴും.....

English summary
Former President, top scientist, Bharat Ratna.... These are just some of the titles that come before the name of APJ Abdul Kalam who died today in Shillong, collapsing in the middle of what he loved doing most -- talking to students. In this case, the students of the Indian Institute of Management. He was 83.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X